കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്ര ബോറായി പഠിപ്പിക്കുകയോ! ഓക്‌സ്ഫര്‍ഡുമായി കൊമ്പുകോര്‍ത്ത്‌ ഇന്ത്യക്കാരന്‍

ബ്രേയ്‌സ്‌നോസ് കോളേജിലെ മോഡേണ്‍ ഹിസ്റ്ററി വിദ്യാര്‍ത്ഥിയായിരുന്നു

Google Oneindia Malayalam News

ലണ്ടന്‍: ഓക്‌സ്ഫര്‍ഡ് സര്‍വ്വകലാശാലയിലെ അധ്യാപനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. അഭിഭാഷകനെന്ന നിലയില്‍ തന്റ കരിയറില്‍ ഓക്‌സ്ഫര്‍ഡ് വിദ്യാഭ്യാസം നഷ്ടങ്ങളാണ് ഉണ്ടാക്കിയതെന്നും സെക്കന്റ് ക്ലാസ് ഡിഗ്രി മാത്രമാണ് നേടാന്‍ കഴിഞ്ഞതെന്നുമാണാ് ഫായിസ് സിദ്ദിഖിയുടെ അവകാശ വാദം.

ബ്രേയ്‌സ്‌നോസ് കോളേജിലെ മോഡേണ്‍ ഹിസ്റ്ററി വിദ്യാര്‍ത്ഥിയായിരുന്നു വിമര്‍ശനവുമായി രംഗത്തെത്തിയ ഫായിസ് സിദ്ദിഖി. സര്‍വ്വകലാശാലയെ കുറ്റപ്പെടുത്തുന്ന ഫായിസ് സിദ്ദിഖി അധ്യാപകരുടെ ശ്രദ്ധക്കുറവിനെക്കുറിച്ചും പരാമര്‍ശിക്കുന്നു.1999-2000 കാലഘട്ടത്തില്‍ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആളാണ് സിദ്ദിഖി.

കേസ് ഹൈക്കോടതിയില്‍

കേസ് ഹൈക്കോടതിയില്‍

ഫായിസ് സിദ്ദിഖി സര്‍വ്വകലാശാലയ്‌ക്കെതിരെ നല്‍കിയ കേസ് ലണ്ടന്‍ ഹൈക്കോടതി ഡിസംബറില്‍ പരിഗണിയ്ക്കും. സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദ്യാഭ്യാസം അഭിഭാഷകനെന്ന നിലയില്‍ കരിയറില്‍ ഒന്നും നല്‍കിയില്ലെന്നും, ഡിഗ്രിയിയില്‍ രണ്ടാം ക്ലാസ് മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നുമാണ് പരാതിയില്‍ ഉന്നയിക്കുന്നത്.

അധ്യാപകരുടെ കൊഴിഞ്ഞു പോക്ക്

അധ്യാപകരുടെ കൊഴിഞ്ഞു പോക്ക്

ഏഷ്യന്‍ ഹിസ്റ്ററി പഠിപ്പിച്ചുകൊണ്ടിരുന്ന ഏഴ് അധ്യാപകരില്‍ നാല് പേര്‍ 1999-2000 കാലഘട്ടത്തില്‍ സര്‍വ്വതലാശാല വിട്ടുപോയതാണ് ഇതിനുള്ള ഒരു കാരണമെന്ന് സിദ്ദിഖിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. സണ്‍ ഡേ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുറ്റപ്പെടുത്തല്‍ അധ്യാപകരെയും

കുറ്റപ്പെടുത്തല്‍ അധ്യാപകരെയും

ദക്ഷിണേന്ത്യയിലെ 18 മുതല്‍ 20ാം നൂറ്റാണ്ട് വരെയുള്ള ചരിത്രത്തില്‍ വിദഗ്ദനായിട്ടുള്ള ഡേവിഡ് വാഷ്ബ്രൂക്കില്‍ നിന്ന് ലഭിച്ചിട്ടുള്ള ഗുണമേന്മയില്ലാത്ത വിദ്യാഭ്യാസമാണ് തനിക്ക് കരിയറില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയാത്തതിന് പിന്നിലെന്നും സിദ്ദിഖി കുറ്റപ്പെടുത്തുന്നു.

വിമര്‍ശനം വ്യക്തിഗതമല്ല

വിമര്‍ശനം വ്യക്തിഗതമല്ല

ഡേവിഡ് വാഷ്ബ്രൂക്കിനെതിരെയുള്ള തന്റെ വിമര്‍ശനം വ്യക്തിപരമല്ലെന്നും സര്‍വ്വകലാശാലയെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും സിദ്ദിഖി വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിയ്ക്കാനുള്ള നടപടികള്‍ ഉണ്ടാവേണ്ടത് സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നാണെന്നും സിദ്ദിഖി പറയുന്നു.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സോളിസിറ്റര്‍ ജനറലായി പരിശീലനം ലഭിച്ച സിദ്ദിഖി പരീക്ഷാ ഫലം വന്നതോടെ കടുത്ത മാനസിക സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയും കാരണം കൗണ്‍സിലിംഗിന് വിധേയമാവുകയായിരുന്നു എന്നും അവകാശപ്പെടുന്നു.

ആരോപണം അടിസ്ഥാന രഹിതം

ആരോപണം അടിസ്ഥാന രഹിതം

ഓക്‌സ്ഫര്‍ഡ് സര്‍വ്വകലാശാലയ്‌ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സര്‍വ്വകലാശാല ഉന്നയിക്കുന്ന വാദം. അക്കാലത്തെ സാഹചര്യങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നുവെന്ന് സര്‍വ്വകലാശാല അധ്യാപകനായ ജൂലിയാന്‍ മില്‍ഫോര്‍ഡും പറയുന്നു.

English summary
Indian-origin student leads legal action against Oxford University for 'boring' teaching.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X