ബൈഡനെയും കമലയെയും വധിച്ച് അധികാരം പിടിക്കും: വധശ്രമത്തിന് ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
വാഷിംഗ്ടണ്‍: അമേരിക്ക പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസുമെതിരെ വഴഭീഷണി മുഴക്കിയയാള്‍ അസ്റ്റില്‍. ഇന്ത്യന്‍ വംശജനായ 19കാരന്‍ സായ് വര്‍ഷിത് കണ്ടുലയാണ് അറസ്റ്റിലായത്. ഇയാള്‍ ബൈഡനെയും കമലെയും വധിച്ച് അധികാരം പിടിച്ചെടുക്കുമെന്നായിരുന്നു ഭീഷണി. . വൈറ്റ് ഹൗസിന്റെ കവാടത്തിലേക്ക കഴിഞ്ഞ ട്രക്ക് ഓടിച്ച് കയറ്റാന്‍ നോക്കിയിരുന്നു സായ്.
ഇവിടെയുള്ള ബാരിക്കേഡുകള്‍ ഇടിച്ച് തെറിപ്പിച്ച് ഉള്ളില്‍ കയറാനായിരുന്നു ശ്രമം. തിങ്കളാഴ്ച്ച രാത്രിയായിരുന്നു ഈ സംഭവം വന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കൊല്ലുകയോ, തട്ടിക്കൊണ്ടുപോവുകയോ, അവരുടെ കുടുംബത്തെ വധിക്കുകയോ ചെയ്യാന്‍ ശ്രമിച്ച കുറ്റങ്ങളാണ് സായ് വര്‍ഷിതിനെതിരെ ചുമത്തിയിരിക്കുന്നത്.

സായ് വര്‍ഷിതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികാരം പിടിക്കുകയായിരുന്നു ലക്ഷ്യമെന്ന് സായ് കുറ്റസമതി നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കുകയും, പ്രസിഡന്റിനെ വധിക്കുകയും ചെയ്താണ് അധികാരം പിടിക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. അതേസമയം സംഭവത്തിന്റെ എല്ലാ വശവും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതിയുടെ മാനസികാരോഗ്യവും പരിശോധിക്കുന്നുണ്ട്. ഇയാള്‍ക്ക് മുമ്പ് നവനാസി ബന്ധമുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ കാറില്‍ നിന്ന് നാസി പതാക നീക്കം ചെയ്തതായും മാധ്യമങ്ങള്‍ പറയുന്നു. അതേസമയം ഇയാളുടെ ട്രക്ക് ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമണം നടക്കുമ്പോള്‍ പ്രസിഡന്റ് ബൈഡനും കമലാ ഹാരിസും വൈറ്റ് ഹൗസിലുണ്ടായിരുന്നു.












Click it and Unblock the Notifications