കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ ഇന്ത്യൻ‌ വംശജൻ; പക്ഷേ ജോലി? ആളൊരു സംഭവം തന്നെ...

Google Oneindia Malayalam News

ലണ്ടൻ: ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ ഇന്ത്യൻ വംശജൻ‌. ഓൺലൈൻ റിയൽ‌ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് പത്തൊമ്പത് കാരനായ അക്ഷയ് രുപാരേലിയ കോടീശ്വരനായത്. doorsteps.cp.uk എന്ന പേരിൽ 16 മാസം മുമ്പാണ് അക്ഷയ് ഓൺലൈൻ തുടങ്ങിയത്. പഠനത്തിനിടെ തമാശയ്ക്ക് തുടങ്ങിയ ബിസിനസ് സാവധാനം ഗൗരവമായ ബിസിനസിലേക്ക് മാറുകയായിരുന്നു.

ഹൈക്കമാൻഡിന്റെ പിന്തുണയില്ല? സോളാർ റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണം, ഗൗരവകരമെന്ന് വിഡി സതീശൻഹൈക്കമാൻഡിന്റെ പിന്തുണയില്ല? സോളാർ റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണം, ഗൗരവകരമെന്ന് വിഡി സതീശൻ

ഇപ്പോൽ 12 ജീവനക്കാരാണ് കമ്പനിയിലുള്ളത്. റയാൻഎയർ എയർഡലൈൻസ സ്ഥാപകൻ മൈക്കൽ ഒ ലാരിയുടെ ആത്മരകഥയാണ് അക്ഷയിക്ക് ബിസിനസിലേക്കിറങ്ങാൻ പ്രേരിപ്പിച്ചത്. യുകെയിലെ പതിനെട്ടാമത്തെ വലിയ എസ്റ്റേറ്റ് ഏജൻസിയാണ് ഇത്. തന്റെ വീടും പറമ്പും വിറ്റു തരണമെന്ന് സുസ്സെക്സ് സ്വദേശിയായ ഒരാൾ ആവശ്യപ്പെട്ടതോടെയാണ് ഓൺലൈൻ റിയൽ എസ്റ്റേറ്റ് കച്ചവടത്തെ കുറിച്ച് ചിന്തിക്കുന്നതെന്ന് അക്ഷയ് പറയുന്നു.

അക്ഷയ് കണ്ടെത്തിയത് അമ്മമാരെ

അക്ഷയ് കണ്ടെത്തിയത് അമ്മമാരെ

തന്റെ മാർക്കറ്റ് വിപുലപ്പെടുത്താൻ അക്ഷയ് സ്വീകരിച്ചത് സ്വയം തൊഴിൽ ചെയ്യുന്ന അമ്മമാരെയാമ്. അമ്മമാർ സത്യസന്ധതയുടെ പ്രതീകമാണെന്നും അവർ സത്യം മാത്രമേ പറയുകയുള്ളൂവെന്നും അക്ഷയ് പറയുന്നു.

സാമ്പത്തിക ഇടപാട്

സാമ്പത്തിക ഇടപാട്

ഭൂരിപക്ഷം ആളുകളുടെയും വീടു വിൽപ്പന എന്ന് പറയുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടാണ്. അത് ഏറ്റവും വിശ്വസനീയമായ ആളുകളെയാണ് താൻ ഏൽപ്പിച്ചിരിക്കുന്നതെന്ന വിശ്വാസത്തിലാണ് അക്ഷയ്.

12 മില്യൺ

12 മില്യൺ

ഒരു വർഷത്തിനിടെ 12 മില്യൺ പൗണ്ടിന്റെ നേട്ടം ഉണ്ടാക്കിയാണ് അക്ഷയ് ബ്രിട്ടനിലെ പ്രായം കുറഞ്ഞ കോടീശ്വരനായത്.

പഠനത്തിനിടയിലെ തമാശ

പഠനത്തിനിടയിലെ തമാശ

പഠനത്തിനിടെ തമാശയ്ക്ക് തുടങ്ങിയ കച്ചവടം പിന്നീട് ഗൗരവമുള്ള ബിസിനസ്സായി മാറുകയായിരുന്നു. ഈ കാലയളവിൽ 100 മില്യൺ പൗണ്ടിന്റെ കച്ചവടമാണ് അക്ഷയുടെ ഓൺലൈൻ വഴി നടന്നത്.

മാതാപിതാക്കൾ

മാതാപിതാക്കൾ

ബധിരരായ കൗശികും രേണുകയുമാണ് അക്ഷയുടെ മാതാപിതാക്കൾ. കൗശിക് കെയർ വർക്കറും രേണുക ബധിര സ്കൂളിലെ ടീച്ചിംഗ് അസിസ്റ്റന്റുമാണ്.

English summary
An Indian-origin teenager has made a fortune by selling houses through his online estate agency business during his school lunch breaks and has become one of UK's youngest millionaires, a media report said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X