12 വയസ്സുകാരിയെ പട്ടിണിക്കിട്ട് കൈ തല്ലിയൊടിച്ചു, അമ്മയ്ക്ക് കോടതി വിധിച്ച ശിക്ഷയിങ്ങനെ...
വാഷിംഗ്ടണ്‍: 12 വയസ്സുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ത രണ്ടാനമ്മയ്ക്ക് 25 വര്‍ഷം തടവ്. ഒരു വര്‍ഷത്തോളം മകളെ പട്ടിക്കിട്ട് പീഡിപ്പിച്ച കേസിലാണ് 35കാരിയായ ശീതള്‍ റാനറ്റ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ആരോഗ്യത്തിന് ദോഷംവരുത്തിയതും കുട്ടിയെ കൂരമായി ഉപദ്രവിച്ചതുമാണ് ഇന്ത്യന്‍ വംശജ
ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ക്വീന്‍സ് ജില്ലാ കോടതിയുടേതാണ് വിധി.
2014മുതല്‍ ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് കണങ്കൈ ഒടിഞ്ഞുതൂങ്ങിയ പെണ്‍കുട്ടിക്ക് ഒരു ഘട്ടത്തില്‍ ശസ്ത്രക്രിയയും ആവശ്യമായി വന്നിരുന്നു. ഭക്ഷണവും വെള്ളവും നല്‍കാതെ പെണ്‍കുട്ടിയെ ആര്‍ത്തവത്തിന്റെ സമയത്തുപോലും പൂട്ടിയിടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുമ്പ് ദണ്ഡുകൊണ്ട് ആക്രമിച്ചതിന്റെ പാടുകളും കുട്ടിയുടെ ശരീരത്തിലുണ്ട്.

മൂന്ന് ആഴ്ച നീണ്ടുനിന്ന വിചാരണക്കൊടുവില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കുട്ടിയുടെ പിതാവ് രാജേഷ് റാനറ്റിനെതിരെയും പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്. സെക്കന്റ് തേര്‍ഡ് ഡിഗ്രി ചാര്‍ജ്ജുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വീട്ടിലെത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കണങ്കൈ ഒടിഞ്ഞുതൂങ്ങി രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. അടുക്കളയ്ക്ക് സമീപത്ത് കുളിമുറിയിലായിരുന്നു കുട്ടിയെ പൂട്ടിയിട്ടിരുന്നത്. 12 വയസ്സുകാരിയായ മായ റാനറ്റിന് ഭാരക്കുറവുണ്ടെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു.












Click it and Unblock the Notifications