Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന്‍റെ മൃതദേഹത്തിനൊപ്പം ഇന്ത്യക്കാരി കഴിഞ്ഞത് ഒരാഴ്ച, കാരണം കേട്ടാല്‍ ഞെട്ടും

മെല്‍ബണ്‍: മരിച്ച ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം ഒരാഴ്ചയോളം ഇന്ത്യന്‍ യുവതി കഴിഞ്ഞു. ന്യൂസിലാന്‍ഡിലാണ് സംഭവം. മൃതദേഹം അഴുകി ദുര്‍ഗന്ധമുയരാന്‍ തുടങ്ങിയതോടെയാണ് അയല്‍വാസികള്‍ പൊലീസില്‍ പരാതിപ്പെട്ടത്. ദേബിപ്രസാദ് മജുംദാര്‍ എന്നയാളാണ് മരിച്ചത്.

ടിടാഹി ബേയിലായിരുന്നു ദമ്പതിമാര്‍ താമസിച്ചത്. അയല്‍ക്കാരുമായി സഹകരണം പുലര്‍ത്താത്തവരായിരുന്നു ദമ്പതിമാര്‍. ആഴ്ചകള്‍ക്ക് മുന്‍പ് 50 കാരനായ മുംദാര്‍ പുറത്തേയ്ക്ക് പോകുന്നത് കണ്ടിരുന്നെന്നും പിന്നീട് കണ്ടിട്ടില്ലെന്നും അയല്‍ക്കാരി പറയുന്നു. ഭര്‍ത്താവിനെ മരണത്തിവ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞാണ് യുവതി മൃതദേഹം മറവ് ചെയ്യാതെ കാത്ത് സൂക്ഷിച്ചത്.

Dead Body

അയല്‍ക്കാര്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതോടെയാണ് യുവതി പൊലീസിനെ പോലും മൃതദേഹത്തില്‍ സ്പര്‍ശിയ്ക്കാന്‍ അനുവദിച്ചത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധമുയര്‍ന്നപ്പോള്‍ അത് പൂച്ചയുടെ വിസര്‍ജ്യമാണെന്നാണ് യുവതി അയല്‍ക്കാരെ വിശ്വസിപ്പിച്ചത്. എന്നാല്‍ ദുര്‍ഗന്ധം അവസഹനീയമനായതോടെയാണ് അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചത്. ഇരുവരുടേയും കുടുംബം ഇന്ത്യയിലാണെന്ന് ന്യൂസിലാന്‍ഡ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+