Get Updates
Get notified of breaking news, exclusive insights, and must-see stories!

വയറില്‍ അമ്പ് തുളഞ്ഞ് കയറി ഗര്‍ഭിണിക്ക് ദാരുണാന്ത്യം: കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു

ലണ്ടന്‍: ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ വയറില്‍ അമ്പ് തുളഞ്ഞുകയറി കൊല്ലപ്പെട്ടു. കുഞ്ഞിനെ അത്ഭുതകരമായി സിസേറിയനിലൂടെ പുറത്തെടുത്തു. 35 വയസുകാരിയായ ദേവി ഉന്മതാലേഗഡു ആണ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ തിങ്കളാഴ്ച്ച വയറില്‍ കുത്തേറ്റ് മരിച്ചത്. സ്വകാര്യാശുപത്രിയില്‍ വച്ച് ദേവി മരിച്ചതിനെ തുടര്‍ന്ന് ആണ്‍ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു.

സിപിഎമ്മിനെകൊണ്ട് ഗുണമില്ല: തൃണമൂലുമായി സഖ്യമാവാം, അല്ലെങ്കില്‍ തനിച്ച് മത്സരിക്കണമെന്ന് കോണ്‍ഗ്രസ്

കൊലപാതകത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഓഫീസേര്‍സ് ദേവിയുടെ മുന്‍ പങ്കാളി റാമണോഡ്ജ് ഉന്മതാലേഗഡുവിനെ അറസ്റ്റ് ചെയ്തു. 50 വയസുകാരനായ റാമണോഡ്ജ് ലണ്ടന്‍ കോടതിയില്‍ ഹാജരാകുകയായിരുന്നു.30 സെന്റിമീറ്റര്‍ നീളമുള്ള വില്ല് സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു. ദേവി അഞ്ച് മക്കള്‍ക്ക് മുന്നില്‍ വെച്ചാണ് കുത്തേറ്റതെന്ന് ദേവിയുടെ ഭര്‍ത്താവ് ഇംതിയാസ് മുഹമ്മദ് പറഞ്ഞു. 18,14,12 വയസുള്ള മൂനു മക്കള്‍ മുന്‍ പങ്കാളിയിലും 2 ഉം 5ഉം വയസുള്ള മക്കള്‍ മുഹമ്മദിലും ഉണ്ട്.

1486272492-1542179745.jpg -Properties Alignment

ഇംതിയാസിനെ വിവാഹം ചെയ്ത ശേഷം ദേവി സന മുഹമ്മദായി പേരുമാറ്റിയിരുന്നു. ഹൃദയത്തില്‍ വരെ തുളഞ്ഞ് കയറി അമ്പ് ഗര്‍ഭസ്ഥ ശിശുവിന് പരിക്കൊന്നും സംഭവിപ്പിച്ചില്ല. 4 ആഴ്ച്ചയും കൂടി മാത്രമാണ് പ്രസവത്തിന് ബാക്കി ഉണ്ടായിരുന്നത്.ദേവിയുടെ വയറില്‍ നിന്നും അമ്പ് നീക്കം ചെയ്യാതെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.അമ്പ് നീക്കം ചെയ്യുന്നത് കുഞ്ഞിനെ അപകടമാകുമെന്നതിനാലാണ് ഇത്.
ഏഴു വര്‍ഷമായി ദേവി തന്റെ കൂടെയുണ്ടെന്നും നല്ല ഭാര്യയും അമ്മയുമായിരുന്നു എന്നും ഇംതിയാസ് പറഞ്ഞു.
ദേവി തന്റെ മക്കള്‍ക്കായാണ് ജീവിച്ചതെന്നും നല്ല സുഹൃത്താണെന്നും മരണം വല്ലാത്ത ആഘാതം ഉണ്ടാക്കിയെന്നും സുഹൃത്തായ നിസ ഖാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+