കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്‌: ഐക്യാരാഷ്ട്ര സഭയുടെ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ ഇന്ത്യന്‍വംശജയും. യുണൈറ്റഡ്‌ നേഷന്‍സ്‌ ഡവലപ്‌മെന്റ്‌ പ്രോഗ്രാം ഒഡിറ്റ്‌ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ആകാംക്ഷ അറോറയെന്ന 34കാരിയാണ്‌ മത്സരരംഗത്തുണ്ടെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ആകാംക്ഷ അറോറ തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആറംഭിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍.

നിലവിലെ സെക്രട്ടറിയായ ആന്റോണിയോ ഗുട്ടറസ്‌ ഒരു തവണ കൂടി മത്സര രംഗത്തുണ്ടാകുമെന്ന്‌ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇക്കൊല്ലം ഡിസംബര്‍ 31നാണ്‌ ഗുട്ടറെസിന്റെ പ്രവര്‍ത്തനകാലാവധി അവസാനിക്കുന്നത്‌.

un

'എന്നെപ്പോലെയുള്ള ജീവനക്കാര്‍ക്ക്‌ പ്രവര്‍ത്തിക്കാനുള്ള ഊഴം കാത്ത്‌ നില്‍ക്കേണ്ട അവസ്ഥയാണ്‌ നിലവില്‍ ഉള്ളത്‌.ലോകം ഏത്‌ വിധത്തിലാണോ അതിനെ അതേ രീതിയില്‍ സ്വീകരിച്ച്‌ തലകുനിച്ച്‌ നില്‍ക്കേണ്ട അവസ്ഥ' . തന്നെ പിന്തുണക്കണമെന്നഭ്യര്‍ഥിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ്‌ ചെയ്‌ത വീഡിയോയില്‍ അറോറ ആകാംക്ഷ പറയുന്നു.
ഐക്യരാഷ്ട്ര സംഘടന പ്രവര്‍ത്തനം ആരംഭിച്ചിട്ട്‌ 75 കൊല്ലം പിന്നിട്ടിട്ടും ലോകത്തോടുള്ള വാഗ്‌ദാനം പൂര്‍ത്തിയാക്കാന്‍ ഐക്യരാഷ്ട്ര സഭയ്‌ക്ക്‌ കഴിഞ്ഞിട്ടില്ലെന്നും ആകാംക്ഷ കുറ്റപ്പെടുത്തുന്നു. അഭയാര്‍ഥികള്‍ക്ക്‌ സംരക്ഷണമൊരുക്കാന്‍ സാധിച്ചിട്ടില്ല. മനുഷ്യത്വപരമായ സഹായം വേണ്ടവിധത്തിലെത്തിക്കുന്ന കാര്യത്തില്‍ സംഘടന പരാജയപ്പെട്ടിരിക്കുന്നു. നൂതന സാങ്കേതിക വിദ്യയും പുതിയ മാറ്റങ്ങളും ഇപ്പോഴും സഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നില്ല. പുരോഗതിയിലേക്ക്‌ നയിക്കാന്‍ പ്രാപ്‌തമായ ഐക്യരാഷ്ട്ര സഭയാണ്‌ നമുക്കാവശ്യം അറോറ തന്റെ വീഡിയോയില്‍ വ്യക്തമാക്കുന്നു.
സംഘടനയുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനാണ്‌ താന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നതെന്ന്‌ പറയുന്ന അറോറ യുഎന്‍ ഇപ്പോള്‍ ചെയ്യുന്നത്‌ അംഗീകരിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും വ്യക്തമാക്കുന്നുണ്ട്‌. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത്‌ തന്നെയാണ്‌ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്‌.
ട്വിറ്ററില്‍ പോസ്‌റ്റ്‌ ചെയ്‌ത മറ്റൊരു വീഡിയോയില്‍ തന്നെ പിന്തുണക്കുന്ന എല്ലാവര്‍ക്കും അറോറ നന്ദി അറിയിക്കുന്നതിനൊപ്പം തനിക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍
അഡ്‌മിനിസ്‌ട്രേറ്റീവ്‌ സ്‌റ്റഡീസില്‍ ബിരുദം നേടിയ അറോറ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദദവും നേടിയായി വെബ്‌സൈറ്റിലെ വ്യക്തി വിവരണത്തില്‍ ചേര്‍ത്തിട്ടുണ്ട്‌. ഇന്ത്യയില്‍ ജനിച്ച അറോറക്ക്‌ ഇന്ത്യയില്‍ ഒസിഎ കാര്‍ഡും കനേഡിയന്‍ പാസ്‌പോര്‍ട്ടുള്ളതായി പാസ്സ്‌ബ്ലൂ ന്യൂസ്‌ സൈറ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
സംഘടനയുടെ ചരിത്രത്തില്‍ ഇന്നേവരെ ഒരു സ്‌ത്രീ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടില്ല. സാധാരണയായി അംഗരാജ്യങ്ങളാണ്‌ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കുക. അത്‌ കൊണ്ട്‌ തന്നെ ആകാംക്ഷ അറോറയുടെ സ്ഥാനാര്‍ഥ്‌ത്വം അംഗീകരിക്കാന്‍ സാധ്യത വിരളമാണ്‌.

English summary
Indian origin women akanksha arora announce her candidacy in un secretary post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X