കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ബ്രസീലിലെത്തി: നിർണായക ഉഭയ കക്ഷി ചർച്ചകൾ!!

  • By S Swetha
Google Oneindia Malayalam News

ബ്രസീലിയ: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി. ഭീകരവാദത്തിനെതിരായ സഹകരണത്തിനുള്ള സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ലോകത്തെ അഞ്ച് പ്രധാന സമ്പദ്വ്യവസ്ഥകളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിലുമാണ് ബ്രിക്‌സ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയെയുമായി മോദി കൂടിക്കാഴച നടത്തും.

സുപ്രീം കോടതി വിധിയോടെ കർണാടകത്തിലെ യെഡ്ഡി സർക്കാർ നിയമവിരുദ്ധം, ഉടനെ പിരിച്ച് വിടണമെന്ന് കോൺഗ്രസ്!സുപ്രീം കോടതി വിധിയോടെ കർണാടകത്തിലെ യെഡ്ഡി സർക്കാർ നിയമവിരുദ്ധം, ഉടനെ പിരിച്ച് വിടണമെന്ന് കോൺഗ്രസ്!

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും നയന്ത്രതന്ത്രപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് എന്നിവരുമായി പ്രധാനമന്ത്രി പ്രത്യേക കൂടിക്കാഴ്ചകളും നടത്തും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് പ്രധാന ദേശീയ സമ്പദ്വ്യവസ്ഥകളുടെ കൂട്ടായ്മയുടെ ചുരുക്കപ്പേരാണ് ബ്രിക്‌സ്.

modiinbrazil-1

ഉച്ചകോടിയില്‍ ഈ അഞ്ച് പ്രധാന സമ്പദ് വ്യവസ്ഥകള്‍ ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയിലെ സഹകരണം മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ എന്നിവ ചര്‍ച്ച ചെയ്യുമെന്ന് ബ്രസീലിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് മോദി പറഞ്ഞു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലെ സഹകരണം വര്‍ദ്ധിപ്പിക്കാനും ബ്രിക്‌സ് ചട്ടക്കൂടിനുള്ളില്‍ ഭീകരവാദത്തിനെതിരായ സഹകരണത്തിനുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കാനും ബ്രിക്‌സ് രാജ്യങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് ആറാം തവണയാണ് ബ്രിക്‌സ് ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നത്. 2014 ല്‍ ബ്രസീലിലും ഫോര്‍ട്ടാലെസയില്‍ വെച്ചുള്ള ഉച്ചകോടിയിലാണ് മോദി ആദ്യമായി പങ്കെടുക്കുന്നത്. ബ്രിക്‌സ് ബിസിനസ് ഫോറത്തിന്റെ സമാപന ചടങ്ങിലും ഉച്ചകോടിയുടെ പ്ലീനറി സെഷനുകളിലും ഇത്തവണ അദ്ദേഹം പങ്കെടുക്കും. സമാപന സെഷനില്‍, സമകാലിക ലോകത്ത് ദേശീയ പരമാധികാരം പ്രയോഗിക്കാനുള്ള വെല്ലുവിളികളെയും അവസരങ്ങളെയും കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍. ഇതിനെത്തുടര്‍ന്ന് ബ്രിക്‌സ് പ്ലീനറി സെഷനില്‍ ബ്രിക്‌സ് സൊസൈറ്റികളുടെ സാമ്പത്തിക വികസനത്തിനായുള്ള അന്തര്‍-ബ്രിക്‌സ് സഹകരണത്തെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്യും. വാണിജ്യ, നിക്ഷേപ പ്രമോഷന്‍ ഏജന്‍സികള്‍ തമ്മിലുള്ള ബ്രിക്സ് മെമ്മോറാണ്ടം ഉച്ചകോടിയില്‍ ഒപ്പുവെക്കുമെന്നും പ്രതീക്ഷിക്കുന്നു.

English summary
Indian PM Narendra Modi raches Brazil to attent Bricks summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X