കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്; വില്ലനായത് കൊവിഡും സ്വദേശിവത്കരണവും

Google Oneindia Malayalam News

മസ്കറ്റ്; സ്വദേശിവത്കരണവും കൊവിഡ് പ്രതിസന്ധിയേയും തുടർന്ന് ഒമാനിലെ ഇന്ത്യക്കാരുടെ ജനസംഖ്യ കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. നിലവിൽ 499,431 ലക്ഷം ഇന്ത്യക്കാരാണ് ഒമാനിൽ ഉള്ളത്. അതേസമയം ഇന്ത്യക്കാരാണ് ഒമാനിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്നും നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെന്റർ ഉദ്ധരിച്ച് ഗൾഫ് ന്യൂ് റിപ്പോർട്ട് ചെയ്തു.

കഴി‍ഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദത്തിൽ 20ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ 542,091 ആയിരുന്നു ഒമാനിലെ ഇന്ത്യൻ ജനസംഖ്യ.ഇത് ആഗസ്റ്റിൽ 517,702 ആയാണ് കുറഞ്ഞത്. ഒമാനിൽ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 40 ശതമാനമായ 4.6 ദശലക്ഷത്തിലധികം വിദേശികളാണ്.

oman

നേരത്തെ ദേശീയ സ്ഥിതിവിവര കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 360,000 വിദേശികൾ സപ്റ്റംബർ അവസാന വരെ രാജ്യത്ത് നിന്ന് മടങ്ങിയിരരുന്നു. ജനുവരി മുതല്‍ സെപ്തംബര്‍ വരെ 263,392 പ്രവാസി തൊഴിലാളികളാണ് രാജ്യം വിട്ടത് എന്നായിരുന്നു കണക്കുകൾ.

അതേസമയം 2040 ഓടെ ഒമാനിലെ ജനസംഖ്യ 75 ലക്ഷമായി ഉയരുമെന്ന് നഗരാസൂത്രണ-ഭവന നിര്‍മാണ വകുപ്പ് വ്യക്തമാക്കി. ഇതില്‍ 39 ലക്ഷം പേരും വിദേശികളായിരിക്കും. ഈ കണക്കുകൾ അനുസൃതമായുള്ള നഗരാസൂത്രണ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

സുസ്ഥിര നഗര ആസൂത്രണം,വൈവിധ്യം, സാമ്പത്തിക വളർച്ച, ഓരോ ഗവർണറേറ്റുകളുടെയും ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു സംയോജിത വികസനം സൃഷ്ടിക്കുക,പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ള വികസന പ്രവർത്തനം,
സുസ്ഥിരവും കാര്യക്ഷമവും ഫലപ്രദവുമായ ഗതാഗത സംവിധാനംഎന്നിവയാണ് രാജ്യത്ത് നഗരാസൂത്രണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.

സഖ്യത്തിൽ മത്സരിക്കുന്നതും ഇപ്പോൾ ദേശവിരുദ്ധമാണോ?; അമിത് ഷായ്ക്ക് മറുപടിയുമായി മെഹബൂബ മുഫ്തിസഖ്യത്തിൽ മത്സരിക്കുന്നതും ഇപ്പോൾ ദേശവിരുദ്ധമാണോ?; അമിത് ഷായ്ക്ക് മറുപടിയുമായി മെഹബൂബ മുഫ്തി

മസാല ബോണ്ട് ലാവ്ലിൻ കമ്പനിക്ക് വേണ്ടിയുള്ള കള്ളക്കച്ചവടം;ആഞ്ഞടിച്ച് ചെന്നിത്തലമസാല ബോണ്ട് ലാവ്ലിൻ കമ്പനിക്ക് വേണ്ടിയുള്ള കള്ളക്കച്ചവടം;ആഞ്ഞടിച്ച് ചെന്നിത്തല

ചരിത്രത്തിലാദ്യമായി സൗദി ശൂറാ കൗണ്‍സിലില്‍ കരുത്തരായി വനിതകൾ; തിരഞ്ഞെടുക്കപ്പെട്ടത് 24 പേർചരിത്രത്തിലാദ്യമായി സൗദി ശൂറാ കൗണ്‍സിലില്‍ കരുത്തരായി വനിതകൾ; തിരഞ്ഞെടുക്കപ്പെട്ടത് 24 പേർ

English summary
Indian population in Oman drops sharply due to Covid and indigenization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X