പാക് ജയിലില്‍ ഇന്ത്യന്‍ തടവുകാരന്‍ മരിച്ച നിലയില്‍
കറാച്ചി: പാക് ജയിലില്‍ വീണ്ടുമൊരു ഇന്ത്യന്‍ തടവുകാരനെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തി. കിഷോര്‍ ഭഗ് വാന്‍ എന്നയാളെയാണ് കറാച്ചിയിലെ ലാന്ധി ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താന്റെ ഭാഗത്ത് നിന്ന് സംഭവത്തെക്കുറിച്ച് ഇത് വരെയും യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ല.
സമുദ്രാതിര്‍ത്തി ലംഘിച്ച് പാകിസ്താനില്‍ കടന്നതിനാണ് കിഷോറിനെയും ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെയും പാകിസ്താന്‍ പിടികൂടിയത്. തടവിലിരകിയ്‌ക്കെ കിഷോര്‍ ജയില്‍ ചാടിയിരുന്നു. എന്നാല്‍ പത്ത് മാസങ്ങള്‍ക്കുള്ളില്‍ കറാച്ചിയില്‍ നിന്ന് ഇയാളെ വീണ്ടും പൊലീസ് കണ്ടെത്തുകയും ജയിലിലാക്കുകയും ചെയ്തു.
2013 ഡിസംര്‍ 19 ന് ഭിഖ ലഖ ഷിയാല്‍ (35) എന്ന ഇന്ത്യക്കാരനായ മത്സ്യ ബന്ധനത്തൊഴിലാളിയെയും പാക് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഷിയാലിന്റെ മൃതദേഹം ഇതുവരെയും ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല.
ഇന്ത്യന്‍ തടവുകാരനായ സരബ്ജിത്ത് സിംഗ് പാക് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചത് രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടായക്കിയിരുന്നു. തുടര്‍ന്നും പാക് ജയിലില്‍ ഇന്ത്യന്‍ തടവുകാരുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ആവര്‍ത്തിയ്ക്കുകയാണ്.












Click it and Unblock the Notifications