Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടന്നത് വെര്‍ച്വലായി; ചരിത്രത്തില്‍ ആദ്യം

ദുബായ്: കൊവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനം യുഎഇയില്‍ ആഘോഷിച്ചത് വെര്‍ച്വല്‍ ഫോര്‍മാറ്റിലൂടെ. ചരിത്രത്തില്‍ ആദ്യമായാണ് റിപ്പബ്ലിക്ക് ദിനം വെര്‍ച്വല്‍ സംവിധാനത്തിലൂടെ ആഘോഷിക്കുന്നത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആരംഭിച്ച ആഘോഷങ്ങളില്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തുത്.

india

ഇന്ത്യന്‍ സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അതവാലെ, മിഷന്‍ ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ അമാന്‍ പുരി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. യുഎഇയെ തങ്ങളുടെ രണ്ടാമത്തെ ഭവനം എന്ന് വിളിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും എമിറാറ്റികള്‍ക്കും പുരി ആശംസകള്‍ നേര്‍ന്നു.

യുഎഇയിലെ 3.3 ദശലക്ഷം വരുന്ന വലിയ ഇന്ത്യന്‍ സമൂഹത്തിലേക്ക് കാഴ്ചപ്പാടും അനുകമ്പയും പരിചരണവും നല്‍കിയതിന് യുഎഇ നേതൃത്വത്തിന് എന്റെ നന്ദി അറിയിക്കാന്‍ ഈ അവസരം ഞാന്‍ ആഗ്രഹിക്കുന്നു- അമാന്‍ പുരി പറഞ്ഞു. അതേസമയം, അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പതാക ഉയര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+