കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിരിയാണിയുടെയും ബാജിയുടെയും മണം സഹിക്കാന്‍ വയ്യ, യുകെയില്‍ ഇന്ത്യന്‍ ഹോട്ടലിന് പിഴ!!

ഇന്ത്യന്‍ ഹോട്ടലിന് യുഎയില്‍ പിഴ ചുമത്തി. ഹോട്ടലില്‍ നിന്നുള്ള ബിരിയാണിയുടെയും ബാജിയുടെയും അമിതമായ ഗന്ധം പുറത്ത് വരുന്നതിന് തുടര്‍ന്ന് സമീപവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

  • By Akhila
Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യന്‍ ഹോട്ടലിന് യുഎയില്‍ പിഴ ചുമത്തി. ഹോട്ടലില്‍ നിന്നുള്ള ബിരിയാണിയുടെയും ബാജിയുടെയും അമിതമായ ഗന്ധം പുറത്ത് വരുന്നതിന് തുടര്‍ന്ന് സമീപവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

മിഡില്‍സ് ബ്രോ കൗണ്‍സിലാണ് ഹോട്ടല്‍ ഉടമകളായ ഷബ്‌നയുടെ മൊഹമ്മദ് ഖുഷിയുടെയും പേരില്‍ പിഴ ചുമത്തിയത്. ഹോട്ടലില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഗന്ധം സഹിക്കാന്‍ പറ്റാതായതോടെയാണ് സമീപവാസികള്‍ പരാതി നല്‍കിയത്.

പിഴ നല്‍കണം

പിഴ നല്‍കണം

258 പൗണ്ട് വീതമാണ് പിഴയീടക്കിയരിക്കുന്നത്. ഓരോ പൗണ്ടിനും 30 പൗണ്ട് സര്‍ചാര്‍ജും നല്‍കണം. ഗന്ധം പുറത്തേക്ക് കടക്കാതിരിക്കാനുള്ള സംവിധാനങ്ങളില്ലാത്തതാണ് ഇതിന് കാരണമെന്ന് ഹോട്ടല്‍ ഉടമകളില്‍ ഒരാള്‍ പറഞ്ഞു.

 പഞ്ചാബ് സ്‌പെഷ്യല്‍

പഞ്ചാബ് സ്‌പെഷ്യല്‍

പഞ്ചാബിലെ ഫുഡാണ് ഈ ഹോട്ടലിന്റെ പ്രത്യേകത. എന്നാല്‍ സ്ഥലത്തെ ചില വ്യാപാരികള്‍ റെസ്റ്റോറന്റിന് അനുകൂലമായി ജഡ്ജിന് കത്ത് അയച്ചിരുന്നു. ഹോട്ടലില്‍ നിന്നുള്ള ഗന്ധം റോഡിലൂടെ പോകുമ്പോള്‍ അനുഭപ്പെട്ടിട്ടില്ലെന്നായിരുന്നു പറഞ്ഞത്.

ഫില്‍ട്ടറിങ് സംവിധാനം

ഫില്‍ട്ടറിങ് സംവിധാനം

ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഏത് തരത്തിലുള്ള ഫില്‍ട്ടറിങ് സംവിധാനം വയ്ക്കണമെന്ന് അറിയില്ലായിരുന്നു എന്ന് സോളിസിറ്റര്‍ നീല്‍ ഡഗ്ലസ് പ്രതികരിച്ചു.

2015ല്‍ അടുക്കളയുടെ നിര്‍മ്മാണം

2015ല്‍ അടുക്കളയുടെ നിര്‍മ്മാണം

2015ല്‍ മികച്ച കമ്പിനി തന്നെയാണ് ഹോട്ടലിന്റെ അടുക്കിള ഉണ്ടാക്കിയത്. എന്നാല്‍ ഇതുവരെ കൃത്യമായി തന്നെയാണ് അടുക്കളയുടെ നിര്‍മ്മാണം എന്നാണ് ഹോട്ടല്‍ ഉടമകള്‍ വിശ്വസിച്ചിരുന്നത്. പരാതിയെ തുടര്‍ന്ന് ഹോട്ടലിന്റെ ഫില്‍ട്ടറിങ് സംവിധാനം മാറ്റിയിരിക്കുകയാണ്.

English summary
Indian Restaurant In UK Fined Over Smell Of Biryani And Bhaji.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X