കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപ തകര്‍ന്നടിയുന്നു; എല്ലാ ശ്രമങ്ങളും പാളി, പ്രവാസികള്‍ക്ക് ചാകര!! ഇരുപതിലെത്തി, വിവരങ്ങള്‍ ഇങ്ങനെ

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കുത്തനെ ഇടിയുന്നു | Oneindia Malayalam

ദില്ലി/ദുബായ്: ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കുത്തനെ ഇടിയുന്നു. ഡോളര്‍ കരുത്താര്‍ജിക്കുന്നു. നിക്ഷേപകര്‍ രൂപ വിട്ട് ഡോളറിലേക്ക് തിരിയുന്നു. രാജ്യം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന സൂചനയാണ് വരുന്നത്. റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും എല്ലാം പാഴാകുകയാണ്.

എന്നാല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം നല്ല സമയമാണ്. നാട്ടിലേക്ക് പണമയച്ചാല്‍ ഇരട്ടി മൂല്യം കിട്ടും. ഗള്‍ഫ് പണത്തിന് ഇന്ത്യയുടെ 20 രൂപയോളം കിട്ടുമെന്നാണ് പുതിയ വിവരം. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ത്യന്‍ രൂപ നേരിടുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് പ്രശ്‌നം. ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ ഇന്ത്യന്‍ രൂപ നിക്ഷേപകര്‍ വിറ്റഴിക്കുകയാണ്. നിക്ഷേപകര്‍ കൂടുതലായി ഡോളറിലേക്ക്് ആകര്‍ഷിക്കപ്പെടുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന സൂചനായണ് വരുന്നത്.

അമേരിക്കന്‍ ഡോളറിനെതിരെ

അമേരിക്കന്‍ ഡോളറിനെതിരെ

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 42 പൈസ ഇടിഞ്ഞു. ഇപ്പോള്‍ 70.52 രൂപ കൊടുത്താല്‍ മാത്രമേ ഡോളര്‍ വാങ്ങാന്‍ സാധിക്കൂ. എണ്ണമേഖലയില്‍ നിക്ഷേപിച്ചിരുന്നവരാണ് ഡോളര്‍ വാങ്ങിക്കൂട്ടുന്നത്. എണ്ണവില കുതിച്ചുയരുന്ന ഘട്ടത്തിലാണ് രൂപ തകര്‍ച്ച നേരിടുന്നത്.

ഇനിയും ഇടിവ് തുടരും

ഇനിയും ഇടിവ് തുടരും

ചൊവ്വാഴ്ച വിപണി പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ രൂപ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 70.10 രൂപയാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച വിപണി പ്രവര്‍ത്തനം തുടങ്ങിയ ഉടനെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 42 പൈസ ഇടിഞ്ഞു. ഇനിയും ഇടിവ് തുടരുമെന്നാണ് കരുതുന്നത്.

അഞ്ചുവര്‍ഷത്തെ വലിയ വ്യാപാര കമ്മി

അഞ്ചുവര്‍ഷത്തെ വലിയ വ്യാപാര കമ്മി

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാടില്‍ കരിനിഴല്‍ വീണതും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ വ്യാപാര കമ്മിയാണ് ഇന്ത്യ നേരിടുന്നത്.

അമേരിക്കയുടെ ഇടപാടുകള്‍

അമേരിക്കയുടെ ഇടപാടുകള്‍

അമേരിക്കയുടെയും മെക്‌സിക്കോയുടെയും വ്യാപര മേഖലയില്‍ ശുഭപ്രതീക്ഷ വന്നത് നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ പൊടുന്നനെയാണ് വിപണി കൂപ്പുകുത്താന്‍ തുടങ്ങിയത്. ചൈനയുമായുള്ള അമേരിക്കയുടെ നികുതി തര്‍ക്കമാണ് വിപണി തകര്‍ച്ചയ്ക്ക് കാരണായി വിലയിരുത്തുന്നത്.

ഇറാന്റെ നിയമ നടപടി

ഇറാന്റെ നിയമ നടപടി

വ്യാപാര പ്രതിസന്ധിക്ക് പുറമെ എണ്ണവില വര്‍ധിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി. അമേരിക്കയുടെ ഇറാന്‍ ഉപരോധമാണ് എണ്ണവിപണിയെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ ഇറാന്‍ അമേരിക്കക്കെതിരെ നിയമനടപടി സ്വീകരിച്ചത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് നിക്ഷേപകര്‍ കരുതുന്നു. ഇതോടെ ഡോളര്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചതും രൂപയ്ക്ക് തിരിച്ചടിയായി.

ദിര്‍ഹത്തിന് 19.20 രൂപ

ദിര്‍ഹത്തിന് 19.20 രൂപ

എന്നാല്‍ പ്രവാസികളെ സംബന്ധിച്ചടത്തോളം നേട്ടമാണ്. അവരുടെ അധ്വാനത്തിന് ഇരട്ടി മൂല്യമാണ് ഇപ്പോള്‍ ലഭിക്കുക. ബുധനാഴ്ച രാവിലെ 11 മണിയുടെ കണക്ക് പ്രകാരം യുഎഇ ദിര്‍ഹത്തിന് 19.20 രൂപ ലഭിക്കും. രൂപ ഇനിയും ഇടിയുന്ന സാഹചര്യത്തില്‍ ദിര്‍ഹത്തിന്റെ മൂല്യം കൂടും. അവസരം മുതലെടുത്ത് പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുകയാണ്.

ആര്‍ബിഐക്ക് പരിധിയുണ്ട്

ആര്‍ബിഐക്ക് പരിധിയുണ്ട്

ഇറക്കുമതിക്കാര്‍ ഡോളര്‍ കൂടുതലാണ് ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായ മറ്റൊരു കാര്യം. വിദേശ നാണയ വിനിമയ വിപണിയില്‍ ആര്‍ബിഐക്ക് ഇടപെടുന്നതിന് പരിധിയുണ്ട്. അതുകൊണ്ടുതന്നെ ആഭ്യന്തരമായി രൂപയെ ശക്തിപ്പെടുത്തുന്നതിന് മാത്രമേ ആര്‍ബിഐക്ക് സാധിക്കൂ. എന്നാല്‍ ഇപ്പോഴത്തെ മിക്ക കാരണങ്ങളും വൈദേശികമാണ്.

 തുര്‍ക്കിയും ചൈനയും

തുര്‍ക്കിയും ചൈനയും

തുര്‍ക്കിയും ചൈനയും അമേരിക്കയുമായി വ്യാപാര തര്‍ക്കത്തിലാണ്. പാസ്റ്ററുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് തുര്‍ക്കിയുമായി അമേരിക്ക കലഹം തുടങ്ങിയത്. എന്നാല്‍ ചൈനയുമായി ഇറക്കുമതി തീരുവയാണ് അമേരിക്കയുടെ പ്രശ്‌നം. ലോകത്തെ പ്രധാനപ്പെട്ട രണ്ട് സാമ്പത്തിക ശക്തികളാണ് ചൈനയും തുര്‍ക്കിയും. അവരുമായുള്ള ലോക ശക്തിയുടെ തര്‍ക്കം ആഗോള തലത്തില്‍ പ്രതിഫലിക്കും.

ജൂണ്‍ മുതലുള്ള മാറ്റങ്ങള്‍

ജൂണ്‍ മുതലുള്ള മാറ്റങ്ങള്‍

രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തെ ഓരോ പൗരന്മാരെയും നേരിട്ട് ബാധിക്കുന്ന വിഷയമാണ്. കഴിഞ്ഞ ജൂണ്‍ മുതലാണ് രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയാന്‍ തുടങ്ങിയത്. പിന്നീട് അല്‍പ്പം ഭേദപ്പെട്ട നിലയിലായെങ്കിലും ഈ മാസം ആദ്യം മുതല്‍ വീണ്ടും ഇടിയുകയാണ്. ക്രൂഡ് ഓയിലിന് വില ഇനിയും വര്‍ധിക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്. വില വര്‍ധിച്ചാല്‍ അവശ്യസാധനങ്ങള്‍ക്ക് വില ഉയരും.

 നിക്ഷേപകര്‍ വിറ്റഴിക്കുന്നു

നിക്ഷേപകര്‍ വിറ്റഴിക്കുന്നു

രാജ്യത്തെ ഓരോ പൗരന്‍മാരെയും ബാധിക്കുന്ന പ്രതിസന്ധിയാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. നിലവിലെ അവസ്ഥയില്‍ മാറ്റം വന്നില്ലെങ്കില്‍ പ്രതിസന്ധി ഇരട്ടിയാകും. നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ മൂലധനം വ്യാപകമായി പിന്‍വലിക്കുന്ന സാഹചര്യമാണുണ്ടാകുന്നത്.

 വ്യാപാര കമ്മിയിലെ വര്‍ധന

വ്യാപാര കമ്മിയിലെ വര്‍ധന

രൂപയുടെ മൂല്യം കുറഞ്ഞാല്‍ ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതികളെ ബാധിക്കും. മെയ് മാസത്തിലെ കണക്കുപ്രകാരം രാജ്യത്തെ വിദേശവ്യാപാര കമ്മി 1460 കോടി ഡോളറാണ്. അതായത്, ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 5.6 ശതമാനം കൂടുതല്‍. രൂപയുടെ മൂല്യം ഇനിയും ഇടിയുന്നത് കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവ് വര്‍ധിപ്പിക്കും. സമ്പദ് വ്യവസ്ഥയുടെ ശക്തി അളക്കുന്ന പ്രധാന ഘടകം വിദേശവ്യാപാര കമ്മിയാണ്.

എണ്ണവില പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍...

എണ്ണവില പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍...

ഇറക്കുമതിയുടെ കാര്യത്തില്‍ സംഭവിക്കുന്നതും സമ്മര്‍ദ്ദമുണ്ടാക്കുന്ന മാറ്റങ്ങളാണ്. രാജ്യത്ത് പ്രധാന ഇറക്കുമതി എണ്ണയാണ്. എണ്ണയ്ക്ക് ഉയര്‍ന്ന വില കൊടുക്കേണ്ടി വരും. അപ്പോള്‍ ഇന്ധന വില വര്‍ധിക്കും. സാമ്പത്തിക മേഖലയെ മൊത്തം ബാധിക്കും. കാരണം, ചരക്കുകടത്തിന് ചെലവേറും. അവശ്യസാധനങ്ങളുടെ വിലവര്‍ധനവാകും ഇതിന്റെ ഫലം.

ഖത്തര്‍ കേരളത്തോടൊപ്പം തന്നെ; ഇനിയും കോടികള്‍ എത്തുന്നു!! അമീറിന്റെ സഹായത്തിന് പുറമെഖത്തര്‍ കേരളത്തോടൊപ്പം തന്നെ; ഇനിയും കോടികള്‍ എത്തുന്നു!! അമീറിന്റെ സഹായത്തിന് പുറമെ

English summary
Indian rupee at fresh record low of 19.20 against UAE dirham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X