Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ രൂപ എക്കാലത്തെയും തകര്‍ച്ചയില്‍, പ്രവാസികള്‍ക്ക് ചാകര!! യുഎഇ ദിര്‍ഹത്തിന് 19 രൂപ

Recommended Video

cmsvideo
    ഇന്ത്യന്‍ രൂപ എക്കാലത്തെയും തകര്‍ച്ചയില്‍ | Oneindia Malayalam

    ദില്ലി/ദുബായ്: രൂപയുടെ മൂല്യം എക്കാലത്തെയും വലിയ തകര്‍ച്ചയില്‍. ചരിത്രത്തില്‍ ആദ്യമായി ഡോളറിന് 70 രൂപയിലേക്ക് അടുക്കുന്നു. വരും ദിവസങ്ങളിലും രൂപ തകര്‍ച്ച നേരിടുമെന്നാണ് വിലയിരുത്തല്‍. നിക്ഷേപകരും ബാങ്കുകളും ഡോളര്‍ വാങ്ങിക്കൂട്ടുകയാണ്. ഡോളറുമായി താരത്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 69.93 ആണ്. വെള്ളിയാഴ്ച മുതല്‍ കനത്ത ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടാകുന്നത്. രാജ്യത്തിന് തിരിച്ചടിയാണെങ്കിലും പ്രവാസികള്‍ക്ക് ഇത് അനുകൂലമായ അവസരമാണ് ഒരുക്കിയിട്ടുള്ളത്. പ്രവാസികള്‍ അവസരം മുതലെടുത്ത് നാട്ടിലേക്ക് കൂടുതല്‍ പണമയക്കുമെന്നാണ് വിലയിരുത്തുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

    വിപണി തുറന്ന ഉടനെ

    വിപണി തുറന്ന ഉടനെ

    തിങ്കളാഴ്ച വിപണി തുറന്ന ഉടനെ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ 69.47 രൂപയാണ് രേഖപ്പെടുത്തിയത്. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ വീണ്ടും ഇടിവുണ്ടായി. 69.93 രൂപയായി വീണ്ടും ഇടിഞ്ഞു. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയുമെന്നാണ് കരുതുന്നത്.

    യുഎഇ ദിര്‍ഹവുമായി

    യുഎഇ ദിര്‍ഹവുമായി

    യുഎഇ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ദിര്‍ഹത്തിന് 19.03 രൂപയാണ് ലഭിക്കുക. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കുള്ള മൂല്യമാണിത്. നേരത്തെ വിപണി ക്ലോസ് ചെയ്യുമ്പോള്‍ 68.83 രൂപയായിരുന്നു മൂല്യം. പിന്നീട് 103 പൈസയാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്.

    മറ്റു രാജ്യങ്ങളുമായി

    മറ്റു രാജ്യങ്ങളുമായി

    മറ്റു വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ ഭേദപ്പെട്ട നിലയിലാണ്. തുര്‍ക്കിയുടെ കറന്‍സി വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ പത്ത് ദിവസമായി തുര്‍ക്കി കറന്‍സി ഇടിയുകയാണ്. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കമാണ് തുര്‍ക്കിക്ക് തിരിച്ചടിയാകുന്നത്.

    ഓരോ പൗരന്മാരെയും

    ഓരോ പൗരന്മാരെയും

    രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തെ ഓരോ പൗരന്മാരെയും നേരിട്ട് ബാധിക്കുന്ന വിഷയമാണ്. അതേസമയം, പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ സമയമാണിത്. വിദേശത്തെ കറന്‍സികള്‍ക്ക് മൂല്യം കൂടുമ്പോള്‍ പ്രവാസികള്‍ക്ക് നേട്ടമാണ്. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാല്‍ എങ്ങനെയാകും ബാധിക്കുകയെന്നത് ഓരോരുത്തരും മനസിലാക്കേണ്ടതാണ്.

    ജൂണ്‍ മുതല്‍

    ജൂണ്‍ മുതല്‍

    കഴിഞ്ഞ ജൂണ്‍ മുതലാണ് രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയാന്‍ തുടങ്ങിയത്. പിന്നീട് അല്‍പ്പം ഭേദപ്പെട്ട നിലയിലായെങ്കിലും കഴിഞ്ഞാഴ്ച മുതല്‍ വീണ്ടും ഇടിയുകയാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളിയാഴ്ച 69 രൂപയ്ക്ക്് അടുത്തെത്തി. ഇന്ന് വീണ്ടും രൂപ ഇടിഞ്ഞു. ഇപ്പോള്‍ 70ലേക്ക് അടുക്കുകയാണ്.

    ഡോളറിന് ആവശ്യക്കാര്‍

    ഡോളറിന് ആവശ്യക്കാര്‍

    ഡോളറിന് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. രൂപയുടെ മൂല്യം ഇടിയാന്‍ കാരണം ഡോളറിന് ആവശ്യക്കാര്‍ ഏറിയത് മാത്രമല്ല. അമേരിക്ക ഇറാനെതിരെ ഉപരോധം ശക്തമാക്കുകയാണ്. ഇറാന്റെ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ എണ്ണയ്ക്ക് വിപണിയില്‍ വില കൂടി. ഇതും രൂപയ്ക്ക് തിരിച്ചടിയായി.

    അവശ്യസാധനങ്ങള്‍ക്ക്

    അവശ്യസാധനങ്ങള്‍ക്ക്

    ക്രൂഡ് ഓയിലിന് വില ഇനിയും വര്‍ധിക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്. വില വര്‍ധിച്ചാല്‍ അവശ്യസാധനങ്ങള്‍ക്ക് വില ഉയരും. രാജ്യത്തെ ഓരോ പൗരന്‍മാരെയും ബാധിക്കുന്ന പ്രതിസന്ധിയാകും അത്. ഇനി കേന്ദ്ര ബാങ്ക് രക്ഷാപദ്ധതി നടപ്പാക്കിയാല്‍ മാത്രമാണ് രൂപയ്ക്ക് കരകയറാന്‍ സാധിക്കുകയെന്നാണ് വിലയിരുത്തല്‍.

    കറന്‍സി ഇടപാടുകാര്‍

    കറന്‍സി ഇടപാടുകാര്‍

    അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങളും കറന്‍സി ഇടപാടുകാര്‍ക്കിടയില്‍ ആശങ്കയുണ്ടാകാന്‍ കാരണമായി. ഓഹരികള്‍ വിറ്റഴിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ മൂലധനം വ്യാപകമായി പിന്‍വലിക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുന്നത് കാരണം അവര്‍ സുരക്ഷിത കറന്‍സി എന്ന നിലയില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നു. ഇതോടെ ഡോളറിന് ആവശ്യക്കാര്‍ ഏറി.

    കയറ്റുമതി-ഇറക്കുമതി

    കയറ്റുമതി-ഇറക്കുമതി

    രൂപയുടെ മൂല്യം കുറഞ്ഞാല്‍ ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതികളെ ബാധിക്കും. മെയ് മാസത്തിലെ കണക്കുപ്രകാരം രാജ്യത്തെ വിദേശവ്യാപാര കമ്മി 1460 കോടി ഡോളറാണ്. അതായത്, ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 5.6 ശതമാനം കൂടുതല്‍. രൂപയുടെ മൂല്യം ഇനിയും ഇടിയുന്നത് കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവ് വര്‍ധിപ്പിക്കും.

    ഇറക്കുമതിയുടെ കാര്യത്തില്‍

    ഇറക്കുമതിയുടെ കാര്യത്തില്‍

    ഇറക്കുമതിയുടെ കാര്യത്തില്‍ സംഭവിക്കുന്നതും സമ്മര്‍ദ്ദമുണ്ടാക്കുന്ന മാറ്റങ്ങളാണ്. രാജ്യത്ത് പ്രധാന ഇറക്കുമതി എണ്ണയാണ്. എണ്ണയ്ക്ക് ഉയര്‍ന്ന വില കൊടുക്കേണ്ടി വരും. അപ്പോള്‍ ഇന്ധന വില വര്‍ധിക്കും. സാമ്പത്തിക മേഖലയെ മൊത്തം ബാധിക്കും. കാരണം, ചരക്കുകടത്തിന് ചെലവേറും. റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയാകും ഇതിനോട് പ്രതികരിക്കുക.

    കടല്‍ കടന്നവര്‍ക്ക്

    കടല്‍ കടന്നവര്‍ക്ക്

    സാമ്പത്തിക രംഗത്തെ കാര്യങ്ങള്‍ കുഴഞ്ഞുമറയുമ്പോള്‍ കടല്‍ കടന്നവര്‍ക്ക് സന്തോഷിക്കാന്‍ നേരിയ വകയുണ്ട്. കാരണം അവരുടെ അധ്വാനത്തിന് ഇരട്ടി മൂല്യം ലഭിക്കാനുള്ള അവസരം കൂടിയാണ്. വിദേശ നാണയത്തെ കൂടുതലായി ആശ്രയിക്കുന്ന രാജ്യമായതിനാല്‍ ഇന്ത്യയ്ക്ക് പ്രവാസികളുടെ കാര്യത്തില്‍ മാത്രമാണ് ഈ ഘട്ടത്തില്‍ പ്രതീക്ഷ. അതേസമയംതന്നെ ആഭ്യന്തര സാമ്പത്തിക രംഗത്ത് ആശങ്കയും.

    ഇത്തരം വേളകള്‍

    ഇത്തരം വേളകള്‍

    ഇത്തരം വേളകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്താറുണ്ട്. അവര്‍ കൂടുതലായി നാട്ടിലേക്ക് പണമയക്കും. ഗള്‍ഫ് നാണയങ്ങള്‍ക്കെല്ലാം മൂല്യം സ്വാഭാവികമായി വര്‍ധിച്ചുവരികയാണ്. മെയ് മാസത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ വന്‍തോതില്‍ പ്രവാസികള്‍ പണമയച്ചിരുന്നു. സമാനമായ സാഹചര്യം ഇപ്പോഴും തുടരുമെന്നാണ് കരുതുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+