കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഗള്‍ഫില്‍ 20ലേക്ക്!! പ്രവാസികളെ കാത്തിരിക്കുന്ന ചതിക്കുഴികള്‍

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
പ്രവാസികളേ കരുതിയിരിക്കുക | Oneindia Malayalam

ദുബായ്: രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രൂപ താഴോട്ട് പോകുന്നതാണ് ട്രന്റ്. അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നു. രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 71.96 ആയി. അതായത് 72 തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം മതി. ഈ അവസരം മുതലെടുത്ത ഗള്‍ഫ് പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത് ഇരട്ടിയാക്കിയിട്ടുണ്ട്. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫിലെ ധനകാര്യ സ്ഥാപനങ്ങളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഈ അവസരത്തില്‍ പ്രവാസികളെ കാത്ത് ചില ചതിക്കുഴികളുണ്ട്. അശ്രദ്ധകള്‍ പടുകുഴിയില്‍ ചാടിക്കും. രൂപയുടെ മൂല്യമിടിയുമ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കാം....

യുഎഇ ദിര്‍ഹത്തിന് 19.35 രൂപ

യുഎഇ ദിര്‍ഹത്തിന് 19.35 രൂപ

ഗള്‍ഫ് പണത്തിന് മൂല്യം കൂടുതല്‍ ലഭിക്കുന്ന വേളയാണിത്. യുഎഇ ദിര്‍ഹത്തിന് 19.35 രൂപ വരെ കിട്ടും. ഇനിയുള്ള ദിവസങ്ങളില്‍ ഇത് ചിലപ്പോള്‍ ഇരുപതിലേക്കെത്താം. ഈ അവസരം മുതലെടുത്ത് പ്രവാസികള്‍ വന്‍തോതിലാണ് പണമയക്കുന്നത്.

വഴിമാറി സഞ്ചരിക്കരുത്

വഴിമാറി സഞ്ചരിക്കരുത്

എന്നാല്‍ ചിലര്‍ കൂടുതല്‍ പണം കിട്ടുമെന്ന് കണ്ട് യഥാര്‍ഥ വഴി മാറി സഞ്ചരിക്കുകയാണ്. എങ്ങനെയെങ്കിലും പണം നാട്ടിലേക്ക് അയക്കാന്‍ ശ്രമിക്കുന്നു. ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണെടുത്തും പലിശയ്്ക്ക് പണം വാങ്ങിയും നാട്ടിലേക്ക് അയക്കുന്നുണ്ട്.

ആദ്യ ശ്രദ്ധിക്കേണ്ട കാര്യം

ആദ്യ ശ്രദ്ധിക്കേണ്ട കാര്യം

ഇത്തരത്തിലുള്ള പണമയക്കലുകള്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പാണ് ഗള്‍ഫിലെ ധനകാര്യമേഖയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ നല്‍കുന്നത്. ഗള്‍ഫില്‍ നിന്ന് ലോണെടുത്ത് നാട്ടിലേക്ക് പണമയക്കുമ്പോള്‍, നിക്ഷേപ-വരുമാന മാര്‍ഗത്തില്‍ പണം ഉപയോഗിച്ചാല്‍ നേട്ടമുണ്ടാകാം.

പണത്തിന്റെ വരവില്‍ ആഹ്ലാദിക്കുന്നവര്‍

പണത്തിന്റെ വരവില്‍ ആഹ്ലാദിക്കുന്നവര്‍

എന്നാല്‍ പലരും പണം കൂടുതല്‍ കൈവശപ്പെടുത്തുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി ലോണെടുക്കുന്നു. നാട്ടില്‍ ഏതെങ്കിലും നിക്ഷേപങ്ങളില്‍ മുതല്‍ മുടക്കുകയുമില്ല. നാട്ടിലുള്ളവര്‍ പണത്തിന്റെ വരവ് കണ്ട് അമിതമായ അളവില്‍ ചെലവഴിക്കുകയും ചെയ്യുന്നു. നാട്ടിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് അകൗണ്ടുകളില്‍ പണം കിടന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടാകുകയുമില്ല.

തിരിച്ചടവിനുള്ള വഴി കൂടി

തിരിച്ചടവിനുള്ള വഴി കൂടി

ഒട്ടും സ്വീകാര്യമല്ലാത്ത മാര്‍ഗത്തിലൂടെ പണം കൈവശപ്പെടുത്തുമ്പോള്‍ തിരിച്ചടവിനുള്ള വഴി കൂടി കണ്ടെത്തണം. അതില്ലെങ്കില്‍ താല്‍ക്കാലിക ലാഭം കഴിയുന്നതോടെ നിയമക്കുരുക്കിലേക്ക് എത്തിക്കും. ഇങ്ങനെ പണം വാങ്ങി നാട്ടിലേക്ക് അയച്ച പലരും നിയമക്കുരുക്കില്‍പ്പെടുകയും ജയിലിലാകുകയും ചെയ്ത ഒട്ടേറെ സംഭവങ്ങള്‍ പ്രവാസികള്‍ക്കിടയിലുണ്ട്.

രണ്ടുതരം പ്രവാസികള്‍

രണ്ടുതരം പ്രവാസികള്‍

സാധാരണ പ്രവാസികളുടെ ഗള്‍ഫിലെ അക്കൗണ്ടുകളില്‍ പണമുണ്ടാകാറില്ല. ശമ്പളം ലഭിക്കുന്ന വേളയില്‍ തന്നെ നാട്ടിലേക്ക് അയക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തരാണ് ചിലര്‍. അവര്‍ ഗള്‍ഫിലെ അക്കൗണ്ടുകളില്‍ പണം സൂക്ഷിക്കും. ആവശ്യത്തിന് അനുസരിച്ച് മാത്രം നാട്ടിലേക്ക് അയക്കുകയും ചെയ്യും.

പലിശ കുറവാണ്

പലിശ കുറവാണ്

ഗള്‍ഫിലെ ബാങ്കുകളില്‍ നാട്ടിലെ ബാങ്കുകളേക്കാള്‍ പലിശ കുറവാണ്. വ്യക്തിഗത വായ്പയെടുത്ത് നാട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നവരുണ്ട്. ദീര്‍ഘകാലയളവില്‍ അടച്ചുതീര്‍ത്താല്‍ മതി എന്ന ആശ്വാസത്തിലാണ് ഇങ്ങനെയുള്ള വായ്പകള്‍ എടുക്കുന്നത്. പണം വായ്പയെടുത്ത് നാട്ടിലേക്ക് അയക്കുന്നവര്‍ വരുമാനം കിട്ടുന്ന വഴിയില്‍ ചെലവിടാന്‍ ശ്രദ്ധിക്കണം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍

രൂപയുടെ മൂല്യം ഇടിയുന്നത് പോലുള്ള സാഹചര്യം വരുമ്പോള്‍ ചിലര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈവശപ്പെടുത്തി നാട്ടിലേക്ക് അയക്കും. ഇതിന് പലിശ വളരെ കൂടുതലാണ്. വാര്‍ഷിക പരിശ 36 ശതമാനം വരെ എത്താം. ഇങ്ങനെ പണം കൈവശപ്പെടുത്തുന്നവര്‍ തിരിച്ചടവിനുള്ള മാര്‍ഗം കൂടി കണ്ടെത്തണം. അല്ലെങ്കിലും പെടും.

റിട്ടേണ്‍സ് നോക്കണം

റിട്ടേണ്‍സ് നോക്കണം

ഏതെങ്കിലും നിക്ഷേപ മേഖലയില്‍ പണം ഉപയോഗിക്കാം. അങ്ങയെങ്കില്‍ വരുമാനം ലഭിക്കും. അല്ലാത്ത ആവശ്യങ്ങള്‍ക്ക് ഗള്‍ഫില്‍ നിന്ന് പണം വായ്പയെടുത്ത് നാട്ടിലേക്ക് അയക്കാതിരിക്കുന്നതാണ് ബുദ്ധി. അയക്കുന്ന പണം ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ സുരക്ഷിതത്വം ഉറപ്പാക്കാം. പക്ഷേ റിട്ടേണ്‍ വളരെ കുറവായിരിക്കുമെന്നതും എടുത്തുപറയേണ്ടതാണ്.

നാട്ടിലെ അവസ്ഥ

നാട്ടിലെ അവസ്ഥ

നേരത്തെ ഫികസ്ഡ് നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനം വരെ പലിശ ലഭിച്ചിരുന്നു. ഇപ്പോള്‍ 6.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗള്‍ഫില്‍ നിന്ന് പണം വായ്പയെടുത്ത് നാട്ടിലെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് വിഡ്ഡിത്തമാണ്. 36 ശതമാനം പലിശ കൊടുത്ത് വാങ്ങുന്ന പണത്തിന് ആറ് ശതമാനം റിട്ടേണ്‍സ് കിട്ടുന്ന നിക്ഷേപം നടത്തുന്നത് ഒഴിവാക്കണം.

ഭൂമി വാങ്ങുകയോ മറ്റോ

ഭൂമി വാങ്ങുകയോ മറ്റോ

എന്‍ആര്‍ഐ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെങ്കില്‍ തിരിച്ചെടുക്കാം. അല്ലാതെ നാട്ടിലെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ വരുമാനം കുറയും. അല്ലെങ്കില്‍ വരുമാന മാര്‍ഗമുള്ള ഏതെങ്കിലും നിക്ഷേപം നടത്തണം. ഭൂമി വാങ്ങുകയോ മറ്റോ ചെയ്താല്‍ വരുമാനം ഭാവിയില്‍ ഉണ്ടാക്കാനും സാധിക്കും. ആശാസ്യമല്ലാത്ത വഴിയില്‍ പണം നാട്ടിലേക്ക് അയക്കാതിരിക്കുന്നതാണ് ബുദ്ധി.

സൗദിക്ക് വന്‍ തിരിച്ചടി... വില്‍ക്കാനിരുന്ന നൂറ് കണക്കിന് മിസൈലുകള്‍ സ്‌പെയിന്‍ നല്‍കില്ലസൗദിക്ക് വന്‍ തിരിച്ചടി... വില്‍ക്കാനിരുന്ന നൂറ് കണക്കിന് മിസൈലുകള്‍ സ്‌പെയിന്‍ നല്‍കില്ല

English summary
Indian rupee fall again: Expats listen this points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X