ഇന്ത്യന്‍ ദമ്പതികളെ ഫിലിപ്പൈന്‍സില്‍ വെടിവെച്ച് കൊലപ്പെടുത്തി
ബഹാഗ്വന്ത് സിങ്(45), ഭാര്യ ജസ്വന്തിര് കൗര്‍(36), എന്നിവരാണ് വെടിയേറ്റു മരിച്ചത്.
മനില: ഇന്ത്യയില്‍ നിന്നുള്ള സിക്ക് ദമ്പതികള്‍ ഫിലിപ്പൈന്‍സില്‍ വെടിയേറ്റു മരിച്ചു. ഫിലിപ്പൈന്‍സിലെ കമറൈനല് പ്രദേശത്തുവെച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് ദമ്പതികളെ വെടിവെച്ചതെന്ന് പോലീസ് അറിയിച്ചു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അക്രമികളെ പിന്തുടര്‍ന്ന പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബഹാഗ്വന്ത് സിങ്(45), ഭാര്യ ജസ്വന്തിര് കൗര്‍(36), എന്നിവരാണ് വെടിയേറ്റു മരിച്ചത്. സിപ്പോകോട്ട് പ്രൊവിന്‍സിലെ താമസക്കാരാണ് ഇവര്‍. സംഭവത്തില്‍ മര്‍വിന്‍ മഗ്ഡോങ്, റുഡോള്‍ഫോ എന്നിവരെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ബൈക്കില്‍ രക്ഷപ്പെട്ട ഇവരെ ബംഗാസ് കേവില്‍ നിന്നുമാണ് പിടികൂടിയത്.

കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇവരില്‍ നിന്നും രണ്ട് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. അടുത്തിടെ ഇന്ത്യക്കാര്‍ക്കെതിരെ ഫിലിപ്പൈന്‍സില്‍ ഒട്ടേറെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഓഗസ്തില്‍ ഇരുപത്തിയാറുകാരനായ പഞ്ചാബ് സ്വദേശിയെ സാന്റിയോഗോ സിറ്റിയില്‍ വെച്ച് കൊലപ്പെടുത്തിയിരുന്നു. ഇയാളുടെ വിവാഹത്തിന് മാസങ്ങള്‍ക്കു മുന്‍പായിരുന്നു കൊലപാതകം.
ഇന്ത്യന്‍ വംശജരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സംഘം ഫിലിപ്പൈന്‍സില്‍ വ്യാപകമാവുകയാണെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിനും മറ്റും കടുത്ത ശിക്ഷ ലഭിക്കുന്നുണ്ടെങ്കിലും വന്‍തോതില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പൈന്‍സ്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications