കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധ സുന്ദരി നാരായണന് പൗരത്വം നൽകി ഡൊണാള്‍ഡ് ട്രംപ്, ആദരവ് വൈറ്റ് ഹൗസിലെ പ്രത്യേക ചടങ്ങിൽ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ ഇന്ത്യയില്‍ നിന്നുളള സോഫ്റ്റ് വെയര്‍ ഡവലപ്പര്‍ സുധ സുന്ദരി നാരായണന് അമേരിക്കന്‍ പൗരത്വം നല്‍കി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. നിയമവിധേയമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വൈറ്റ് ഹൗസില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. സുധ സുന്ദരി നാരായണന്‍ അടക്കം 5 പേര്‍ക്കാണ് അമേരിക്കന്‍ പൗരത്വം നല്‍കി ആദരിച്ചത്.

ആഗസ്റ്റ് 25നാണ് വൈറ്റ് ഹൗസില്‍ ഈ ചടങ്ങ് സംഘടിപ്പിച്ചത്. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ച ദിവസമാണ് എന്ന പ്രത്യേകത ആഗസ്റ്റ് 25നുണ്ട്. സുധ സുന്ദരി നാരായണന്‍ അടക്കം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുളള അഞ്ച് പേര്‍ക്കാണ് ട്രംപ് വൈറ്റ് ഹൗസില്‍ വെച്ച് പൗരത്വം നല്‍കിയത്. ബൊളീവിയ, ലെബനന്‍, സുഡാന്‍, ഘാന, എന്നിവയാണ് ഇന്ത്യയെ കൂടാതെയുളള മറ്റ് രാജ്യങ്ങള്‍.

us

എല്ലാ വംശങ്ങളേയും മതങ്ങളേയും നിറങ്ങളേയും ഉള്‍ക്കൊളളുന്ന മഹത്തായ രാജ്യത്തേക്ക് സ്വാഗതം എന്നാണ് പുതിയ പൗരന്മാരെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. 5 പേര്‍ക്ക് വൈറ്റ് ഹൗസില്‍ വെച്ച് പൗരത്വം നല്‍കുന്ന ചടങ്ങ് വ്യാഴാഴ്ച രാത്രി റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. സുധ സുന്ദരി നാരായണന്‍ പ്രഗത്ഭയായ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ ആണെന്ന് ട്രംപ് വിശേഷിപ്പിച്ചു.

Recommended Video

cmsvideo
Donald Trump to pay Rs 33 lakh to pornstar Stormy Daniels, here's the reason why

13 വര്‍ഷമായി സുധ സുന്ദരിയും കുടുംബവും അമേരിക്കയിലാണ് താമസിക്കുന്നത്. ഭര്‍ത്താവും രണ്ട് കുട്ടികളും അടങ്ങുന്നതാണ് സുധ സുന്ദരിയുടെ കുടുംബം. സുധ സുന്ദരി നാരായണന് പൗരത്വം നല്‍കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ടെന്നും ട്രംപ് ചടങ്ങില്‍ പറഞ്ഞു. വലത് കൈ ഉയര്‍ത്തിയും ഇടത് കൈയില്‍ അമേരിക്കന്‍ പതാക ഏന്തിയും സുധ അടക്കമുളളവര്‍ ഹോം ലാന്‍ഡ് സെക്യൂരിറ്റ് സെക്രട്ടറി(ആക്ടിംഗ്) ആയ ചാഡ് വുള്‍ഫ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാചകം ഏറ്റ് ചൊല്ലിയാണ് അമേരിക്കന്‍ പൗരന്മാരായി മാറിയത്.

5 പ്രഗത്ഭരായ പുതിയ അംഗങ്ങളെ അമേരിക്കന്‍ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതില്‍ രാജ്യം സന്തോഷിക്കുന്നുവെന്ന് പ്രസിഡണ്ട് ട്രംപ് പറഞ്ഞു. നിങ്ങളിപ്പോള്‍ ഈ മഹത്തായ രാജ്യത്തെ പൗരന്മാരാണ്. എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഇതൊട്ടും എളുപ്പമല്ല. നിങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ലോകത്തെ തന്നെ ഏറ്റവും അമൂല്യമായ ഒന്നാണെന്നും അതാണ് അമേരിക്കന്‍ പൗരത്വമെന്നും ഇതിനേക്കാള്‍ മഹത്തരമായ ഒരു ബഹുമതി ഇനി ലഭിക്കാനില്ലെന്നും ട്രംപ് പറഞ്ഞു. സുധ അടക്കം 5 പേര്‍ക്ക് ട്രംപ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി.

English summary
Indian Software Engineer Sudha Sundari Narayanan conferred US citizenship by Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X