Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം!ഇന്ത്യന്‍ അത്‌ലറ്റ് യുഎസില്‍ അറസ്റ്റില്‍

13കാരിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനമാണ് ഹുസൈനെതിരെ ചുമത്തിയിരിക്കുന്നത്.

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ കായിക താരത്തെ അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ നടക്കുന്ന സ്‌നോ ഷൂ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ താരം തന്‍വീര്‍ ഹുസൈനാണ് അമേരിക്കന്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്.

13കാരിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനമാണ് ഹുസൈനെതിരെ ചുമത്തിയിരിക്കുന്നത്.

arrest

ആരോപണങ്ങള്‍ ഹുസൈന്‍ നിഷേധിച്ചിരിക്കുകയാണ്. താന്‍ നിരപരാധിയാണെന്നാണ് ഹുസൈന്‍ പറയുന്നത്. ഹുസൈനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഹുസൈന്റെ അഭിഭാഷകനും പറഞ്ഞു. കേസില്‍ ഹുസൈന്‍ നിരപരാധിയാണെന്നും അഭിഭാഷകന്‍.

കശ്മീരില്‍ നിന്നുള്ള താരമാണ് തന്‍വീര്‍ ഹുസൈന്‍. മത്സരത്തിന് മുമ്പ് തന്നെ ശ്രദ്ധേയനായ താരമായിരുന്നു ഹുസൈന്‍. മത്സരത്തില്‍ പങ്കെടുക്കുന്നതിന് അമേരിക്കയിലേക്ക് പോകുന്നതിന് ദില്ലിയിലെ അമേരിക്കന്‍ എംബസി വിസ നിഷേധിച്ചതോടെയാണ് ഹുസൈന്‍ ശ്രദ്ധേയനായത്. ട്രംപിന്റെ വിലക്കിനെ തുടര്‍ന്നാണ് വിസ നിഷേധിച്ചിരുന്നത്. ഒടുവില്‍ ഉദ്യോസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് വിസ ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+