Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കൊറോണ: രോഗബാധ വിദേശത്തുനിന്നെത്തിയ പിതാവില്‍ നിന്ന്!!

ദുബായ്: യുഎഇയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ദുബായിലെ ഇന്ത്യന്‍ സ്കൂളിലെ 16കാരനായ വിദ്യാര്‍ത്ഥിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കുട്ടിയുടെ പിതാവ് നേരത്തെ വിദേശ സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് ദുബായ് ആരോഗ്യവകുപ്പിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായില്‍ മടങ്ങിയെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് ഇന്ത്യക്കാരനില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെയും കുടുംബത്തെയും ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇരുവരുടേയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സ്കൂളിലെ വിദ്യാര്‍ത്ഥിക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വ്യാഴാഴ്ച മുതല്‍ സ്കൂള്‍ അടച്ചിട്ടതായി ഇന്ത്യന്‍ ഹൈ ഗ്രൂപ്പ് ഓഫ് സ്കൂള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കി വരികയാണ്. സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളുടേയും ജീവനക്കാരുടേയും രക്ഷിതാക്കളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ച് വരുന്നുണ്ട്. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് സ്കൂള്‍ ശുചീകരിക്കുന്നതിനുള്ള നീക്കങ്ങളും സ്കൂളില്‍ നടന്നുവരുന്നുണ്ട്.

corona-virus22222-1

ഇതിന് പുറമേ യുഎഇയിലെ എല്ലാ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞാറാഴ്ച മുതല്‍ നാലാഴ്ചത്തേക്ക് അടച്ചിട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ വിര്‍ച്ച്വല്‍ ക്ലാസ്റൂമുകള്‍ വഴി ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഇന്ത്യയില്‍ ഇതിനകം 29 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+