അമേരിക്കയിൽ ആയുധധാരികൾ ഇന്ത്യൻ വിദ്യാർഥിയെ വെടിവെച്ച് കൊന്നു
ചെവ്വാഴ്ച രാത്രി ആയുധധാരികളായ ആക്രമികൾ കലിഫോർണിയയിലെ സൂപ്പാർ മാർക്കറ്റിൽ മോഷണം നടത്തുകയായിരുന്നു
വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ ആയുധധാരികൾ വെടിവെച്ചു കൊന്നു. ചെവ്വാഴ്ച കാലിഫോർണിയയിലെ സൂപ്പർമാർക്കറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ധരം പ്രത് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവം ഇങ്ങനെ: ചെവ്വാഴ്ച രാത്രി ആയുധധാരികളായ ആക്രമികൾ കലിഫോർണിയയിലെ സൂപ്പാർ മാർക്കറ്റിൽ മോഷണം നടത്തുകയായിരുന്നു. സൂപ്പർമാർക്കറ്റിൽ കവർച്ച നടത്തിയതിനു ശേഷം മടങ്ങി വന്ന ഇവർ ക്യാഷ് കൗണ്ടറിൽ ഒളിച്ചിരുന്ന ധരം പ്രത് സിങ്ങിനെ വെടിവയ്ക്കുകയായിരുന്നു.

സൂപ്പർമാർക്കറ്റിൽ സാധാനം വാങ്ങാനെത്തിയ ആളാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസ് സംഭവ സ്ഥലം സന്ദർശിച്ചു. അക്രമികളിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കൊലകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസിൽ കൂടുതൽ അന്വേഷണം നടന്നു വരുകയാണെന്നും. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. മൂന്നു വർഷത്തിനു മുൻപാണ് ഇന്ത്യക്കാരനായ ധരം പ്രത് സിങ്ങ് അമേരിക്കയിൽ എത്തുന്നത്. കാലിഫോർണിയയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് ഇയാൾ. വിദ്യാർഥികൾക്കുള്ള വിസയിൽ ധരം അമേരിക്കയിലെത്തിയത്.












Click it and Unblock the Notifications