കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ ഇന്ത്യ വീക്ക് 2018: ഇന്ത്യൻ വിദ്യാർഥികൾ ലോകത്ത് എല്ലായിടത്തും പോകുന്നു, യുകെ ഒഴികെ!

Google Oneindia Malayalam News

ലണ്ടൻ: ഇന്ത്യ-യുകെ വീക്കിലെ യുവനേതാക്കളുടെ ചര്‍ച്ചാ വേദി ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്തത് യുവശാക്തീകരണത്തിനുള്ള വെല്ലുവിളികളെ കുറിച്ചാണ്. യുവനേതാക്കള്‍ക്ക് പരസ്പരമുള്ള ബന്ധം എങ്ങനെ ശക്തമാക്കാം എന്നതും ഇവരുടെ ചര്‍ച്ചാവിഷയമായി.

വ്യക്തിത്വം എന്നത് പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിലാവണമെന്ന് ഒലയുടെ സ്ട്രാജറ്റിക് ഇനിഷ്യേറ്റീവ് വിഭാഗം തലവനായ അനന്ത് ഷാ പറഞ്ഞു. പരിചയസമ്പത്താണ് ഒരു ടീമിനെ നയിക്കാന്‍ നിങ്ങള്‍ക്ക് കരുത്ത് പകരുന്ന ഘടകം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

dineshpatnaik

ഇന്ത്യന്‍ വംശജരും എന്നാല്‍ വിവിധയിടങ്ങളില്‍ താമസിക്കുന്നവരുമായ യുവ സംരംഭകര്‍ ഊര്‍ജസ്വലരാവുകയും ഒരേസ്വരത്തില്‍ സംസാരിക്കുകയും വേണമെന്ന് കംബോഡിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് കെ പട്‌നായിക് പറഞ്ഞു.

യുകെ ഇന്ത്യന്‍ കോണ്‍ക്ലേവില്‍ ആരംഭിച്ച ടെക്്എക്‌സ്‌ചേഞ്ച് ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സസ് ഇന്ത്യ പദ്ധതി പ്രകാരം 25 ബ്രിട്ടീഷ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപത്തിനായി എത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് ബ്രിട്ടനിലെ സര്‍വകലാശാലകളെ ഇന്ത്യക്കാര്‍ ആശ്രയിക്കാത്തതെന്ന് ദിനേഷ് ചോദിക്കുന്നു. അതേസമയം ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഇന്ത്യന്‍ സര്‍വകലാശാലകളെ ആശ്രയിക്കാത്തതെന്ത് കൊണ്ടാണെന്നും ദിനേഷ് ചോദിക്കുന്നു.

ബ്രിട്ടനിലേക്കുള്ള കയറ്റുമതി ഇന്ത്യ വളരെ ശ്രദ്ധിക്കുന്ന കാര്യമാണെന്ന് ഐഎന്‍സി സിഇഒ മനോജ് ലാഡ്വ പറഞ്ഞു. ബ്രിട്ടീഷ്-ഏഷ്യന്‍ വിശ്വാസം ദൃഢപ്പെടുത്തുന്നതാണ് ഇന്ത്യ-യുകെ ബന്ധമെന്ന് മനോജ് വ്യക്തമാക്കി. ഇന്ത്യക്കാര്‍ ജോലിക്കാര്‍ മാത്രമല്ല തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നവര്‍ കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Indian students are going everywhere but not to the UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X