കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ക്കേകും സന്തോഷം നമുക്കതാണാഘോഷം

Google Oneindia Malayalam News

കാലിഫോര്‍ണിയ : നാടിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഏതൊരു പ്രവാസിയ്ക്കും ഒരിക്കലും സ്വന്തം നാട്ടിലെ ആഘോഷങ്ങളെയും ഉത്സവങ്ങളെയും മറക്കാനാകില്ല. നമ്മുടെ കൊച്ചുഭാരതത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായആഘോഷങ്ങളുടെ പട്ടികയും ഒരിക്കലും അവസാനിക്കുന്നില്ല. നാട്ടിലെ ഉത്സവങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി അമേരിക്കയില്‍ ചെറിയൊരു ഭാരതം കെട്ടിപ്പടുത്താല്‍ എങ്ങനെയിരിക്കും ? എന്നാല്‍ അതിനുളള ശ്രമത്തിലാണ് അമേരിക്കയിലെ ഒരുപറ്റം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.

ജോലിത്തിരക്കിനിടയില്‍ നാട്ടിലെ ആഘോഷങ്ങള്‍ക്ക് എത്തിച്ചേരാനാകാതെ വിഷമിക്കുന്നവര്‍ക്ക് ഞങ്ങള്‍ക്കൊപ്പം ചേരാം- ഇവര്‍ വിളിക്കുന്നു. നാട്ടിലെ ആചാരങ്ങളോ ആഘോഷങ്ങളോ മറന്നുപോകാതിരിക്കാന്‍ ഇവരുടെ നേതൃത്വത്തില്‍ ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് അറ്റ് ദി യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് അമേരിക്കന്‍ മണ്ണില്‍ ഒരു കൊച്ചു ഭാരതത്തെ കെട്ടിപ്പടുക്കാനുളള ശ്രമം. അഞ്ഞൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ അസോസിയേഷനില്‍ അംഗങ്ങളായുണ്ട്.

11-11-india-students-in-us

സംഘടനയിലെ അംഗങ്ങള്‍ക്ക് പുറമെ അമേരിക്കയിലെ മുഴുവന്‍ ഇന്ത്യക്കാരെയും ഇവര്‍ ആഘോഷങ്ങള്‍ക്ക് ഒപ്പം ചേരാന്‍ ക്ഷണിക്കാറുണ്ട്. നാടിനെക്കുറിച്ചുളള ഓര്‍മ്മകള്‍ നിങ്ങളെ അലട്ടുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം ചേരാമെന്ന് അവര്‍ ഒരേസ്വരത്തില്‍ പറയും. ഗണേശ പൂജ, ഗര്‍ബ നൃത്തം, ദീപാവലി തുടങ്ങി നമ്മുടെ നാട്ടിലെ എല്ലാ ഉത്സവങ്ങളും ഇനി ഇവര്‍ അമേരിക്കന്‍ മണ്ണില്‍ ആഘോഷിക്കും. ഇക്കഴിഞ്ഞ ഗണേശോത്സവത്തിന് മറുനാട്ടിലെ ഇന്ത്യക്കാരെല്ലാം ഇവരുടെ നേതൃത്വത്തില്‍ ഒത്തുകൂടി. നാട്ടിലെ ഉത്സവത്തിന്റെ പ്രഭ ഒട്ടും ചോര്‍ന്നുപോകാതിരിക്കാന്‍ ആവശ്യമായ എല്ലാവിധ കാര്യങ്ങളും ഇവര്‍ ഒരുക്കിയിരുന്നു. ദീപാവലിയോടനുബന്ധിച്ച് ഗര്‍ബ ഡാന്‍സ് ഒരുക്കാനുളള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഈ വിദ്യാര്‍ഥികള്‍. പാനി പൂരി ഫെസ്റ്റിവല്‍ പോലുളള കാര്യങ്ങളും ഇവര്‍ ആലോചിച്ചുവരികയാണ്.

English summary
a group of students welcome all Indians who reside in US, away from their home, to join them in their celebration of Indian culture, festivals. Association of Indian Students at the University of Southern California has created a mini India in the foreign land. At least 500 students are the members of the association.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X