ദുബായില്‍ ഇന്ത്യക്കാരനായ അധ്യാപകന്റെ ദുരൂഹമരണം.. മൃതദേഹം രണ്ടാഴ്ചയിലധികമായി വീടിനകത്ത്..!!
ഇന്ത്യക്കാരനായ അധ്യാപകന്‍ ദുബായിലെ വീട്ടില്‍ മരിച്ച നിലയില്‍. മരണം നടന്നത് 14 ദിവസം മുന്‍പ്
ദുബായ് : ദുബായിലെ ഫ്‌ളാറ്റില്‍ ഇന്ത്യക്കാരനായ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്ന് സംശയിക്കുന്നു. രാജസ്ഥാനിലെ ജെയ്പൂര്‍ സ്വദേശിയായ ആന്റണി ബെഞ്ചമിന്‍ ആണ് മരിച്ചത്. മൃതദേഹത്തിന് വളരെ നാളുകളുടെ പഴക്കമുണ്ട്. ഡിസംബര്‍ പതിനാലിനാവാം മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.
ഏറെ നാളായി ജോലിക്ക് പോകാതിരിക്കുകയായിരുന്നു ഇയാള്‍. അവധി ദിവസങ്ങൾ കഴിഞ്ഞും ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്വേഷിച്ച് എത്തിയപ്പോഴാണ് മരണവിവരം പുറംലോകം അറിയുന്നത്. മരണം എങ്ങനെ സംഭവിച്ചുവെന്നോ മരണകാരണം എന്താണെന്നോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ദുബായ് പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ബെഞ്ചമിന്‍ ദുബായിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനാണ്. യുഎിയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ് ഇയാള്‍. കാഴ്ചയില്ലാത്തതും ഭിന്ന ശേഷിക്കാരുമായ കുട്ടികളെയും ബെഞ്ചമിന്‍ പഠിപ്പിച്ചിരുന്നു. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു.












Click it and Unblock the Notifications