കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തില്‍ നിന്നും ധോണി വിട്ടുനിന്നു?

  • By Gokul
Google Oneindia Malayalam News

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിച്ചതിന്റെ വിവാദം ഒഴിയും മുന്‍പേ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി വീണ്ടും വാര്‍ത്തകളില്‍. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് താരങ്ങള്‍ക്കായി നല്‍കിയ ചായ സല്‍ക്കാരത്തില്‍ ധോണി പങ്കെടുത്തില്ലെന്നാണ് ചില ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചായ സല്‍ക്കാരത്തിനുശേഷം പ്രധാനമന്ത്രിക്കൊപ്പം ഇരു ടീമുകളും ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ധോണി ചിത്രത്തിലുണ്ടായില്ലെന്നാണ് പുതിയ സംശയത്തിന് കാരണം. ധോണി ചിത്രത്തിലില്ലെന്ന് ഉറപ്പാണെങ്കിലും ചായ സല്‍ക്കാരത്തില്‍ നിന്നും വിട്ടുനിന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ധോണി ടീമിന്റെ ഭാഗമല്ലാതായെന്ന് മാധ്യമങ്ങള്‍ പറയുന്നു.

dhoni

ബിസിസിഐ ആണ് ചിത്രം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ടീ ഷര്‍ട്ടും പാന്റ്‌സും ധരിച്ച ഇന്ത്യന്‍ ടീമിന്റെ മുന്‍ നിരയില്‍ തന്നെ പുതിയ ക്യാപ്റ്റന്‍ വിരാട് കോലിയെ കാണാം. ധോണി വിരമിച്ചതിന്റെ പിന്നാലെ കോലിയെ ബിസിസിഐ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റ് മത്സരം ജനുവരി 6 സിഡ്‌നിയിലാണ് നടക്കുന്നത്. നാലു ടെസ്റ്റുകളുള്ള പരമ്പരയില്‍ 2-0 എന്ന നിലയില്‍ ഓസ്‌ട്രേലിയ പരമ്പര നേടിക്കഴിഞ്ഞു. രണ്ടു മത്സരങ്ങളില്‍ തോറ്റെങ്കിലും പതിവിനു വിപരീതമായി ഓസ്‌ട്രേലിയയിലെ ബൗണ്‍സ് പിച്ചില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാര്‍ പുറത്തെടുത്തത്.

English summary
Photos with Australian PM; Dhoni missing from Indian team's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X