ഇന്ത്യന്‍ യുവതി ഓസ്‌ട്രേലിയയില്‍ കുത്തേറ്റു മരിച്ചു
സിഡ്‌നി: ജോലിസ്ഥലത്തുനിന്നും വീട്ടിലേക്കു മടങ്ങവെ ഇന്ത്യക്കാരിയായ യുവതി ഓസ്്‌ട്രേലിയയില്‍ കുത്തേറ്റു മരിച്ചു. ഐടി കണ്‍സല്‍ട്ടന്റ് ആയ പ്രഭ അരുണ്‍കുമാര്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വീടിന് മൂന്നുറുമീറ്റര്‍ അകലെവെച്ചായിരുന്നു സംഭവം. വീട്ടിലേക്ക് ഫോണ്‍ ചെയ്തു സംസാരിച്ചുവരുമ്പോള്‍ അജ്ഞാതന്‍ കുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
തനിക്ക് കുത്തേറ്റകാര്യം വീട്ടിലുള്ളവരോട് പ്രഭ പറഞ്ഞിരുന്നു. ഉടന്‍ ആംബുലന്‍സുമായി സ്ഥലത്തെത്തിയ ബന്ധുക്കള്‍ പ്രഭയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാരകമായ കുത്തേറ്റ് രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വെസ്റ്റ് മീഡിലെ പറമാറ്റ പാര്‍ക്കിന് സമീപത്തുവെച്ചാണ് സംഭവം അരങ്ങേറിയത്. വീട്ടലേക്ക് നടന്നു പോകാനുള്ള ദൂരം മാത്രമേ ഉള്ളൂ എന്നതിനാല്‍ രാത്രിയിലും യുവതി പലപ്പോഴും ഇതുവഴി സഞ്ചരിക്കാറുണ്ടായിരുന്നു. എന്നാല്‍, അക്രമത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലത്തുകൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് താന്‍ പലപ്പോഴും ഉപദേശിച്ചിരുന്നതായി പ്രഭയുടെ ഒരു സുഹൃത്ത് പറഞ്ഞു.
പണം ആവശ്യപ്പെട്ട് പ്രദേശത്ത് യാത്രക്കാരെ ഭീഷണിപ്പെടുത്തുക പതിവാണെന്ന് സ്ഥലവാസി പറഞ്ഞു. മോഷണശ്രമത്തിനിടെയാണ് യുവതിക്ക് കുത്തേറ്റതെന്നാണ് സംശയം. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകിയെ കണ്ടെത്താന്‍ പ്രത്യേക ഡിറ്റക്ടീവ് സംഘത്തെ നിയോഗിച്ചതായി പോലീസ് ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications