ലിബിയയില്‍ ഇന്ത്യക്കാരെ ഐസിസ് തട്ടിക്കൊണ്ടുപോയി, കാണാതായത് തെക്കേ ഇന്ത്യക്കാരെ
ദില്ലി: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ നാല് ഇന്ത്യക്കാരെ കാണാനില്ല. മുസ്ലിം ഭീകരവാദ സംഘടനയായ ഐസിസാണ് ഇവരെ തട്ടിക്കൊണ്ടുപോയത് എന്നാണ് സംശയിക്കുന്നത്. വിദേശകാര്യ മന്ത്രാലയവും ഇന്റലിജന്‍സ് വിഭാഗവും ഇടപെടലുകള്‍ നടത്തുന്നുണ്ട് എന്നാണ് വിവരം. ഈ വിഷയത്തില്‍ വേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് വണ്‍ഇന്ത്യയോട് പറഞ്ഞു.
ഐസിസ് ഭീകരവാദികളാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത് എന്ന കാര്യം സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍ പ്രദേശത്ത് ഐസിസുകാര്‍ വളരെ സജീവമാണ്. ഐസിസിന്റെ ശക്തിപ്രദേശമാണിത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ രാജ്യക്കാരായ മുന്നൂറോളം പേരെ ഐസിസ് ഇവിടെനിന്നും തട്ടിക്കൊണ്ടുപോയിരുന്നു.

കാണാതായ നാല് പേരുെ അധ്യാപരകാണ്. ഗോപീരകൃഷ്ണ, ബല്‍റാം, ലക്ഷ്മി കാന്ത്, വിജയ് കുമാര്‍ എന്നിവരെയാണ് ഐസിസ് തട്ടിക്കൊണ്ടുപോയത്. കര്‍ണാടക, ഹൈദരാബാദ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. സിര്‍ത്തി സര്‍വകലാശാലയിലെ അധ്യാപകരാണ് എന്നാണ് വിദേശകാര്യമന്ത്രാലയം വക്താക്കള്‍ പറയുന്നത്.
ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യം സംബന്ധിച്ച് ലിബിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ ആരും മോചനദ്രവ്യമോ മറ്റെന്തിങ്കിലുമോ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടില്ല. തലസ്ഥാനമായ ട്രിപ്പോളിക്ക് സമീപത്തുള്ള സിര്‍തെ ടൗണില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. പ്രദേശത്തുള്ള ഇന്ത്യക്കാരോട് തിരിച്ചുവരാനായി സര്‍ക്കാര്‍ ഉപദേശം നല്‍കിയതായി അറിയുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications