കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് പാര്‍ലമെന്റ് ആക്രമിച്ചവരില്‍ ഇന്ത്യക്കാരും? ദേശീയ പതാകയേന്തിയവര്‍... വീഡിയോ പ്രചരിക്കുന്നു

Google Oneindia Malayalam News

വാഷിങ്ടണ്‍: ലോകം ഞെട്ടലോടെ അറിഞ്ഞ അമേരിക്കന്‍ പാര്‍ലമെന്റ് ആക്രമണത്തില്‍ ഇന്ത്യക്കാരും പങ്കെടുത്തോ? ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറിയപ്പോള്‍ അതില്‍ ഇന്ത്യക്കാരുമുണ്ടെന്ന് സൂചന. ഇന്ത്യന്‍ പതാക ഏന്തിയവര്‍ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന വീഡിയോകള്‍ പ്രചരിക്കുന്നു. ട്രംപ് അനുകൂലികളായ ഇന്ത്യന്‍ വംശജരാകാം ഇതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അലിജാന്‍ഡ്രോ അല്‍വരസ് പങ്കുവച്ച വീഡിയോയില്‍ ഇന്ത്യന്‍ പതാകയും പാറിക്കളിക്കുന്നത് കാണാം.

u

അമേരിക്കന്‍ പതാകയും ട്രംപിന്റെ ചിത്രവുമായിട്ടാണ് അക്രമികള്‍ പാര്‍ലമെന്റിലേക്ക് ഇടിച്ചുകയറിയത്. അക്കൂട്ടത്തിലാണ് ഇന്ത്യന്‍ പതാക പിടിച്ചവരുമുള്ളത്. ബിജെപി നേതാവ് വരുണ്‍ ഗാന്ധിയും ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. എന്തുകൊണ്ടാണ് അവിടെ ഇന്ത്യന്‍ പതാക...? ഇന്ത്യക്കാര്‍ പങ്കാളികളാകേണ്ട ആവശ്യമില്ല എന്നാണ് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് നാണക്കേടാണെന്ന് ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. മറ്റു രാജ്യങ്ങളിലെ അക്രമങ്ങളില്‍ ഇന്ത്യന്‍ പതാക ഉപയോഗിക്കരുതെന്നും അവര്‍ പറഞ്ഞു.

ട്രംപിന്റെ അനുകൂലികളുടെ കലാപശ്രമമാണ് അമേരിക്കയില്‍ കണ്ടത്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു ഇത്. പാര്‍ലമെന്റിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ എംപിമാരെ കൈയ്യേറ്റം ചെയ്തു. എംപിമാര്‍ ഇരിപ്പിടങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഭൂഗര്‍ഭ തുരങ്ക പാത വഴി എംപിമാര്‍ പിന്നീട് രക്ഷപ്പെടുകയായിരുന്നു. ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്തുവന്നു. ഉറ്റ സുഹൃത്തായി വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും അക്രമത്തെ അപലപിച്ചു.

ആയിരത്തോളം ട്രംപ് അനുകൂലികള്‍ കാപിറ്റോള്‍ ഹില്‍ മന്ദിരത്തിലെ സുരക്ഷാ വലയം മറികടന്ന് അകത്തുകടക്കുകയായിരുന്നു. പ്രകടനമായി എത്തിയവര്‍ പോലീസുമായി ഏറ്റുമുട്ടുകളും ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു. ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളും യോഗം ചേരുന്ന വേളയിലാണിത്.

ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സെനറ്റിലും പ്രതിനിധി സഭാ ഹാളിലും പ്രതിഷേധക്കാര്‍ കടന്നു. എംപിമാരെ കൈയ്യേറ്റം ചെയ്തു. പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവച്ചു. കാപിറ്റോളിന് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടത്തി എന്നാണ് വാര്‍ത്തകള്‍. ട്രംപ് അനുകൂലികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് വൈമനസ്യം കാണിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. ജനാധിപത്യത്തിനെതിരായ ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
US Lawmakers Went To Underground Tunnel As Pro-Trump Mob Stormed Capitol

English summary
Indian tricolor flag spotted in the Riots they attacked US Capitol; Video Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X