അല്‍ ഖ്വെയ്ദ ഭീകരര്‍ക്ക് ധനസഹായം!!ഇന്ത്യന്‍ പൗരന്‍ അമേരിക്കയില്‍ അറസ്റ്റില്‍!!
ഇയാള്‍ക്ക് 27 വര്‍ഷം തടവുശിക്ഷ ലഭിച്ചേക്കും
വാഷിങ്ടണ്‍: ഭീകരസംഘടനായ അല്‍ ഖ്വയ്ദക്ക് ധനസഹായം നല്‍കിയതിന്റെ പേരില്‍ ഇന്ത്യന്‍ പൗരന്‍ അമേരിക്കയില്‍ പിടിയില്‍. യാഹയ ഫറൂഖ് മുഹമ്മദ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് തീരുമാനിക്കും. അമേരിക്കയില്‍ നിലവിലുള്ള നിയമനുസരിച്ച് 27 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
39 കാരനായ യാഹയ ഫറൂഖ് മുഹമ്മദ് 2008 ല്‍ അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യുകയായിരുന്നുവെന്ന് അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് അറിയിച്ചു. അല്‍ ഖ്യയ്ദ നേതാവ് അന്‍വര്‍ അല്‍ ഒലകിയെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സഹായിച്ചു എന്നതാണ് യാഹയ മുഹമ്മദിനെതിരെയുള്ള കേസ്. ഇയാള്‍ അലൗകിക്ക് 22,000 യുഎസ് ഡോളര്‍ നല്‍കി എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അല്‍ ഖെയ്ദയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ് അലൗകി.

അമേരിക്കന്‍ സേനയയെും ടോലെഡോയിലെ ജഡ്ജിയെയും ആക്രമിക്കാന്‍ പദ്ധതിയിട്ട ഇയാള്‍ അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചിരുന്നു. അതു കൊണ്ടു തന്നെ ഇയാള്‍ ദയ അര്‍ഹിക്കുന്നില്ലെന്നാണ് ഹര്‍ജി പരിഗണിച്ച ആക്ടിങ് അറ്റോര്‍ണ് ജനറല്‍ ഡേവിഡ് സിര്‍ലേജ അഭിപ്രായപ്പെട്ടത്. ഇയാള്‍ കൊടും കുറ്റവാളിയാണെന്നാണ് സ്‌പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ് വ്യക്തമാക്കി.












Click it and Unblock the Notifications