കാബുളില്‍ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടു പോയി
ദില്ലി: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ആഗാ ഖാന്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ യില്‍ ടെക്‌നിക്കല്‍ അഡൈ്വസറായ ജൂഡിത്ത് ഡിസൂസയെ (40) ആണ്അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. കൊല്‍ക്കത്ത സ്വദേശിയാണിവര്‍. അഫ്ഗാനിസ്ഥാന്‍ സേന ജൂഡിത്തിനായി തിരച്ചില്‍ തുടരുകയാണ്.

ഇന്ത്യന്‍ എംബസി അഫ്ഗാനിസ്ഥാന്‍ അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. സംഭവത്തിനു പിന്നില്‍ ആരാണെന്നുളള കാര്യം ഇനിയും വ്യക്തമായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ എംബസിയുമായും കൊല്‍ക്കത്തയിലുളള ജൂഡിത്തിന്റെ കുടുംബവുമായും ബന്ധപ്പെടുന്നുണ്ട്.












Click it and Unblock the Notifications