Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയെ നടുക്കി ഇന്ത്യക്കാരന്റെ ക്രൂരത; ഭാര്യയെ കൊന്ന് കുഴിച്ചിട്ടു!! സഹോദരന്റെ സംശയം, ദുര്‍ഗന്ധവും

ദുബായ്: യുഎഇയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന യുവാവിന്റെ ക്രൂരത ആരെയും നടക്കുന്നത്. ഭാര്യയെ കൊന്ന് വീട്ടില്‍ തന്നെ കുഴിച്ചിടുകയായിരുന്നു ഇയാള്‍. സംഭവം പുറംലോകമറിയും മുമ്പ് ഇയാള്‍ ഇന്ത്യയിലേക്ക് കടന്നു. പോലീസ് അന്വേഷണത്തിലാണ് യുവതി കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത്. ഷാര്‍ജയിലെ മേയ്‌സലൂണ്‍ ഭാഗത്താണ് സംഭവം.
കേസ് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് പ്രതി ഷാര്‍ജയില്‍ താമസിച്ചിരുന്നത്. ഈ കൊലപതാകത്തിന്റെ വിവരം പുറംലോകം അറിയില്ലെന്നാണ് പ്രതി കരുതിയത്. എന്നനാല്‍ യുവതിയുടെ സഹോദരന്റെ ചില ഇടപെടലുകളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്....

സഹോദരന്റെ സംശയങ്ങള്‍

സഹോദരന്റെ സംശയങ്ങള്‍

യുവതിയുടെ സഹോദരന് ചില സംശയങ്ങള്‍ തോന്നിയതാണ് കൊലപാതകം പുറംലോകം അറിയാന്‍ കാരണം. നാട്ടില്‍ നിന്ന് യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ല. തുടര്‍ന്ന് ഇദ്ദേഹം ഷാര്‍ജയിലേക്ക് വരികയായിരുന്നു. താമസ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ സഹോദരിയെ കണ്ടില്ല.v

പോലീസ് നായ മണം പിടിച്ച്

പോലീസ് നായ മണം പിടിച്ച്

തുടര്‍ന്ന് സഹോദരന്‍ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. പോലീസ് താമസസ്ഥലം സന്ദര്‍ശിച്ചു. പോലിസ് നായ മണം പിടിച്ചു വീട്ടിലെ ചില ഭാഗങ്ങളില്‍ ശബ്ദമുണ്ടാക്കി. പോലീസ് ഇവിടെ വിശദമായി പരിശോധിക്കുകയായിരുന്നു. പോലീസ് നായ മണംപിടിച്ചു നിന്ന സ്ഥലത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു.

പ്രോസിക്യൂഷന്‍ അനുമതി

പ്രോസിക്യൂഷന്‍ അനുമതി

ഏപ്രില്‍ ഒമ്പതിനാണ് യുവതിയുടെ സഹോദരന്‍ ഷാര്‍ജയിലെത്തി പോലീസില്‍ പരാതിപ്പെട്ടത്. മിക്ക ദിവസങ്ങളിലും സഹോദരിയുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു ഇദ്ദേഹം. എന്നാല്‍ ഒടുവില്‍ വിളിച്ച വേളകളില്‍ സഹോദരി പ്രതികരിച്ചില്ല. തുടര്‍ന്നാണ് ഷാര്‍ജയിലെത്തി പരാതി നല്‍കിയത്. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചതോടെ പോലീസ് സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

ടൈലുകള്‍ ഇളകിയ നിലയില്‍

ടൈലുകള്‍ ഇളകിയ നിലയില്‍

വീടിന്റെ കോംപൗണ്ടിലുള്ള ചില ടൈലുകള്‍ ഇളകിയ നിലയില്‍ കണ്ടു. ഈ ഭാഗത്ത് നിന്ന് പോലീസ് നായ കുരയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് മണ്ണെടുത്ത് പരിശോധിച്ചത്. മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. യുവതിയുടെ സഹോദരന്‍ മൃതദേഹം തിരിച്ചറിഞ്ഞു.

പ്രതിക്ക് രണ്ട് ഭാര്യമാര്‍

പ്രതിക്ക് രണ്ട് ഭാര്യമാര്‍

പ്രതിയുടെ കുടുംബ തര്‍ക്കങ്ങളാണ് ക്രൂര കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. പ്രതിക്ക് രണ്ട് ഭാര്യമാരുണ്ട്. അവര്‍ രണ്ടുപേരും ഷാര്‍ജയിലുണ്ടായിരുന്നു. ഒരാളെ കുട്ടികള്‍ക്കൊപ്പം ഇന്ത്യയിലേക്ക് തിരിച്ചയച്ചു. അതിന് ശേഷമാണ് മറ്റൊരു ഭാര്യയെ കൊലപ്പെടുത്തിയത്.

ഇന്റര്‍പോളിന്റെ സഹായം തേടി

ഇന്റര്‍പോളിന്റെ സഹായം തേടി

പ്രതിയെ പിടിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ് ഷാര്‍ജ പോലീസ്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്ന വീട് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമെല്ലാം ചിതറിക്കിടക്കുന്ന നിലയിലാണ് പോലീസിന് വീട്ടിലെത്തിയപ്പോള്‍ കാണാന്‍ സാധിച്ചത്.

പരിസരവാസികള്‍ പറയുന്നു

പരിസരവാസികള്‍ പറയുന്നു

കൊലപാതകം നടന്ന വീടിനടുത്ത് രണ്ട് കടകളുണ്ട്. ഒരു ബേക്കറിയും ഗ്രോസറിയും. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി എല്ലാവരോടും സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ലെന്നാണ് കടക്കാര്‍ പറയുന്നത്. അടുത്തുള്ള കടകളില്‍ നിന്ന് ഇയാള്‍ സാധനങ്ങള്‍ വാങ്ങാറുമില്ല. വീട്ടില്‍നിന്ന് ദുര്‍ഗന്ധമുണ്ടായിരുന്നുവെന്ന് ചിലര്‍ പോലീസിനെ അറിയിച്ചു. പ്രതിയെ ഇന്ത്യയില്‍ നിന്ന് യുഎഇയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+