Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ജോലിക്കെത്തിയ ഇന്ത്യക്കാരി ഉടമയുടെ ലൈംഗിക അടിമ..!! അമ്മയുടെ മുന്നില്‍ വെച്ചുപോലും..!!

ഹൈദരാബാദ്: സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ഹൈദരാബാദ് സ്വദേശിയായ യുവതിയെ തൊഴിലുടമ ലൈംഗിക അടിമയാക്കി വെച്ചിരിക്കുന്നതായി പരാതി. ലൈംഗിക പീഡനത്തില്‍ നി്ന്നും രക്ഷപ്പെടുന്നതിന് വേണ്ടി യുവതി ഇന്ത്യന്‍ എംബസ്സിയുടെ സഹായം തേടിയിരിക്കുകയാണ്.

Read Also: മംഗളം സിഇഒ അജിത്കുമാറിനെതിരെ പരാതിയുമായി പെണ്‍കുട്ടി!! മന്ത്രിയുമൊത്തുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

Read Also: ശശീന്ദ്രനെ വിളിച്ചതാര്..?? എന്തിനാണ് വിളിച്ചത്..? ഹണി ട്രാപ്പോ..??എല്ലാം മൂന്ന് മാസത്തിനകം അറിയാം !!

Read Also: വിമാനം കത്തിയമര്‍ന്നു..!! യാത്രക്കാര്‍ നൂറ്റിനാല്‍പ്പത്തിയൊന്നു പേര്‍..!! ഞെട്ടിക്കുന്ന വീഡിയോ..!!

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

ബ്യൂട്ടിപാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്താണ് ഹൈദരാബാദ് സ്വദേശിനിയായ യുവതിയെ ഏജന്റ് അബ്ദുള്‍ അസീസ് എന്നയാള്‍ സൗദിയില്‍ എത്തിച്ചത്. എന്നാല്‍ അവിടെയുള്ള സൗദി പൗരന്റെ വീട്ടിലായിരുന്നു ജോലി. തൊഴിലുടമയുടെ മകനായ 25കാരന്‍ തന്നെ നിരന്തരം പീഡിപ്പിച്ചതായി യുവതി പറയുന്നു.

മൂന്ന് വർഷമായി പീഡനം

പലതവണ തന്നെ മുറിയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. അമ്മയുടെ മുന്നില്‍ വെച്ചു പോലും അയാള്‍ ഇത്തരത്തിലുള്ള ക്രൂരത കാട്ടിയിരുന്നതായി യുവതി പറയുന്നു. മൂന്ന് വര്‍ഷമായി യുവതി ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു.

യുവതി ഒളിവിൽ

തൊഴിലുടമയുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി ഇപ്പോള്‍ ഇയാളുടെ പിടിയില്‍പ്പെടാതിരിക്കാന്‍ ഒളിവില്‍ കഴിയുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസ്സിയില്‍ അഭയം തേടാനുള്ള പരിശ്രമത്തിലാണ് ഈ യുവതിയിപ്പോള്‍.

അടിയന്തരമായി നടപടി സ്വീകരിക്കും

സംഭവത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചിട്ടുണ്ട്. ഈ യുവതിയുടെ രക്ഷയ്ക്ക് വേണ്ടി ഇടപെടണം എന്നഭ്യര്‍ത്ഥിച്ച് സന്ധദ്ധപ്രവര്‍ത്തകര്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചിട്ടുണ്ട്.

പെൺവാണിഭ കേന്ദ്രവും

ഈ യുവതിയുടെ തൊഴിലുടമ റിയാദില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തുന്നുണ്ടെന്നും മുംബൈയിലും ഹൈദരാബാദിലും ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൗദിയിലെ സന്നദ്ധപ്രവര്‍ത്തകരിലൊരാളായ അംജെദുള്ള ഖാന്‍ പറയുന്നു.

പലരേയും കടൽ കടത്തി

ജോലികള്‍ വാഗ്ദാനം ചെയ്താണ് ഇവര്‍ ഇന്ത്യയില്‍ നിന്നും യുവതികളെ പെണ്‍വാണിഭത്തിനായി സൗദിയിലെത്തിക്കുന്നത്. ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്ത് മറ്റ് രണ്ട് പെണ്‍കുട്ടികളെക്കൂടി ഏജന്റ് റിയാദില്‍ എത്തിച്ചിട്ടുണ്ടെന്നും അംജെദുള്ള ഖാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+