ഒരുവയസുകാരിയുടെ ഞെട്ടിയ്ക്കുന്ന വീഡിയോ പുറത്ത്, അമ്മയും കാമുകനും അറസ്റ്റില്‍, വീഡിയോ കാണൂ
ഇന്‍ഡ്യാന സിറ്റി: കള്ളന്റെ കൈയ്യില്‍ നിന്നും പൊലീസിന് കിട്ടിയ മൊബൈല്‍ ഫോണില്‍ ഒരുവയസുകാരിയുടെ ഞെട്ടിയ്ക്കുന്ന വീഡിയോ. വീഡിയോ കണ്ടെത്തിയതിനെത്തുടര്‍ന്ന് കുട്ടിയുടെ മാതാവിനെയും കാമുകനായ കള്ളനെയും പൊലീസ് അറസ്റ്റ് ചെയ്തു. പത്തൊന്‍പത് കാരനായ മിഖായേല്‍ ബാര്‍ണസ് (19) കാമുകി ടോണി വില്‍സണ്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
ഒരു മോഷണകുറ്റത്തിന് അറസ്റ്റിലായ ബാര്ണസില് നിന്നുമാണ് പൊലീസ് വീഡിയോ കണ്ടെത്തിയത്. ഇയാളുടെ ഫോണില്‍ കാമുകിയുടെ ഒന്നരവയസുകാരിയായ മകള്‍ തോക്ക് കൊണ്ട് കളിയ്ക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. കുട്ടി തോക്ക് വായില്‍ വച്ച് 'ഠോ' എന്ന് പറയുന്നതായിരുന്നു വീഡിയോ. കുട്ടിയുടെ കൈയ്യിലുണ്ടയാിരുന്നത് 40 കാലിബര്‍ ഹാന്‍ഡ് ഗണ്‍ ആയിരുന്നു. കുട്ടി തന്റെ ചുറ്റും നിന്നവര്‍ക്ക് നേരെയും തോക്ക് ചൂണ്ടുന്നുണ്ടായിരുന്നു. അപകടകരമായ വിധത്തില്‍ കുട്ടിയുടെ കൈയ്യില്‍ ആയുധം നല്‍കിയതിനാണ് അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതേ തോക്ക് അറസ്റ്റിലാകുന്ന സമയം കാമുകന്റെ കൈയ്യില്‍ ഉണ്ടായിരുന്നു. കുട്ടിയുടെ കൈയ്യില്‍ ഉണ്ടായിരുന്നത് കളിത്തോക്കാണെന്ന് സ്ഥാപിയ്ക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും കാമുകന്റെ കൈയ്യില്‍ നിന്ന് തോക്ക് പിടികൂടിയതോടെ കള്ളി വെളിച്ചത്തായി. ആയുധം കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു വയസുകാരിയെ കൂടാതെ ഒന്നര വയസുള്ള ഇരട്ടകള്‍ കൂടി ദമ്പതിമാര്‍ക്കുണ്ട്. ആ കുട്ടികളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തു.