കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരല്ലാത്ത താമസക്കാർ ഇന്ത്യക്കാർ, തൊട്ടുപിറകിൽ ചൈന

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസിലെ ഓരോ നാലാമത്തെ വിദേശ പൗരനും ഒരു ഇന്ത്യക്കാരനാണെന്ന് റിപ്പോർട്ട്. ഇത് പ്രകാരം പ്രകാരം സ്ഥിരതാമസക്കാർ അല്ലാത്ത 60 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാരാണ്. ചൈനയില്‍ നിന്നുള്ളവര്‍ 15 ശതമാനവും ആണ്. 2016 ല്‍ അമേരിക്കയിൽ 2.3 ദശലക്ഷം കുടിയേറ്റക്കാരല്ലാത്ത താമസക്കാർ ഉണ്ടായിരുന്നു. പ്രധാനമായും തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, സന്ദര്‍ശകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, മറ്റ് പ്രതിനിധികള്‍ എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു ഇത്. 2015 ലെ രണ്ട് ദശലക്ഷത്തില്‍ നിന്ന് ഇത് 15 ശതമാനം ഉയര്‍ന്നുവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റുമില്ലെങ്കില്‍ പെട്രോളും ഡീസലുമില്ല; പുതിയ ട്രാഫിക് നിയമങ്ങള്‍ ഉറപ്പു വരുത്താന്‍ ഒരു പട്ടണംഹെല്‍മെറ്റും സീറ്റ് ബെല്‍റ്റുമില്ലെങ്കില്‍ പെട്രോളും ഡീസലുമില്ല; പുതിയ ട്രാഫിക് നിയമങ്ങള്‍ ഉറപ്പു വരുത്താന്‍ ഒരു പട്ടണം

2016 ല്‍ അമേരിക്കയിൽ 580,000 ഇന്ത്യക്കാര്‍ റെസിഡന്റ് നോണ്‍-ഇമിഗ്രന്റായി ( കുടിയേറ്റക്കാർ അല്ലാത്ത താമസക്കാർ) ഉണ്ടായിരുന്നു. ഇവരില്‍ 440,000 പേര്‍ താല്‍ക്കാലിക തൊഴിലാളികളാണ്. ഇതില്‍ എച്ച് -1 ബി വിസയിലുള്ളവരും 140,000 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. 340,000 റെസിഡന്‍ഷ്യല്‍ നോണ്‍-ഇമിഗ്രന്റുകളുമായി ചൈന രണ്ടാം സ്ഥാനത്താണ്. ഇതില്‍ 40,000 താല്‍ക്കാലിക തൊഴിലാളികളും 260,000 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എഴുപത്തിയഞ്ച് ശതമാനം ഇന്ത്യന്‍ പൗരന്മാരും താല്‍ക്കാലിക തൊഴിലാളികളാണ്. അതേസമയം 75 ശതമാനം ചൈനീസ് പൗരന്മാരും വിദ്യാര്‍ഥികളാണ്. ഇന്ത്യയുടെ നാല് ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയില്‍ നിന്നുള്ള എക്‌സ്‌ചേഞ്ച് സന്ദര്‍ശകര്‍ 15 ശതമാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെക്‌സിക്കോ, കാനഡ, ദക്ഷിണ കൊറിയ, ജപ്പാന്‍, സൗദി അറേബ്യ എന്നിവയാണ് മറ്റ് പ്രമുഖ രാജ്യങ്ങള്‍. മെക്‌സിക്കോ ഇന്ത്യയ്ക്ക് സമാനമാണ്. ഇവിടെ 85 ശതമാനം പേര്‍ താല്‍ക്കാലിക തൊഴിലാളികളും 10 ശതമാനം പേര്‍ വിദ്യാര്‍ഥികളുമാണ്.

 passport

കാനഡയും ജപ്പാനും താല്‍ക്കാലിക തൊഴിലാളികളെയാണ് അനുവദിക്കുന്നത്. എന്നാല്‍ ഒരു പരിധിവരെ -യഥാക്രമം 65 മുതല്‍ 70 ശതമാനം വരെ തൊഴിലാളികളും 20 മുതല്‍ 25 ശതമാനം- വിദ്യാര്‍ത്ഥികളുമാണ്. ദക്ഷിണ കൊറിയയും സൗദി അറേബ്യയും ചൈനയെപ്പോലെ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണ്. ഏറ്റവും പുതിയ സിആര്‍എസ് റിപ്പോര്‍ട്ട് അനുസരിച്ച്, 2018 സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റേറ്റ് കോണ്‍സുലാര്‍ ഓഫീസര്‍മാര്‍ ഒമ്പത് ദശലക്ഷം കുടിയേറ്റേതര വിസകള്‍ നല്‍കി. ഇത് 2015 ലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 10.9 ദശലക്ഷത്തെ അപേക്ഷിച്ച് കുറവാണ്. ഏകദേശം 6.8 ദശലക്ഷം ടൂറിസം, ബിസിനസ് വിസകളുണ്ടായിരുന്നു, അതില്‍ 2018 ല്‍ നല്‍കിയ എല്ലാ കുടിയേറ്റേതര വിസകളുടെയും മുക്കാല്‍ ഭാഗവും ഉള്‍പ്പെടുന്നു. താല്‍ക്കാലിക തൊഴിലാളികള്‍ (924,000, അല്ലെങ്കില്‍ 10.2 ശതമാനം), വിദ്യാര്‍ത്ഥികള്‍ (399,000, അല്ലെങ്കില്‍ 4.4 ശതമാനം), സാംസ്‌കാരിക വിനിമയ സന്ദര്‍ശകർ (382,000, അല്ലെങ്കില്‍ 4.2 ശതമാനം) എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഗ്രൂപ്പുകള്‍. 2018 ല്‍ നല്‍കിയ കുടിയേറ്റേതര വിസകളില്‍ 43 ശതമാനം ഏഷ്യയില്‍ നിന്നുള്ള വിദേശ പൗരന്മാര്‍ക്ക് നല്‍കിയ വിസകളാണ്, തൊട്ടുപിന്നാലെ വടക്കേ അമേരിക്ക (21 ശതമാനം), തെക്കേ അമേരിക്ക (18 ശതമാനം), യൂറോപ്പ് (12 ശതമാനം), ആഫ്രിക്ക (അഞ്ച്) ശതമാനം) എന്നിങ്ങനെയാണ് കണക്കുകള്‍.

English summary
Indians are the largest non-immigrant resident in the United States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X