പ്രവാസികള്‍ ജാഗ്രത; വ്യാജ പോസ്റ്റുകളില്‍ 19 ഇന്ത്യക്കാര്‍ക്കെതിരേ യുഎഇയില്‍ നടപടി; പിടിവീണത് ആര്‍ക്ക്
ദുബായ്: പശ്ചിമേഷ്യയില്‍ അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നത് ഗള്‍ഫ് രാജ്യങ്ങളെയാണ് ഏറ്റവും അധികം ബാധിക്കുന്നത്. ഇറാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന നിരവധി ഡ്രോണ്‍ ആക്രമണങ്ങളാണ് യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ തടഞ്ഞത്. അതിനിടയിലാണ് ഭരണകൂടത്തിന് തലവേദനയായി തെറ്റിദ്ധാരണാജനകമായ പോസ്റ്റുകളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇപ്പോഴിതാ, ഇത്തരം പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുത്തിരിക്കുകയാണ് യുഎഇ ഭരണകൂടം.
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണാജനകമായ പോസ്റ്റുകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 35 പേരെ അറസ്റ്റ് ചെയ്യാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഉത്തരവിട്ടു. രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന വ്യാജ വീഡിയോകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച ദൃശ്യങ്ങളും പങ്കുവെച്ചതിനാണ് ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ ശക്തമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതു വ്യക്തമല്ല.

രണ്ട് ഘട്ടങ്ങളിലായാണ് അറസ്റ്റ് നടപടികള്‍ പ്രഖ്യാപിക്കപ്പെട്ടത്. ശനിയാഴ്ച രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിന് പിന്നാലെ, ഇന്നലെ 17 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 പേരുടെ പട്ടിക കൂടി അധികൃതര്‍ പുറത്തുവിട്ടു. യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പ്രതികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
മിസൈലുകള്‍ ആകാശത്ത് വെച്ച് തകര്‍ക്കുന്നതിന്റെയും മറ്റും യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പകര്‍ത്തി അതില്‍ ഭീതിയുണ്ടാക്കുന്ന ശബ്ദങ്ങളും വ്യാജ കമന്ററികളും ചേര്‍ത്ത് പ്രചരിപ്പിച്ചവരാണ് ആദ്യ വിഭാഗത്തില്‍ ഉള്ളത്. ഇത്തരം ദൃശ്യങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ശത്രുക്കള്‍ക്ക് ചോര്‍ത്തി നല്‍കുന്നതിന് തുല്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് യുഎഇയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കെട്ടിടങ്ങളിലും സ്ഫോടനങ്ങള്‍ നടക്കുന്നതായും വന്‍ തോതില്‍ പുക ഉയരുന്നതായും പറഞ്ഞുകൊണ്ട് വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ചവരാണ്. മറ്റ് രാജ്യങ്ങളില്‍ നടന്ന അപകടങ്ങളുടെ ദൃശ്യങ്ങള്‍ യുഎഇയിലേതാണെന്ന വ്യാജേന ഇവര്‍ പ്രചരിപ്പിച്ചു.
മൂന്നാമത്തെ വിഭാഗം, യുഎഇക്ക് ഭീഷണി ഉയര്‍ത്തുന്ന ഇറാന്റെ സൈനിക നീക്കങ്ങളെയും അവരുടെ നേതൃത്വത്തെയും പുകഴ്ത്തി പ്രചരണം നടത്തിയവരാണ്. മറ്റൊരു രാജ്യത്തിന്റെ സൈനിക നടപടികളെ നേട്ടങ്ങളായി ചിത്രീകരിക്കുകയും യുഎഇയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രൊപ്പഗണ്ടകള്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
യുഎഇ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കഠിനമായ ശിക്ഷയാണ് ലഭിക്കുക. കുറഞ്ഞത് ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം (ഏകദേശം 23 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയുമാണ് ഇവര്‍ നേരിടേണ്ടി വരുന്ന ശിക്ഷ. രാജ്യത്തെ ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്താനും ക്രമസമാധാനം തകര്‍ക്കാനും മനഃപൂര്‍വ്വം ശ്രമിച്ചതിനെ അതീവ ഗൗരവത്തോടെയാണ് യുഎഇ പ്രോസിക്യൂഷന് കാണുന്നത്. കുട്ടികളുടെ വികാരങ്ങളെ ചൂഷണം ചെയ്തു കൊണ്ടുള്ള വീഡിയോകള്‍ നിര്‍മ്മിച്ചതും സൈനിക കേന്ദ്രങ്ങള്‍ തകര്‍ന്നുവെന്ന വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചതും പ്രതികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
യുദ്ധം രൂക്ഷമായി തുടരുകയും അയല്‍ രാജ്യങ്ങളെ ഇറാന് സമ്മര്‍ദത്തിലാഴ്ത്തുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍, യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്ത് യാതൊരു വിധത്തിലുള്ള വ്യാജ വാര്‍ത്തകളും അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യക്കാരടക്കമുള്ളവര്ക്കെതിരെയുള്ള നീക്കത്തിലൂടെ യുഎഇ നല്‍കുന്നത്.
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ












Click it and Unblock the Notifications