• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലൈംഗികത മാത്രമല്ല വിഷയം; ഇന്തോനേഷ്യയിലെ പ്രതിഷേധത്തില്‍ വിശദീകരണവുമായി പ്രതിഷേധക്കാര്‍

  • By S Swetha

ജക്കാര്‍ത്ത: പുതിയ അഴിമതി നിയമത്തിനും ക്രിമിനല്‍ കോഡുകള്‍ക്കുമെതിരായ പ്രതിഷേധം ഇന്തോനേഷ്യയില്‍ നാല് ദിവസമായി തുടരുകയാണ്. വിവാഹേതര ലൈംഗികതയെ നിരോധിച്ചതിനെതിരെയാണ് പ്രതിഷേധമെന്ന രീതിയിലാണ് ആദ്യ ദിവസങ്ങളില്‍ വാര്‍ത്ത പുറത്തു വന്നതെങ്കിലും അതിനുമപ്പുറമുള്ള കാരണങ്ങളാണ് പ്രതിഷേധക്കാര്‍ക്ക് പറയാനുള്ളത്. അഴിമതി, പ്രസിഡന്റിനെ അപമാനിക്കുന്നത് നിയമവിരുദ്ധമാക്കല്‍, മതനിന്ദാ നിയമങ്ങള്‍ കര്‍ശനമാക്കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രതിഷേധം മുന്നോട്ട് പോകുന്നത്. ചില പുതിയ ബില്ലുകളിലെ വോട്ടെടുപ്പ് മാറ്റിവച്ചെങ്കിലും പ്രതിഷേധം തുടരുമെന്ന് നിരീക്ഷകര്‍ ഭയപ്പെടുന്നു.

പ്രതിഷേധം എന്തിനെതിരെ?

ഇന്തോനേഷ്യയിലെ അഴിമതി വിരുദ്ധ ഏജന്‍സിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് വിമര്‍ശകര്‍ പറയുന്ന പുതിയ നിയമമാണ് പ്രകടനത്തിന് തുടക്കമിട്ടത്. നിയമം ഇതിനോടകം പാസ്സാക്കിയെങ്കിലും റദ്ദാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല അവര്‍ക്ക് മറ്റ് ആവശ്യങ്ങളുടെയും പരാതികളുടെയും ഒരു നീണ്ട പട്ടികയുമുണ്ട്. ഇത് ഏതെങ്കിലും ഒരു പ്രശ്‌നത്തിനെതിരായ പ്രതിഷേധമല്ലെന്ന് ഇന്താനേഷ്യയിലെ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിലെ ആന്‍ഡ്രിയാസ് ഹാര്‍സോനോ വിശദീകരിച്ചു. ആളുകള്‍ അവരുടെ പൗരസ്വാതന്ത്ര്യവും വ്യക്തിഗത സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ജക്കാര്‍ത്തയിലെ പരമദീന സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ലക്ചറര്‍ ജയാദി ഹനന്‍ പറയുന്നു. അഴിമതിക്കെതിരെ ശക്തമായി നീങ്ങാത്തതിലൂടെ പ്രസിഡന്റ് ജനങ്ങളെ നിരാശപ്പെടുത്തുന്നു. ഇതില്‍ അവര്‍ അസ്വസ്ഥരാണെന്നും ജയാദി കൂട്ടിച്ചേര്‍ത്തു.

പുതിയ ക്രിമിനല്‍ കോഡില്‍ എന്താണ് ഉള്ളത്?

ഡച്ച് കൊളോണിയല്‍ ഭരണകാലത്തെ ക്രിമിനല്‍ കോഡ് പരിഷ്‌കരിക്കാന്‍ ഇന്തോനേഷ്യ വര്‍ഷങ്ങളായി പദ്ധതിയിട്ടിട്ടുണ്ട്. ഇപ്പോഴത്തെ കരട് നിയമം പ്രകാരം രാജ്യത്തിന്റെ വര്‍ഷങ്ങളുടെ പുരോഗതിയും പരിഷ്‌കരണങ്ങളും പിന്നോട്ടേക്ക് പോകുമെന്ന് പലരും കരുതുന്നു. ഇത് വിവാഹ ഇതര ലൈംഗിക ബന്ധത്തെ നിയമവിരുദ്ധമാക്കുകയും മെഡിക്കല്‍ എമര്‍ജന്‍സി സമയത്തുള്ളതും അല്ലെങ്കില്‍ ബലാത്സംഗം കാരണമുള്ള ഗര്‍ഭച്ഛിദ്രത്തെ കുറ്റകരമാക്കുകയും ചെയ്യുന്നു. മാത്രമല്ല പ്രസിഡന്റിനെ അപമാനിക്കുന്നത് നിരോധിക്കുകയും മതനിന്ദാ നിയമങ്ങള്‍ വിപുലീകരിക്കുകയും ചെയ്യും.

കൂടുതല്‍ യാഥാസ്ഥിതികവും മതപരവുമായ ഒരു സമൂഹത്തിലേക്കുള്ള മാറ്റത്തെ ഉയര്‍ത്തിക്കാട്ടിയ കേസില്‍ 2017 ല്‍ ജക്കാര്‍ത്ത ഗവര്‍ണറെ മതനിന്ദാ കുറ്റത്തിന് ജയിലിലടച്ചിരുന്നു. എന്നാല്‍ പ്രതിഷേധം സര്‍ക്കാരിനെതിരെയുള്ള പൊതുവികാരമായി ഇത് വളര്‍ന്നു. കലിമന്തനില്‍, കര്‍ഷകരുടെ യൂണിയനും വിഷവാതകവും കാട്ടുതീയും നേരിടുന്ന തദ്ദേശവാസികളും ഉള്‍പ്പെടുന്നതായി ഹര്‍സോനോ പറഞ്ഞു. ജാവയിലെ പ്രതിഷേധം അഴിമതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പപ്പുവയില്‍ ഇത് വര്‍ഗ്ഗീയതയെയും മനുഷ്യാവകാശ ലംഘനത്തെയും കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിന് പ്രക്ഷോഭകര്‍, കൂടുതലും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച നിരവധി കെട്ടിടങ്ങള്‍ക്ക് തീയിട്ടതിനെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ വെസ്റ്റ് പപ്പുവയിലെ പ്രദേശങ്ങളില്‍ നിരവധി അക്രമങ്ങളാണുണ്ടായത്.

English summary
Indians from Indonesia gave explanaton over protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X