കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് സന്താഷ വാര്‍ത്ത: ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ലന്ന്!!

  • By S Swetha
Google Oneindia Malayalam News

സാവോ പോളോ: ഇന്ത്യയിലെ ഫുഡ‍്ബോള്‍ക്ക് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ബ്രസീസില്‍ നിന്ന് പുറത്തുവരുന്നത്. ദക്ഷിണ അമേരിക്കന്‍ രാജ്യമായ ബ്രസീല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇനി വിസ ആവശ്യമില്ലെന്നാണ് ബ്രസീല്‍ വ്യക്തമാക്കിയത്. ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബ്രസീല്‍ സന്ദര്‍ശിക്കുന്ന ചൈനീസ്, ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ അല്ലെങ്കില്‍ ബിസിനസുകാര്‍ക്ക് വിസ നേടണമെന്ന നിബന്ധന ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിനെതിരായ ലൈംഗികാരോപണം: സമ്മര്‍ സെര്‍വോസ് തെളിവുകള്‍ ഹാജരാക്കിഡൊണാള്‍ഡ് ട്രംപിനെതിരായ ലൈംഗികാരോപണം: സമ്മര്‍ സെര്‍വോസ് തെളിവുകള്‍ ഹാജരാക്കി

തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ബോള്‍സോനാരോ ഈ വര്‍ഷം ആദ്യമാണ് അധികാരത്തിലെത്തുന്നത്. വികസിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഒഴിവാക്കുകയെന്നത് അദ്ദേഹം രാജ്യത്തിന്റെ നയമാക്കി. എന്നാല്‍ ചൈന സന്ദര്‍ശനത്തിനിടെ നടത്തിയ പ്രഖ്യാപനത്തോടെയാണ് ഇക്കാര്യം ആദ്യമായി അദ്ദേഹം പരസ്യമായി വ്യക്തമാക്കുന്നത്.

jair-bolsonaro-1

യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കുമുള്ള വിസ ആവശ്യകത ഈ വര്‍ഷം ആദ്യം ബ്രസീല്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും, ബ്രസീലിയന്‍ പൗരന്മാര്‍ക്ക് വിസ വേണമെന്ന് നിബന്ധന ആ രാജ്യങ്ങള്‍ റദ്ദാക്കിയിട്ടില്ല.

English summary
Brazil president says Indians no longer need visa to visit Brazil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X