കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് പൊതുമാപ്പ്: ഇന്ത്യക്കാരുടെ തിരക്ക് കൂടുന്നു, രജിസ്റ്റര്‍ ചെയ്തവരില്‍ മലയാളികളും

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് രജിസ്റ്റര്‍ ചെയ്യാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന. 1500 പുരുഷന്മാരും 300 വനിതകളുമാണ് ആദ്യ ദിവസം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇതോടെ ഇവരെ സര്‍ക്കാരിന്റെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരില്‍ നിരവധി മലയാളികളുണ്ട്. പാസ്‌പോര്‍ട്ടും സിവില്‍ ഐഡി രേഖകളുള്ളവരാണ് രജസ്‌ട്രേഷന്‍ എത്തിയത്.

kuwait

അതേസമയം, പാസ്‌പോര്‍ട്ടോ, സിവില്‍ ഐഡിയോ ഇല്ലാതെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാതെ തിരിച്ചയച്ചു. ഇത്തരത്തില്‍ രേഖകളൊന്നുമില്ലാത്തവര്‍ എംബസി നിയോഗിച്ച വോളണ്ടിയര്‍മാര്‍ മുഖേന ഔട്ട്പാസ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അപേക്ഷിച്ചിട്ടുള്ളവര്‍ രജിസ്ര്‌ടേഷന്‍ സെന്ററില്‍ വരേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. വോളണ്ടിയര്‍മാര്‍ മുഖേന യാത്രരേഖകള്‍ സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയ നിരവധി പേരാണ് മടങ്ങിയത്. ഏപ്രില്‍ 20 വരെയാണ് ഇന്ത്യക്കാരുടെ രജിസ്േ്രടഷന്‍ അവസാനിക്കുന്നതാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 40000 ഇന്ത്യക്കാരാണ് താമസരേഖയൊന്നുമില്ലാതെ രാജ്യത്ത് കുവൈത്തില്‍ കഴിയുന്നത്.

അതേസമയം, ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിക്കാത്തത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. അപേക്ഷ സ്വീകരിച്ചവര്‍ കുവൈത്ത് സര്‍ക്കാര്‍ ഒരുക്കുന്ന ഷെല്‍ട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനസര്‍വീസ് ആരംഭിക്കുന്നതുവരെ ഈ ഷെല്‍ട്ടറില്‍ തന്നെ തുടരേണ്ടിവരും. എത്രനാള്‍ എന്നത് വിമാന സര്‍വീസ് ആരംഭിക്കുന്നത് പോലെയിരിക്കും.

Recommended Video

cmsvideo
ശമ്പളവും ജീവനക്കാരെയും വെട്ടിക്കുറയ്ക്കാൻ കമ്പനികൾ | Oneindia Malayalam

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന മുഴുവന്‍ ആളുകളെയും അവരുടെ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന വിമാന യാത്രാ ചെലവ് കുവൈത്ത് സര്‍ക്കാരാണ് വഹിക്കുക. ഇവരെ പാര്‍പ്പിക്കുന്ന ചെവലും സര്‍ക്കാര്‍ വഹിക്കും. മുന്‍പൊരിക്കലും പൊതുമാപ്പ് കാലത്ത് അനുവദിച്ചിട്ടില്ലാത്ത സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. മുന്‍കാലങ്ങളില്‍ അതത് എംബസികളുടെ മേല്‍നോട്ടത്തില്‍ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമായിരുന്നു വിമാനത്തിന് ടിക്കറ്റ് നല്‍കിയിരുന്നത്.

English summary
Indians Rush To Register Kuwait Amnesty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X