Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി വിമാനത്താവളത്തിൽ എത്തിയവരിൽ മുന്നിൽ ഇന്ത്യക്കാർ; റിപ്പോർട്ട് ഇങ്ങനെ

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ ഇന്ത്യക്കാർ ഒന്നാമത്. 2021 ലെ റിപ്പോർട്ട് പ്രകാരമാണിത്. മൊത്തം എത്തിയ 53.6 ലക്ഷം പേരാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. ഇതിൽ 9,32,949 പേർ ഇന്ത്യക്കാർ ആയിരുന്നു.

എന്നാൽ, പാക്കിസ്ഥാൻ (5,50,728), ഈജിപ്ത് (4,46,883), യു.എസ് (2,54,201), സൗദി അറേബ്യ (2,44,954) എന്നീ രാജ്യക്കാരാണ് തൊട്ടു പിറകിൽ എത്തി നിൽക്കുന്നത്. അതേസമയം, 2021 - ലെ അവസാന പാദത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 46% (24.3 ലക്ഷം) വർധനയുണ്ടായി. അബുദാബി എയർപോർട്ട് സിഇഒ ഷെരീഫ് അൽ ഹാഷ്മിയാണ് ഇക്കാര്യം അറിയിച്ചത്.

air

എന്നാൽ, അബുദാബിയിൽ നിന്ന് കൂടുതൽ പേർ കയ്റോയിലേക്കാണ് പോയത്. 372,456 പേരാണ് കയ്റോയിൽ എത്തിയത്. അബുദാബിയിൽ നിന്ന് മറ്റു സെക്ടറുകളിൽ എത്തിയവരുടെ എണ്ണം ഇങ്ങനെ ; - ഇസ്‌ലാമാബാദ് (209,280), ഡൽഹി (197,012), ലഹോർ (184,315), ധാക്ക (182,983) എന്നിവയാണ്.

ലോക രാജ്യങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഉണ്ടാകുകയും ഇളവ് വരുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. വാക്‌സീൻ എടുത്തവരുടെ എണ്ണം കൂടുന്നതും പ്രധാന കാരണമായി. 2020 - ൽ 75 സെക്ടറുകളിലേക്കാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ 103 സെക്ടറുകളായി വർധിച്ചതും ഇതിന്റെ ഭാഗമാണ്.

അതേസമയം, കൊവിഡ് സാഹചര്യവും അബുദാബിയിൽ നില നിൽക്കുന്നുണ്ട്. യുഎഇയിൽ ഇന്നലെ 957 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,538 പേരാണ് ഇന്നലെ രോഗമുക്തരായത് രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,65,306 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,71,315 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,08,824 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.

2,289 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 60,202 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,165 ഡോസ് കൊവിഡ് വാക്സിനാണ് യുഎഇയില്‍ നല്‍കിയത്. രാജ്യത്ത് ഇതുവരെ 23,937,141 ഡോസ് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, ഒമാനില്‍ 1,440 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് ചികിത്സയിലിരുന്ന 2,423 പേര്‍ രോഗമുക്തരായി നിലവില്‍ 94 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

കൊവിഡ് ബാധിച്ച് പുതിയതായി നാല് മരണങ്ങളാണ് വ്യാഴാഴ്ച ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,72,060 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 3,49,666 പേരും ഇതിനോടകം തന്നെ രോഗമുക്തരായിക്കഴിഞ്ഞു. ആകെ 4,225 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+