കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് തീവ്രവാദികളില്‍ 18 ഇന്ത്യക്കാരും?

Google Oneindia Malayalam News

ദില്ലി: അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഭരണം പിടിച്ചെടുക്കാനാണ് ഇസ്ലാമിക തീവ്രവാദി സംഘടയായ ഐസിസിന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു, ഹേയ് ഇന്ത്യയില്‍ ഐസിസോ എന്ന് പറഞ്ഞ് അതിനെ പുച്ഛിച്ച് തള്ളുകയായിരുന്നു അത് കേട്ടവര്‍. എന്നാല്‍ ഇറാഖില്‍ ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐസിസുകാരുട കൂട്ടത്തില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് കേള്‍ക്കുമ്പോഴാണ് മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടില്‍ കാര്യമുണ്ടെന്ന് തോന്നുക.

ഒന്നും രണ്ടുമല്ല പതിനെട്ട് ഇന്ത്യക്കാരാണ് ഐസിസിന്റെ കൂട്ടത്തില്‍ ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. തെക്കേ ഇന്ത്യയില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറെയും. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരാണ് ഇതില്‍ കൂടുതല്‍. പുനെയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഇറാഖിലേക്ക് പോയ രണ്ട് ചെറുപ്പക്കാരും ഐസിസിനൊപ്പം ചേര്‍ന്നതായാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

iraq-terror

തങ്ങളുടെ അഭിമാനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ജിഹാദിന് ഒരുങ്ങണമെന്ന് ഐസിസ് തീവ്രവാദികളുടെ പുതിയ ഖലീഫയായി പ്രഖ്യാപിക്കപ്പെട്ട അബൂബക്കര്‍ അല്‍ ബാഗ്ദാദി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇസ്ലാം മത വിശ്വാസികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഐസിസ് ഇന്ത്യയെ കാണുന്നത്.

ഐസിസുകാരുടെ കൂട്ടത്തില്‍ ചേര്‍ന്ന എത്രപേര്‍ തിരിച്ച് ഇന്ത്യയിലെത്തി എന്ന കാര്യം വ്യക്തമല്ല. താനെയില്‍ നിന്നും രണ്ടുപേര്‍, ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും ഓരോ ആളുകള്‍. ആന്ധ്രപ്രദേശിന്റെയും കര്‍ണാടകയുടെയും ഉള്‍പ്രദേശങ്ങളില്‍ നിന്നാണ് മറ്റുള്ളവര്‍. കേരളത്തില്‍ നിന്നും ആരും ഇക്കൂട്ടത്തിലുള്ളതായി റിപ്പോര്‍ട്ടില്ല. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും വലിയ സംഘങ്ങള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം.

English summary
Report says 18 Indians fighting in Iraq and Syria and are being tracked by intelligence agencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X