യുഎസ് നിക്ഷേപക വിസ: ഇന്ത്യക്കാര്‍ അധികം നല്‍കേണ്ടത് 50,000 ഡോളര്‍, പരിഷ്കാരം ഏപ്രില്‍ മുതല്‍!!
വാഷിംഗ്ടണ്‍: കുടിയേറ്റക്കാര്‍ക്ക് പുതിയ വിസാ പരിഷ്കാരവുമായി അമേരിക്ക. അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റമാണ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം യു എസില്‍ നിക്ഷേപ വിസ ലഭിക്കാനായി ഇന്ത്യക്കാര്‍ 50,000 ഡോളര്‍ കൂടി അധികം നല്‍കണം. ഏപ്രില്‍ 1 മുതല്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ഇബി-5 വിസയ്ക്കായി അമ്പതിനായിരം ഡോളര്‍ അധികം നല്‍കണമെന്ന് അമേരിക്കന്‍ ബസാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ അധിക നികുതി എല്ലാ വിഭാഗക്കാരെയും ബാധിക്കുമെങ്കിലും ഇബി-5 വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2019ല്‍, ഇബി -5 നിക്ഷേപ വിസ പ്രോഗ്രാമില്‍ നിക്ഷേപിക്കേണ്ട മിനിമം തുക 900,000 ഡോളറായി ഉയര്‍ത്തിയിരുന്നു. 1990ന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു വര്‍ധനവ്. മിനിമം നിക്ഷേപത്തിലെ ഈ വര്‍ധനവ് പ്രകാരം അപേക്ഷകന് യുഎസിലെ ഒരു എസ്ക്രോ അക്കൗണ്ടിലേക്ക് പണം മാറ്റുമ്പോള്‍ 50,000 ഡോളര്‍ അധികമായി നല്‍കേണ്ടി വരും.

ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്നവര്‍ പുതുക്കിയ നികുതി വ്യവസ്ഥ പ്രകാരമുള്ള മാറ്റങ്ങള്‍ അവരുടെ നികുതി നിരക്ക് കൈകാര്യം ചെയ്യുമ്പോള്‍ ഓര്‍മ്മിക്കണമെന്ന് അമേരിക്കന്‍ ബസാര്‍ ഉദ്ധരിച്ച് ഡേവീസ് & അസോസിയേറ്റ്സ് എല്‍എല്‍സി ഗ്ലോബല്‍ ചെയര്മാന് മാര്‍ക്ക് ഡേവിസ് പറഞ്ഞു. പുതുക്കിയ നികുതി പിന്നീട് അടയ്ക്കാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പായി അവരുടെ പണം അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യണം. എമിഗ്രേഷന്‍ പ്രക്രിയയുമായി മുന്നോട്ട് പോകാന്‍ തയ്യാറാകുന്നതുവരെ യുഎസിലെ എസ്ക്രോ അക്കൗണ്ടിലേക്ക് പണം മുന്‍കൂട്ടി നീക്കം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications