കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് നിക്ഷേപക വിസ: ഇന്ത്യക്കാര്‍ അധികം നല്‍കേണ്ടത് 50,000 ഡോളര്‍, പരിഷ്കാരം ഏപ്രില്‍ മുതല്‍!!

  • By S Swetha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: കുടിയേറ്റക്കാര്‍ക്ക് പുതിയ വിസാ പരിഷ്കാരവുമായി അമേരിക്ക. അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റമാണ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം യു എസില്‍ നിക്ഷേപ വിസ ലഭിക്കാനായി ഇന്ത്യക്കാര്‍ 50,000 ഡോളര്‍ കൂടി അധികം നല്‍കണം. ഏപ്രില്‍ 1 മുതല്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ഇബി-5 വിസയ്ക്കായി അമ്പതിനായിരം ഡോളര്‍ അധികം നല്‍കണമെന്ന് അമേരിക്കന്‍ ബസാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ അധിക നികുതി എല്ലാ വിഭാഗക്കാരെയും ബാധിക്കുമെങ്കിലും ഇബി-5 വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യത്തെ കൊറോണ വൈറസ് മരണം; യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്കആദ്യത്തെ കൊറോണ വൈറസ് മരണം; യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

2019ല്‍, ഇബി -5 നിക്ഷേപ വിസ പ്രോഗ്രാമില്‍ നിക്ഷേപിക്കേണ്ട മിനിമം തുക 900,000 ഡോളറായി ഉയര്‍ത്തിയിരുന്നു. 1990ന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു വര്‍ധനവ്. മിനിമം നിക്ഷേപത്തിലെ ഈ വര്‍ധനവ് പ്രകാരം അപേക്ഷകന്‍ യുഎസിലെ ഒരു എസ്‌ക്രോ അക്കൗണ്ടിലേക്ക് പണം മാറ്റുമ്പോള്‍ 50,000 ഡോളര്‍ അധികമായി നല്‍കേണ്ടി വരും.

visa-07-14810

ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്നവര്‍ പുതുക്കിയ നികുതി വ്യവസ്ഥ പ്രകാരമുള്ള മാറ്റങ്ങള്‍ അവരുടെ നികുതി നിരക്ക് കൈകാര്യം ചെയ്യുമ്പോള്‍ ഓര്‍മ്മിക്കണമെന്ന് അമേരിക്കന്‍ ബസാര്‍ ഉദ്ധരിച്ച് ഡേവീസ് & അസോസിയേറ്റ്‌സ് എല്‍എല്‍സി ഗ്ലോബല്‍ ചെയര്‍മാന്‍ മാര്‍ക്ക് ഡേവിസ് പറഞ്ഞു. പുതുക്കിയ നികുതി പിന്നീട് അടയ്ക്കാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പായി അവരുടെ പണം അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യണം. എമിഗ്രേഷന്‍ പ്രക്രിയയുമായി മുന്നോട്ട് പോകാന്‍ തയ്യാറാകുന്നതുവരെ യുഎസിലെ എസ്‌ക്രോ അക്കൗണ്ടിലേക്ക് പണം മുന്‍കൂട്ടി നീക്കം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Indians will pay $50,000 more for US investor visa from 1 April
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X