കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ധിക്കാരമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍ നിരവധി തവണ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടും ഇന്ത്യ സഹകരിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ.

  • By Afeef Musthafa
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ നിരവധി തവണ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടും അതിനോടെല്ലാം സഹകരിക്കാത്ത ഇന്ത്യയുടെ നിലപാടാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ.

നിലവിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഇന്ത്യയുടെ നിലപാടാണ്. ഇന്ത്യയുമായി സമാധാനപരമായ ബന്ധം നിലനിര്‍ത്താനാണ് പാക്കിസ്ഥാന് താല്‍പ്പര്യം, നിരവധി ചര്‍ച്ചക്കള്‍ക്ക് പാക്കിസ്ഥാന്‍ തയ്യാറായിട്ടും അതിനോടൊന്നും പ്രതികരിക്കാതെ ധാര്‍ഷ്ട്യത്തോടെയാണ് ഇന്ത്യയുടെ സമീപനമെന്നും അദ്ദേഹം പറഞ്ഞു.

indiapak

പാക്കിസ്ഥാന്റെ ആവര്‍ത്തിച്ചുള്ള ക്ഷണങ്ങളോടൊന്നും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇന്ത്യന്‍ സൈന്യമാണെന്നും യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളെല്ലാം മറികടന്നാണ് ഇന്ത്യന്‍ സൈന്യം ആക്രമണങ്ങള്‍ നടത്തുന്നതെന്നും നഫീസ് സക്കറിയ പറഞ്ഞു. കശ്മീരിലെ പ്രശ്‌നങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നതാണ് പാക്കിസ്ഥാന്റെ അഭിപ്രായം.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്, എന്നാല്‍ പ്രധാനപ്പെട്ട തെളിവുകളൊന്നും രാജ്യങ്ങള്‍ തമ്മില്‍ കൈമാറിയിട്ടില്ല.എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെളിവുകള്‍ കൈമാറുന്നത് ആവശ്യമാണെന്ന് ഇന്ത്യ തിരിച്ചറിഞ്ഞത്. പക്ഷേ ഇതുവരെ പ്രധാനപ്പെട്ട തെളിവുകളൊന്നും ഇന്ത്യ നല്‍കിയിട്ടില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ തുടരുന്ന വെടിവെയ്പ്പിനിടയിലാണ് ഇന്ത്യയെ കുറ്റപ്പെടുത്തിയുള്ള പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവിന്റെ വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്.

English summary
Pakistan Foreign Spokesman Blames That India's Arrogant Actions Are The Reason For The Current Issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X