Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയും, ഇറാഖും ഇന്ത്യക്ക് വേണ്ട, ക്രൂഡ് ഓയിലിലെ നീക്കങ്ങള്‍ മാറിയത് എങ്ങനെ: റഷ്യക്ക് 1000 % വർധനവ്

ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ഇന്ത്യന്‍ വിപണയില്‍ ആരംഭിച്ച റഷ്യന്‍ ക്രൂഡിന്റെ മേധാവിത്വം ഇപ്പോഴും തുടരുകയാണ്. കണക്കുകള്‍ അനുസരിച്ച് ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 40 ശതമാനവും നിറവേറ്റുന്നത് റഷ്യയില്‍ നിന്നാണ്. 2021 ന് മുമ്പുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ആയിരത്തിലേറെ ശതമാനത്തിന്റെ വർധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതിവർഷം ശരാശരി 1.6 ദശലക്ഷം ബാരൽ (എം ബി പി ഡി) എണ്ണ ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു. ബിംകോയുടെ (ബാൾട്ടിക് ആൻഡ് ഇൻ്റർനാഷണൽ മാരിടൈം കൗൺസിൽ) കണക്കനുസരിച്ച്, മുമ്പ് റഷ്യയുടെ കടൽ വഴിയുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 65% വാങ്ങിയിരുന്ന യൂറോപ്യൻ യൂണിയൻ്റെയും യുഎസിൻ്റെയും ഉപരോധത്തെത്തുടർന്നാണ് 2022 ൽ ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കാൻ തുടങ്ങിയത്.

putin-modi-

യഥാർത്ഥത്തില്‍ ഉപരോധങ്ങൾ റഷ്യയെ പുതിയ വാങ്ങലുകാരിലേക്ക് തിരിയാൻ നിർബന്ധിതരാക്കുകയായിരുന്നു. ഇതോടെ യുറാൽസ് ക്രൂഡ് ഓയിലിൻ്റെ വിലക്കിഴിവിൻ്റെ പ്രധാന വിപണിയായി ഇന്ത്യ ഉയർന്നുവരുന്നു.വിലക്കിഴിവ് ലഭിച്ചത് ഇന്ത്യക്കും വളരെയേറെ അനുഗ്രഹമായി മാറി.

റഷ്യയുടെ കടൽ വഴിയുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 35-40% സ്ഥിരമായി വാങ്ങുന്നവരായി ഇന്ത്യ മാറുകയും ചെയ്തു. അതേസമയം, വടക്കൻ യൂറോപ്പിലേക്കും മെഡിറ്ററേനിയനിലേക്കും കയറ്റുമതി റീഡയറക്ട് ചെയ്യുന്നതിനാൽ പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ കടൽ വഴിയുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഏകദേശം 70% ൽ നിന്ന് 45% ആയി കുറയുകയും ചെയ്തു.

റഷ്യ പ്രധാന ഇടപാടുകാരിയ മാറിയതോടെ വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത് പരമ്പരാഗത വ്യാപാര പങ്കാളികളായി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കാണ്. 2021 കാലയില്‍ ഇന്ത്യുടെ ക്രൂഡ് ഓയില്‍ ഇരക്കുമതിയുടെ എഴുപതിലേറെ ശതമാനവും എത്തിയിരുന്നത് സൌദി അറേബ്യയും ഇറാഖുമൊക്കെ അടക്കുന്ന പശ്ചിമേഷ്യയില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 40 ശതമാനത്തിന് അടുത്തേക്ക് താഴ്ന്നിരിക്കുന്നു.

റഷ്യ ഇന്ത്യന്‍ വിപണിയില്‍ കളം പിടിച്ചതോടെ ഇറാഖും സൌദിയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും അവരുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി വിഹിതം വലിയ തോതില്‍ കുറയുകയും ചെയ്തു. ഇന്ത്യൻ എക്‌സ്‌പ്രസിൻ്റെ ഇന്ത്യയുടെ ഔദ്യോഗിക വ്യാപാര ഡാറ്റയുടെ വിശകലനം അനുസരിച്ച് 2022 ഏപ്രിലിനും 2024 മെയ് മാസത്തിനും ഇടയിൽ ഇന്ത്യൻ റിഫൈനർമാർ കുറഞ്ഞത് 10.5 ബില്യൺ ഡോളർ വിദേശനാണ്യം ലാഭിച്ചിട്ടുണ്ടാകുമെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് കൊമേഴ്‌സ്യൽ ഇൻ്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ (ഡിജിസിഐഎസ്) കണക്കുകൾ പ്രകാരം 2023-24ൽ (എഫ്‌വൈ 24) ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ആകെ മൂല്യം 139.86 ബില്യൺ ഡോളറാണ്. മറ്റെല്ലാ വിതരണക്കാരിൽ നിന്നും അസംസ്‌കൃത എണ്ണയ്‌ക്ക് അവർ നൽകിയ ശരാശരി വില ബാരലിന് റഷ്യൻ എണ്ണയ്‌ക്കായും ഇന്ത്യൻ റിഫൈനർമാർ നൽകിയിരുന്നുവെങ്കിൽ, എണ്ണ ഇറക്കുമതി ബിൽ 145.29 ബില്യൺ ഡോളർ അല്ലെങ്കിൽ 5.43 ബില്യൺ ഡോളർ കൂടുതലായിരിക്കുമെന്നും കഴിഞ്ഞ മാസം പുറത്ത് വന്ന റിപ്പോർട്ട് കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+