കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലേക്ക് വ്യാപിക്കാനൊരുങ്ങി ഇന്ത്യന്‍ സിനിമ... പിവിആര്‍ സിനിമാസ് 100 സ്‌ക്രീനുകള്‍ തുറക്കും!!

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് മലയാളികള്‍ അടക്കമുള്ളവര്‍ നിതാഖാത്തിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. അതേസമയം സൗദിയുമായി വ്യാപാര ബന്ധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. സൗദിയുടെ സിനിമാ മേഖലയെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അടുത്തിടെ ഉദാര നയങ്ങളുടെ ഭാഗമായി സൗദി സിനിമാ പ്രദര്‍ശനം പുനരാരംഭിച്ചിരുന്നു. ഇത് രാജ്യത്ത് വലിയ വരുമാന മാര്‍ഗമാണെന്ന് സൗദി തിരിച്ചറിഞ്ഞിട്ടുണ്ട്.

അതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. എന്നാല്‍ ഇന്ത്യ കമ്പനികള്‍ ഇതില്‍ വലിയ നേട്ടമാണ് കാണുന്നത്. സിനിമ സൗദിയില്‍ നേരിട്ട് റിലീസ് ചെയ്യുന്നതിലൂടെ വന്‍ ലാഭമാണ് ഇന്ത്യന്‍ സിനിമകളെ കാത്തിരിക്കുന്നത്. അടുത്ത ദിവസം തന്നെ അക്ഷയ് കുമാറിന്റെ ഗോള്‍ഡ് എന്ന ചിത്രം സൗദിയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യയിലെ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയിലെ ഭീമന്‍മാരായ പിവിആര്‍ സിനിമാസ് ആണ് സൗദിയില്‍ നിക്ഷേപത്തിനൊരുങ്ങുന്നത്.

പിവിആര്‍ സിനിമാസ്

പിവിആര്‍ സിനിമാസ്

ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയാണ് പിവിആര്‍ സിനിമാസ്. സിംഗിള്‍ സ്‌ക്രീനുകളെ മാത്രം ആശ്രയിച്ച് നിന്നിരുന്ന ഇന്ത്യന്‍ സിനിമയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതും പിവിആറാണ്. ഇന്ത്യയിലൊട്ടാകെ 700 സ്‌ക്രീനുകളാണ് ഉള്ളത്. കേരളത്തിലും അതിശക്തമാണ് പിവിആര്‍ ശൃംഖല. ഡിടി സിനിമാസ്, സിനിമാക്‌സ് ഇന്ത്യ എന്നീ കമ്പനികള്‍ ഏറ്റെടുത്താണ് പിവിആര്‍ ശ്യംഖല വളര്‍ന്നത്.

സൗദിയില്‍ കാല്‍വെപ്പ്

സൗദിയില്‍ കാല്‍വെപ്പ്

കൂടുതല്‍ വളര്‍ച്ചയ്ക്കായിട്ടുള്ള തയ്യാറെടുപ്പിലാണ് പിവിആര്‍. അതിനുള്ള മാര്‍ഗങ്ങളിലൊന്നാണ് സൗദിയില്‍ തിയ്യേറ്ററുകള്‍ ആരംഭിക്കാനുള്ള ശ്രമം. ശ്രീലങ്കയിലും സ്‌ക്രീനുകള്‍ ആരംഭിക്കാന്‍ ശ്രമമുണ്ട്. ദുബായിലും മള്‍ട്ടിപ്ലെക്‌സ് ശൃംഖല ആരംഭിക്കുമെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിതിന്‍ സൂദ് പറഞ്ഞു. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഒന്‍പത് സ്‌ക്രീനുള്ള മള്‍ട്ടിപ്ലെക്‌സ് ശൃംഖലയാണ് പിവിആര്‍ ആരംഭിക്കുന്നത്.

ഇന്ത്യയുടെ വ്യാപാര ബന്ധം

ഇന്ത്യയുടെ വ്യാപാര ബന്ധം

ഇന്ത്യയെ സംബന്ധിച്ച് സൗദിയുമായുള്ള ബന്ധം വളരെ പ്രാധാന്യമേറിയതാണ്. അതുകൊണ്ട് തന്നെ ഈ നീക്കങ്ങളെ കരുതലോടെ ഉപയോഗിക്കാനാണ് സാധ്യത. പിവിആറിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടെന്നാണ് മനസ്സിലാവുന്നത്. പിവിആറിന് ഇവിടെ വേരുറപ്പിക്കാനായാല്‍ ഇന്ത്യയിലെ മറ്റ് തിയേറ്റര്‍ ശൃംഖലകള്‍ക്കും സൗദിയില്‍ നിക്ഷേപിക്കാനാവും. അത് ഇന്ത്യക്ക് ഗുണം ചെയ്യും. സൗദിയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യാം.

ഇന്ത്യയില്‍ ആയിരം സ്‌ക്രീനുകള്‍

ഇന്ത്യയില്‍ ആയിരം സ്‌ക്രീനുകള്‍

ഇന്ത്യയില്‍ ആയിരം സ്‌ക്രീനുകള്‍ എന്ന പ്രയ്‌നങ്ങള്‍ക്കിടെയാണ് പിവിആര്‍ കൂടുതല്‍ സാധ്യത തേടാന്‍ തീരുമാനിച്ചത്. ജൂലായില്‍ യുഎഇയിലെ കമ്പനിയായ കോണ്‍ഗ്ലോമെറേറ്റ് അല്‍ ഫുത്തേമുമായി പിവിആര്‍ സംയുക്ത കരാറിലൊപ്പിട്ടിരുന്നു. യുഎഇയില്‍ പിവിആര്‍ ശൃംഖല ആരംഭിക്കാനായിരുന്നു കരാര്‍. അതേസമയം സൗദിയില്‍ നൂറിലധികം സ്‌ക്രീനുകള്‍ ആരംഭിക്കാനാണ് പിവിആര്‍ ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ തന്നെ ഇത്ര സ്‌ക്രീനുകള്‍ തുറക്കുന്നത് പിവിആര്‍ ഗ്രൂപ്പിന്റെ കരുത്ത് കാണിക്കുന്നതാണ്.

അടുത്ത ലക്ഷ്യം

അടുത്ത ലക്ഷ്യം

ഇന്ത്യയില്‍ ആയിരം സ്‌ക്രീനുകള്‍ ആരംഭിക്കുന്നത് ഇനിയും വൈകുമെന്നാണ് പിവിആര്‍ വ്യക്തമാക്കുന്നത്. അത് തങ്ങളുടെ സ്വപ്‌ന പദ്ധതിയായിരുന്നു. 2020 ഓടെ മാത്രമേ ഇത് പൂര്‍ത്തിയാവൂ. അതിലും വേഗത്തില്‍ അത് പൂര്‍ത്തിയാവില്ല. ഭൂമി വാങ്ങലും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ സ്തംഭിച്ച അവസ്ഥയിലാണ്. അത് പതുക്കെ മാത്രമാണ് മുന്നോട്ട് നീങ്ങുന്നത്. അതുകൊണ്ട് ഇത്രയും സമയം കുറഞ്ഞത് വേണ്ടി വരുമെന്നാണ് പിവിആര്‍ കണക്കുകൂട്ടുന്നത്.

സൗദി വലിയ വിപണി

സൗദി വലിയ വിപണി

സൗദി തങ്ങളുടെ പ്രധാന വിപണിയാണെന്ന് പിവി ആര്‍ ഗ്രൂപ്പ് ഫിനാന്‍ഷ്യന്‍ ഓഫീസര്‍ നിതിന്‍ സൂദ് പറയുന്നു. അവിടെ മെച്ചപ്പെട്ടാല്‍ പിവിആറിന് യൂറോപ്പടക്കമുള്ള സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനാവും. സൗദി സിനിമാ വിലക്ക് നീക്കിയത് വലിയ ഗുണകരമായി. അതേസമയം ശ്രീലങ്കയില്‍ ചെറിയ തിയേറ്ററുകള്‍ മാത്രമാണ് ഉള്ളത്. വലിയ മള്‍ട്ടിപ്ലെക്‌സുകള്‍ അവര്‍ക്ക് അന്യമാണ്. ഇവിടെ ഇതുപോലുള്ള ശൃംഖലകള്‍ വന്‍ വിജയമാകാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ പ്രദര്‍ശനം

സിനിമാ പ്രദര്‍ശനം

ദീര്‍ഘകാലത്തിന് ശേഷമാണ് സൗദിയില്‍ സിനിമാ പ്രദര്‍ശനം പുനരാരംഭിച്ചത്. ഹോളിവുഡ് ചിത്രം ബ്ലാക് പാന്തറാണ് ഇവിടെ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം. ചിത്രം കാണാനായി വന്‍ ജനക്കൂട്ടമാണ് ചിത്രം കാണാനെത്തിയത്. ഇതിന് പുറമേ അന്താരാഷ്ട്ര അതിഥികള്‍ക്കും പ്രശസ്തര്‍ക്കും പ്രത്യേക പ്രദര്‍ശനവും സൗദി സംഘടിപ്പിച്ചിരുന്നു. വാര്‍ഷിക വരുമാനമായി ഒരു ബില്യണ്‍ സൗദിക്ക് ഇതുവഴി ലഭിക്കുമെന്നാണ് കണക്കുകൂട്ടൂന്നത്.

പിവിആറിന് വെല്ലുവിളി

പിവിആറിന് വെല്ലുവിളി

പിവിആറിന് കടുത്ത വെല്ലുവിളി സൗദിയില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സൗദിയിലെ പ്രശസ്ത മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ വോക്‌സ് സിനിമാസ് ഇവിടെ തിയ്യേറ്റര്‍ ആരംഭിക്കുന്നുണ്ട്. ഇതിനുള്ള ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. നാല് സ്‌ക്രീനുള്ള മള്‍ട്ടിപ്ലെക്‌സാണ് ആരംഭിക്കുക. അതേസമയം 2030ഓടെ സൗദിയില്‍ 350 സ്‌ക്രീനുകള്‍ തുറക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. ഇതില്‍ നല്ലൊരു പങ്ക് വോക്‌സിന് ലഭിക്കുമെന്ന് അഭ്യൂഹമുണ്ട്. ഇവരുമായി മത്സരിക്കാതെ പിവിആറിന് പിടിച്ചുനില്‍ക്കാനാവില്ല.

ഗോള്‍ഡിന് നേട്ടം

ഗോള്‍ഡിന് നേട്ടം

ഇന്ത്യന്‍ സിനിമയായ ഗോള്‍ഡിനാണ് സൗദിയില്‍ നേട്ടമുണ്ടായിരിക്കുന്നത്. സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം എന്ന നേട്ടമാണ് ഗോള്‍ഡിന് സ്വ്ന്തമാവുന്നത്. ഇക്കാര്യം സിനിമയിലെ നായകന്‍ അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേട്ടത്തെ കുറിച്ച് പറയുന്ന ചിത്രമാണ് ഗോള്‍ഡ്. ഇന്ത്യയില്‍ നിന്ന് നൂറു കോടി നേടിയ ചിത്രമാണിത്.

ദുരിതാശ്വാസ നിധിയിലെ പണം കൊണ്ട് ആഢംബര കാര്‍... കേരളത്തിനെതിരെ വീണ്ടും വ്യാജ പ്രചാരണംദുരിതാശ്വാസ നിധിയിലെ പണം കൊണ്ട് ആഢംബര കാര്‍... കേരളത്തിനെതിരെ വീണ്ടും വ്യാജ പ്രചാരണം

ജയറാമിന്‍റ പൊടി പാറിയ ഓഫ് റോഡ് റൈഡിങ്.. അപകട വീഡിയോയുടെ പിന്നില്‍.. തുറന്ന് പറഞ്ഞ് ജയറാംജയറാമിന്‍റ പൊടി പാറിയ ഓഫ് റോഡ് റൈഡിങ്.. അപകട വീഡിയോയുടെ പിന്നില്‍.. തുറന്ന് പറഞ്ഞ് ജയറാം

English summary
Indias pvr targets expansion in saudi arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X