സൗദി അറേബ്യയും യുഎഇയും പിന്നില്‍ തന്നെ!! ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ ഇടിഞ്ഞ് യുഎസും ചൈനയും
ന്യൂഡല്‍ഹി: ഇന്ത്യ ഏറ്റവും കൂടുതല്‍ വ്യാപാര ഇടപാട് നടത്തുന്നത് ഏത് രാജ്യവുമായിട്ടാണ്. ലോകത്തെ വന്‍കിട രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇടപാടുകള്‍ എത്ര കോടിയുടേതാണ്. ദശാബ്ദങ്ങളായി ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളായ ഗള്‍ഫ് രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്ക് എത്ര കോടിയുടെ ബിസിനസുണ്ട്. ഏതൊരാള്‍ക്കും അറിയാന്‍ താല്‍പ്പര്യമുള്ള ഒട്ടേറെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യ വിദേശ രാജ്യങ്ങളുമായി നടത്തിയ ഇടപാടുകളാണ് ഡാറ്റയിലുള്ളത്. അതായത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആറ് മാസത്തെ കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ രാജ്യങ്ങളുമായും വ്യാപാരം കുറഞ്ഞിട്ടുണ്ട് എന്നതാണ് എടുത്തുപറയേണ്ടത്.

ആറ് മാസത്തെ കണക്ക് പരിശോധിച്ചാല്‍ അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ഇരുരാജ്യങ്ങളും തമ്മില്‍ 59.67 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 67.28 ബില്യണ്‍ വ്യാപാരം നടത്തിയിരുന്നു. അതായത്, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തില്‍ 11.3 ശതമാനത്തിന്റെ കുറവുണ്ട്.
38.28 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ഇന്ത്യ അമേരിക്കയിലേക്ക് നടത്തി. ഇറക്കുമതി 21.39 ബില്യണ്‍ ഡോളറിന്റതും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് യഥാക്രമം 41.49 ബില്യണ്‍ ഡോളറും 25.79 ഡോളറുമായിരുന്നു എന്നത് ശ്രദ്ധിക്കണം. വ്യാപാരം കുറഞ്ഞിട്ടുണ്ടെങ്കിലും അമേരിക്ക തന്നെയാണ് ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളി.
രണ്ടാം സ്ഥാനത്ത് ചൈനയാണ്. എങ്കിലും അമേരിക്കയും ചൈനയും ഇന്ത്യയുമായി നടത്തുന്ന മൊത്ത വ്യാപാരത്തില്‍ വലിയ അന്തരമില്ല. ഇന്ത്യയും ചൈനയും കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ വ്യാപാര ഇടപാട് 58.11 ബില്യണ്‍ ഡോളറിന്റേതാണ്. 3.56 ശതമാനം മാത്രമാണ് കുറവ് വന്നിട്ടുള്ളത്. ചൈനയിലേക്ക് ഇന്ത്യ 7.74 ബില്യണ്‍ കോടി ഡോളറിന്റെ കയറ്റുമതിയേ നടത്തുന്നുള്ളൂ. ഇറക്കുമതിയാകട്ടെ 50.47 ബില്യണ്‍ കോടി ഡോളറിന്റേതും.
അമേരിക്കയുമായുള്ള ഇടപാടില്‍ 11 ശതമാനം കുറവ് വരാന്‍ കാരണം സാമ്പത്തിക പ്രതിസന്ധിയാണത്രെ. എന്നാല്‍ വരും മാസങ്ങളില്‍ വ്യാപാരം കൂടിയേക്കുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യ മിച്ച വ്യാപാരം നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അതായത്, ഇറക്കുമതിയേക്കാള്‍ കൂടുതല്‍ കയറ്റുമതി നടത്തുന്ന രാജ്യം. ഇറക്കുമതി കുറയുകയും കയറ്റുമതി വര്‍ധിക്കുകയും ചെയ്താല്‍ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടെന്ന് കണക്കാക്കാന്‍ സാധിക്കൂ.
ഇന്ത്യയുമായുള്ള വ്യാപാര ഇടപാടില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ യുഎഇയും സൗദി അറേബ്യയുമാണ്. ഒരു കാലത്ത് യുഎഇ ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2013-14 മുതല്‍ ചൈനയായി മാറി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ 75.16 ബില്യണ്‍ ഡോളറിന്റെ ഇടപാട് യുഎഇയുമായി നടത്തി. സൗദിയുമായി 52.72 ബില്യണിന്റെയും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആറ് മാസം യുഎഇയുമായി 36.16 ബില്യണിന്റെ വ്യാപാരമാണ് നടത്തിയിട്ടുള്ളത്.
-
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications