കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ പ്രവാസികള്‍ക്ക് ആശ്വാസം; ഖത്തര്‍ എയര്‍വേയ്സിന് പിന്നാലെ ഇന്‍ഡിഗോയും സര്‍വ്വീസിന് തയ്യാര്‍

Google Oneindia Malayalam News

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പുതുതായി 1632 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 32604 ആയി. പുതിയ രോഗികളില്‍ കൂടുതല്‍ പ്രവാസികള്‍ തന്നെയാണ് എന്നുള്ളതാണ് മലയാളികള്‍ ഉള്‍പ്പടേയുള്ളവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്.

നാട്ടിലേക്ക് മടങ്ങാന്‍ കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വന്ദേഭാരത് മിഷന്‍റെ ഭാഗമാവാന്‍ കഴിയുന്നവരുടെ എണ്ണത്തിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍വേയ്സിന്‍റേയും ഇന്‍ഡിഗോയുടേയും പ്രഖ്യാപനങ്ങള്‍ പ്രവാസികളുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്.

 ഇന്‍ഡിഗോയും

ഇന്‍ഡിഗോയും

ഖത്തര്‍ എയര്‍വേയ്സിന് പിന്നാലെ ഇന്‍ഡിഗോയും ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ജൂണ്‍ ഒന്ന് മുതല്‍ കേരളത്തിലേക്കുള്ള സര്‍വ്വീസുകളുടെ ബുക്കിങ്ങാണ് ഇന്‍ഡിഗോ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്നത് മെയ് 31 നാണ്.

 തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരത്തേക്ക്

ജൂണ്‍ ഒന്നിന് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 886 റിയാല്‍ ആണ് നിരക്ക് (ഏകദേശം 18996 രൂപ). കണ്ണൂരിലേക്ക് 928 റിയാലും (18,996 ഇന്ത്യന്‍ രൂപ), രണ്ടിന് 884 റിയാലുമാണ് (18,095 ഇന്ത്യന്‍ രൂപ) നിരക്ക്. ദോഹ-കൊച്ചി വിമാന സര്‍വ്വീസിന് ജൂണ്‍ ഒന്നിന് 840 (ഇന്ത്യന്‍ രൂപ 17194) റിയാലും രണ്ടിന് 830 റിയാലുമാണ് നിരക്ക്.

കോഴിക്കോടേക്ക്

കോഴിക്കോടേക്ക്

കോഴിക്കോടേക്ക് 868 റിയാലാണെങ്കിലും ജൂണ്‍ രണ്ടിന് ശേഷം ടിക്കറ്റ് നിരക്കില്‍ കുറവുണ്ട്. ഇന്‍ഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ബുക്കിങ് വിവരങ്ങളും ടിക്കറ്റ് നിരക്കും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ കൂടുതല്‍ പേര്‍ക്ക് നാട്ടിലേക്ക് എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഖത്തര്‍ എയര്‍വേയ്സ്

ഖത്തര്‍ എയര്‍വേയ്സ്

മെയ് 26 മുതല്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനഃരാരംഭിക്കാനാണ് ഖത്തര്‍ എയര്‍വേയ്സ് തയ്യാറെടുക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതായി ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ വ്യക്തമാക്കിയത്.

ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

ഖത്തര്‍ എയര്‍വേയ്സ് ഈ മാസം 26 മുതല്‍ സര്‍വ്വീസ് നടത്തുമെന്ന് പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും 31 വരെ ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി കിട്ടുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ സര്‍വീസ് തുടങ്ങാനാകു.

കൊച്ചിയിലേക്ക്

കൊച്ചിയിലേക്ക്

ഖത്തര്‍ എയര്‍വേയ്സിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരപ്രകാരം ഇന്ത്യയിലേക്ക് മേയ് 26, 28, 30, 31 തിയതികളിലും 31 ന് ശേഷം ഇന്ത്യയിലേക്കും തിരിച്ചും സാധാരണ നിലയിലുള്ള സര്‍വീസുകള്‍ നടത്തുമെന്നാണ് വ്യക്തമാക്കുന്നത്. കൊച്ചിയിലേക്കുള്ള ആദ്യ സര്‍വ്വീസിന് (ഇക്കണോമി ക്ലാസ്) 4,435 റിയാല്‍ (91361 ഇന്ത്യന്‍ രൂപയാണ്) ആണ് നിരക്ക്.

ബിസിനസ് ക്ലാസില്‍

ബിസിനസ് ക്ലാസില്‍

ബിസിനസ് ക്ലാസില്‍ 7,695 റിയാല്‍ (1,58,517 രൂപ) ആണ് നിരക്ക്. 26 ന് കൊച്ചിയിലേക്കുള്ള വിമാനത്തിന് മാത്രമാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. മെയ് 31 നാണ് ദോഹയില്‍ നിന്നും തിരുവന്തപുരത്തേക്കുള്ള സര്‍വ്വീസിന്‍റെ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

വൈദ്യസഹായം

വൈദ്യസഹായം

അതേസമയം, കൊവിഡ് വ്യാപനത്തില്‍ ദുരിതം അനുഭവിക്കുന്ന വിവിധ രാജ്യങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്ന പദ്ധതിക്കും ഖത്തര്‍ തുടക്കം കുറിച്ചിട്ടുണ്ട്. അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശപ്രകാരമാണ് സുഹൃദ് രാജ്യങ്ങള്‍ക്ക് ഖത്തര്‍ സഹായമെത്തിക്കുന്നത്.

അമീരി വ്യോമസേന

അമീരി വ്യോമസേന

അമീരി വ്യോമസേനയുടെ സഹകരണത്തോടെയാണ് ഖത്തര്‍ സഹായങ്ങള്‍ എത്തിച്ചത്. സൊമാലിയയിലേക്ക് ജനതയ്ക്ക് ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ആവശ്യമായ അടിയന്തര വൈദ്യസഹായമെത്തച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തിലും ഖത്തര്‍ സൊമാലിയക്ക് സഹായം എത്തിച്ചു നല്‍കിയിരുന്നു.

Recommended Video

cmsvideo
uae to cancel all visa fines | Oneindia Malayalam
മെഡിക്കല്‍ ഉപകരണങ്ങള്‍

മെഡിക്കല്‍ ഉപകരണങ്ങള്‍

മാസ്‌കുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് സഹായമായിഎത്തിക്കുന്നത്. കസാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബോസ്‌നിയ, ഹെര്‍സഗോവിന, നോര്‍ത്ത് മാസിഡോണിയ, സെര്‍ബിയ തുടങ്ങിയ സൗഹൃദ രാജ്യങ്ങളിലേക്കും ഖത്തര്‍ സഹായമെത്തിക്കുന്നുണ്ട്.

 മദ്യശാലകളും ബാര്‍ബര്‍ ഷോപ്പുകളും ബുധനാഴ്ച്ച മുതല്‍ തുറക്കും; പരീക്ഷകള്‍ മാറ്റിവെച്ചു മദ്യശാലകളും ബാര്‍ബര്‍ ഷോപ്പുകളും ബുധനാഴ്ച്ച മുതല്‍ തുറക്കും; പരീക്ഷകള്‍ മാറ്റിവെച്ചു

 ഉംപുന്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉംപുന്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

English summary
indigo airlines start ticket booking doha to india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X