കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി

Google Oneindia Malayalam News

ടെഹ്‌റാന്‍: ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇത്തവണ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലാണ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു. പക്ഷേ, യാത്രാ മധ്യേ അദ്ദേഹം ഇറാനിലിറങ്ങി.

ചൈനയും ഇറാനും 40000 കോടി ഡോളറിന്റെ കരാര്‍ ഒപ്പുവയ്ക്കാനിരിക്കെയാണ് വിദേശകാര്യ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. കഴിഞ്ഞദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും സമാനമായ സന്ദര്‍ശനം ഇറാനില്‍ നടത്തിയിരുന്നു. എന്താണ് ഇതിന് കാരണം എന്നറിയുമ്പോഴാണ് ഏറെ രസകരം. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇവരാണ് അംഗങ്ങള്‍

ഇവരാണ് അംഗങ്ങള്‍

ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷനില്‍ എട്ട് രാജ്യങ്ങളാണ് അംഗങ്ങള്‍. ചൈന, ഇന്ത്യ, കസാകിസ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ, പാകിസ്താന്‍, താജികിസ്താന്‍, ഉസ്‌ബെക്കിസ്താന്‍. പക്ഷേ ഇത്തവണ റഷ്യയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരെത്തുന്നതാണ് ശ്രദ്ധേയ വിഷയം.

ചൈനീസ് മന്ത്രിയെ കാണും

ചൈനീസ് മന്ത്രിയെ കാണും

ചൈനീസ് വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തിയേക്കും. ലഡാക്ക് അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രകോപനം മേഖലയെ അസ്വസ്ഥമാക്കിയിരിക്കെയാണ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. ഇറാനില്‍ യാത്രാ മധ്യേ ജയശങ്കര്‍ ഇറങ്ങാനുള്ള ഒരു കാരണവും ഇതുതന്നെയാണ്.

40000 കോടി ഡോളര്‍

40000 കോടി ഡോളര്‍

40000 കോടി ഡോളറിന്റെ കരാറാണ് ചൈനയും ഇറാനും തമ്മില്‍ നടക്കാന്‍ പോകുന്നത്. ഇതാകട്ടെ, ഇറാനിലെ ഇന്ത്യയുടെ ലക്ഷ്യങ്ങളെ മുനയൊടിക്കാന്‍ സാധ്യതയുണ്ട്. ഇറാനില്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ചാബഹാര്‍ തുറമുഖ പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ ചൈന ശ്രമിക്കുകയാണ്.

ഇറാനെ പിണക്കരുത്

ഇറാനെ പിണക്കരുത്

ചൈനയുമായി ഇറാന്‍ അടുത്താല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ചൈന, ഇറാന്‍, പാകിസ്താന്‍ തുടങ്ങിയ ഒരു ചേരി മേഖലയില്‍ വളരുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. അതുകൊണ്ടുതന്നെ ഇറാനെ പിണക്കാതെ കൂടെ നിര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജയശങ്കറിന്റെ സന്ദര്‍ശനം.

ഇറാന്‍ മന്ത്രിയെ കണ്ട ശേഷം

ഇറാന്‍ മന്ത്രിയെ കണ്ട ശേഷം

ടെഹ്‌റാനിലെത്തിയ ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫുമായി ചര്‍ച്ച നടത്തി. മേഖലയുടെ വികസനവും പരസ്പര സഹകരണവുമാണ് ചര്‍ച്ച ചെയ്തതെന്ന് യോഗത്തിന് ശേഷം ജയങ്കര്‍ അറിയിച്ചു. അതേസമയം, ചൈനയുടെ നീക്കം പൊളിക്കുകയും ഇന്ത്യയുടെ ലക്ഷ്യമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയ്ക്ക് ആശങ്ക

ചൈനയ്ക്ക് ആശങ്ക

ചൈന ലഡാക്കില്‍ ഇന്ത്യക്കെതിരെ പ്രകോപനമുണ്ടാക്കുന്നത് തുടരുകയാണ്. ഈ വേളയിലാണ് ചൈനീസ് പക്ഷമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നത്. ഇക്കാര്യത്തില്‍ ചൈനയ്ക്ക് ആശങ്കയുണ്ട്. കഴിഞ്ഞാഴ്ച രാജ്‌നാഥ് സിങ് ഇറാനിലെത്തി ഇറാന്‍ പ്രതിരോധ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ഹോര്‍മുസ് കടലിടുക്ക് പിടിക്കാന്‍

ഹോര്‍മുസ് കടലിടുക്ക് പിടിക്കാന്‍

ലോക വ്യാപാരങ്ങളുടെ പ്രധാന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇവിടെ ചൈനയ്ക്ക് തുറമുഖം നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഇറാനോട് ചേര്‍ന്ന ഈ പ്രദേശത്ത് ഇറാന്‍ സഹകരണമുണ്ടെങ്കിലേ തുറമുഖം പണിയാന്‍ സാധിക്കു. ഇതാണ് ചൈനയുടെ ഒരു ലക്ഷ്യം.

ഇന്ത്യക്ക് തിരിച്ചടിയാകും

ഇന്ത്യക്ക് തിരിച്ചടിയാകും

അതേസമയം, ഇറാനുമായി സഹകരിച്ച് ഇന്ത്യ നിര്‍മിക്കുന്നതാണ് ചാബഹാര്‍ തുറമുഖം. ഇന്ത്യന്‍ ചരക്കുകള്‍ പാകിസ്താന്റെ സഹായമില്ലാതെ ഇറാന്റെയും അഫ്ഗാന്റെയും സഹകരണത്തോടെ വിപണനം ചെയ്യാന്‍ ചാബഹാര്‍ വഴി സാധിക്കും. പക്ഷേ ഇറാന്‍ ചൈനീസ് പക്ഷത്തേക്ക് ചാഞ്ഞാല്‍ ഇന്ത്യക്ക് തിരിച്ചടിയാകും.

അമേരിക്ക സൃഷ്ടിച്ച തടസം

അമേരിക്ക സൃഷ്ടിച്ച തടസം

അമേരിക്ക സൃഷ്ടിച്ച തടസം കാരണം ഇന്ത്യയ്ക്ക് ചാബഹാര്‍ പദ്ധതി ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഈ വേളയിലാണ് ചൈന മുതലെടുക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ചൈനയുടെ നീക്കം ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ മന്ത്രിമാരുടെ ഇറാന്‍ സന്ദര്‍ശനം പ്രസക്തമാകുന്നത്.

പദ്ധതി ഹൈജാക്ക് ചെയ്യാം

പദ്ധതി ഹൈജാക്ക് ചെയ്യാം

ഇറാനും ചൈനയും കൂടുതല്‍ അടുത്താല്‍ ഇന്ത്യയുടെ ചാബഹാര്‍ പദ്ധതി മരവിച്ചേക്കും. ഒരു പക്ഷേ ചൈന ഈ പദ്ധതി ഹൈജാക്ക് ചെയ്യാനും സാധ്യതയുണ്ട്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് ഇന്ത്യയുടെ നീക്കങ്ങള്‍. ചൈനയും പാകിസ്താനും ചേര്‍ന്ന് പാകിസ്താനില്‍ മറ്റൊരു തുറമുഖവും ഒരുക്കിയിട്ടുണ്ട്.

പുതിയ സഖ്യത്തില്‍ ഇവര്‍

പുതിയ സഖ്യത്തില്‍ ഇവര്‍

മേഖലയില്‍ പുതിയ സഖ്യം രൂപീകരിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് വിവരം. ചൈന, ഇറാന്‍,പാകിസ്താന്‍, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് സഖ്യം വരുന്നത്. ഇറാന്‍ തന്നെയാണ് ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ട് വച്ചത്. ഇന്ത്യയെ ഒഴിവാക്കിയുള്ള പാകിസ്താന്റെയും ചൈനയുടെയും നീക്കത്തിന്റെ വിജയമാകും ഇത്. ഈ നീക്കം തടയലും ഇന്ത്യയുടെ ലക്ഷ്യമാണ്.

ബിജെപി നേതാവും അണികളും കൂട്ടത്തോടെ കോണ്‍ഗ്രസില്‍; ജ്യോതിരാദിത്യ സിന്ധ്യക്ക് അടിതെറ്റിയേക്കുംബിജെപി നേതാവും അണികളും കൂട്ടത്തോടെ കോണ്‍ഗ്രസില്‍; ജ്യോതിരാദിത്യ സിന്ധ്യക്ക് അടിതെറ്റിയേക്കും

നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന അറസ്റ്റില്‍; സിനിമാ ലോകം ഞെട്ടലില്‍നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന അറസ്റ്റില്‍; സിനിമാ ലോകം ഞെട്ടലില്‍

English summary
Indina Foreign Minister Jaishankar visits Iran enroute to Russia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X