കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാൽവൻ സംഘര്‍ഷത്തിൽ തലപുകഞ്ഞ് ചൈന, സർക്കാരിനെനെതിരെ തിരിഞ്ഞ് സ്വന്തം പൗരന്മാർ, പിന്നിൽ ഒരു കാരണം..!!

  • By Desk
Google Oneindia Malayalam News

ബീജിംഗ്: ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് എല്ലാവരയെും സൈനിക ബഹുമതികളോടെ സംസ്‌കരിച്ചിരുന്നു. എന്നാല്‍ എത്ര സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ചൈന ആദ്യ ഘട്ടത്തില്‍ വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കമാന്‍ഡിംഗ് ഓഫീസര്‍ അടക്കം കൊല്ലപ്പെട്ടെന്ന് ചൈന പിന്നീട് സമതിച്ചു.

ചൈനയുടെ ഔദ്യോഗിക മാധ്യമത്തിന്റെ എഡിറ്റര്‍ ഹു ഷിജിനാണ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. പിന്നീട് ചൈനയുടെ ഇന്ത്യന്‍ സ്ഥാനപതിയും ഇക്കാര്യം പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 40 കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്ത ഹു ഷിജിന്‍ തള്ളിയിരുന്നു. ഇതുവരെയായിട്ടും എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്നും അവരുടെ പേരു വിവരങ്ങളൊന്നും ചൈന പുറത്തുവിട്ടില്ല. ഇപ്പോഴിതാ ഇതിനെതിരെ ചൈനയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ചൈനീസ് ഭരണകൂടത്തിനെതിരെ സ്വന്തം പൗരന്മാര്‍ തന്നെയാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. വിശദാംശങ്ങളിലേക്ക്..

കൊല്ലപ്പെട്ടെന്ന് മാത്രം

കൊല്ലപ്പെട്ടെന്ന് മാത്രം

ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവുമായി നടന്ന സംഘര്‍ഷത്തില്‍ ഏതാനും ചില സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടുവെന്ന് മാത്രമാണ് ചൈനീസ് ഭരണകൂടം ഇതുവരെ വെളിപ്പെടടുത്തിയിരിക്കുന്നത്. ഇവര്‍ അനുശോചനം രേഖപ്പെടുത്തുക മാത്രമാണ് ചൈനീസ് സര്‍ക്കാര്‍ ഇതുവരെ ചെയ്തിട്ടുള്ളൂ. എന്നാല്‍ ഇവരുടെ പേര് വിവരങ്ങളോ മറ്റോ ഒന്നും തന്നെ ചൈനീസ് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടില്ല.

കാമാന്‍ഡിംഗ് ഓഫീസര്‍

കാമാന്‍ഡിംഗ് ഓഫീസര്‍

അതിര്‍ത്തി തര്‍ക്കത്തില്‍ കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടെന്ന് ചൈന വെളിപ്പെടുത്തുമ്പോഴും അവരുടെ പേര് വിവരങ്ങള്‍ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ലെന്ന ചോദ്യമാണ് ഇപ്പോള്‍ ചൈനയില്‍ ഉയരുന്നത്. ചൈനയുടെ 43 സൈനികര്‍ കൊല്ലപ്പെട്ടെന്നും പരിക്കേറ്റെന്നുമാണ് ഇന്ത്യന്‍ രഹസ്യാന്വേഷകര്‍ക്ക് ലഭിച്ച വിവരം.

Recommended Video

cmsvideo
Bjp's friendship with chiniese communist party
പ്രതിഷേധം

പ്രതിഷേധം

ജീവന്‍ നഷ്ടമായ സൈനികരുടെ പേര് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ് ചൈനീസ് പൗരന്മാര്‍ ഇപ്പോള്‍ പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇവരില്‍ മുന്‍ നിരയില്‍ സൈനികരുടെ കുടുംബമാണുള്ളത്. പട്ടാളക്കാരുടെ പേര്, എണ്ണം, മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. ഇത്രയും ദിവസമായിട്ടും ഒരു വിവരവും പുറത്തുവിടാത്തതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നത്.

വിബോയിലൂടെ

വിബോയിലൂടെ

ചൈനീസ് സാമൂഹിക മാധ്യമമായ വീബോയിലൂടെയാണ് ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്. വിബോയിലൂടെ പ്രതിഷേധിക്കുന്നവരെ ശാന്തരാക്കാനുള്ള ശ്രമങ്ങള്‍ ചൈനീസ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. അതേസമയം, കൊല്ലപ്പെട്ട് ചൈനീസ് സൈനികരുടെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ അന്തിമ തീരുമാനമെടുത്തില്ലെന്നാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രീറ്റ്ബാര്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 20 സൈനികര്‍

ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 20 സൈനികര്‍

ഒരു കേണല്‍ അടക്കം 20 സൈനികരാണ് ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ എല്ലാം തന്നെ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇവരുടെ എല്ലാവരുടെയും ഭൗതിക ശരീരം നാട്ടിലെത്തിച്ച് ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്‌കരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഒറു വിവരവും പുറത്തുവിടാത്ത ചൈനീസ് സര്‍ക്കാരിനെിരെപ്രതിഷേധം ശക്തമാകുകയാണ്.

ചൈനീസ് സ്ഥാനപതി പറയുന്നത്

ചൈനീസ് സ്ഥാനപതി പറയുന്നത്

ജൂണ്‍ 15ന് നടന്ന സംഘര്‍ഷത്തില്‍ ചൈീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മിയിലെ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വെയ്ഡോംഗ് ആണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്നും ഏത് റാങ്കിലുള്ള സൈനികരാണ് കൊല്ലപ്പെട്ടതെന്നുമുള്ള കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല. കഠിനമായ ശാരീരിക സംഘട്ടനങ്ങളും മരണങ്ങളും രണ്ട് ഭാഗത്ത് സംഭവിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.

English summary
Indo-China Border Issue; citizens protesting against Chinese government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X