കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്നു, 13 പേര്‍ കൊല്ലപ്പെട്ടു

മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണം. മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.

  • By Desk
Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 13 പേര്‍ കൊല്ലപ്പെട്ടു. ഹെര്‍ക്കുലീസ് സി-130 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. മൂന്നു പൈലറ്റുമാരും പത്ത് സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. തിമികയില്‍ നിന്നും വമെനയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോവുകയായിരുന്ന വിമാനം പര്‍വ്വതമേഖലയില്‍ വെച്ച് തകര്‍ന്നു വീഴുകയായിരുന്നു.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിലയിടങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 2015 ജൂണിലും ഇന്തോനേഷ്യയില്‍ സമാനമായ അപകടം ഉണ്ടായിരുന്നു. യാത്രവിമാനത്തിലുണ്ടായിരുന്ന 121 പേരാണ് അന്നു കൊല്ലപ്പെട്ടത്. ജനസാന്ദ്രതയേറിയ പ്രദേശത്ത് തകര്‍ന്നു വീണതിനാല്‍ വേറെ 22 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

English summary
An Indonesian air force Hercules C-130 aeroplane has crashed in remote Papua province in the east of the country, killing everyone on board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X