ഇന്തോനേഷ്യാ ഭൂചലനം: സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ സുമാത്രാ ദ്വീപിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തുണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പു പിന്‍വലിച്ചു. സുമാത്രയുടെ തെക്കന്‍ മേഖലയിലും വടക്കന്‍ മേഖലയിലും അക്കെയിലുമാണ് സുനാമി മുന്നറിയിപ്പുണ്ടായത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല.
പസഫിക് സമുദ്രത്തിലെ ദ്വീപുകളില്‍ ആസ്‌ട്രേലിയയും സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍തീരത്തിന് സുനാമി ഭീഷണിയില്ലെന്ന് ഹൈദരാബാദിലെ സുനാമി മുന്നറിയിപ്പ് കേന്ദ്രമായ ഇന്‍കോയിസ് വ്യക്തമാക്കി. ഇന്തോനേഷ്യയിലെ തെക്കു പടിഞ്ഞാറന്‍ മേഖലയായ പടങ്ങില്‍ നിന്നും 805 കിലോമീറ്റര്‍ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഇതുവരെയായി ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിക്കാനും തുടങ്ങിയിട്ടില്ല. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായതെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വെ കണ്ടെത്തിയത്.
ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി 2004ലുണ്ടായ ഭൂകമ്പം ഇന്ത്യ ഇള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കനത്ത നാശ്‌നഷ്ടമാണ് വരുത്തിവെച്ചത്. സുനാമിയുടെ രാക്ഷസത്തിരമാലയില്‍പ്പെട്ട് ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ് തുടങ്ങി 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.












Click it and Unblock the Notifications